'ക്യാപ്റ്റന്‍ മില്ലറോ' 'ഹനുമാനോ' അല്ല; ജിസിസിയില്‍ ഈ വര്‍ഷത്തെ നമ്പര്‍ 1 കളക്ഷന്‍ ആ മലയാള ചിത്രത്തിന്

By Web TeamFirst Published Feb 6, 2024, 11:38 AM IST
Highlights

രണ്ട് മലയാള ചിത്രങ്ങളും രണ്ട് തമിഴ് ചിത്രങ്ങളും ഒരു തെലുങ്ക് ചിത്രവും

ഇന്ത്യന്‍ സിനിമയുടെ വിദേശ മാര്‍ക്കറ്റുകളില്‍ ആദ്യ സ്ഥാനത്ത് നില്‍ക്കുന്ന ഇടങ്ങളില്‍ ഒന്നാണ് ജിസിസി രാജ്യങ്ങള്‍. മലയാള സിനിമയെ സംബന്ധിച്ച് ഏറെ പ്രധാനമാണ് ജിസിസി റിലീസ്. മലയാളികള്‍ അത്രയധികം അവിടെയുണ്ട് എന്നതുതന്നെ കാരണം. അതിനാല്‍ത്തന്നെ മികച്ച സ്ക്രീന്‍ കൗണ്ടോടെയുള്ള റിലീസ് ആണ് ഇന്ത്യന്‍ സിനിമകള്‍ക്ക് ജിസിസിയില്‍ പൊതുവെ ഉണ്ടാവാറ്. ഇപ്പോഴിതാ ഈ വര്‍ഷത്തെ തെന്നിന്ത്യന്‍ റിലീസുകളില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ അഞ്ച് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്. തമിഴ്, തെലുങ്ക് ചിത്രങ്ങളൊക്കെയുള്ള ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് ഒരു മലയാള ചിത്രമാണ്.

ഈ വര്‍ഷത്തെ റിലീസുകളില്‍ ജിസിസിയില്‍ ഏറ്റവും കളക്ഷന്‍ നേടിയ 5 തെന്നിന്ത്യന്‍ സിനിമകളില്‍ രണ്ട് മലയാള ചിത്രങ്ങളും രണ്ട് തമിഴ് ചിത്രങ്ങളും ഒരു തെലുങ്ക് ചിത്രവുമാണ്. ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അബ്രഹാം ഓസ്‍ലര്‍ ആണ് ഒന്നാം സ്ഥാനത്ത്. 12 കോടിയാണ് ചിത്രം അവിടെ നേടിയ കളക്ഷന്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബനാണ് രണ്ടാം സ്ഥാനത്ത്. 8 കോടിയാണ് ചിത്രം ഇതുവരെ നേടിയത്. അബ്രഹാം ഓസ്‍ലറുടെ റിലീസ് ജനുവരി 11 നും വാലിബന്‍റേത് 25 നും ആയിരുന്നു. 

Latest Videos

മൂന്ന്, നാല് സ്ഥാനങ്ങളില്‍ തമിഴ് ചിത്രങ്ങളാണ്. മൂന്നാം സ്ഥാനത്ത് ധനുഷ് നായകനായ ക്യാപ്റ്റന്‍ മില്ലറും നാലാം സ്ഥാനത്ത് ശിവകാര്‍ത്തികേയന്‍ നായകനായ അയലാനും. ക്യാപ്റ്റന്‍ മില്ലര്‍ 4.4 കോടിയും അയലാന്‍ 4 കോടിയുമാണ് നേടിയത്. അഞ്ചാം സ്ഥാനത്ത് തെലുങ്കില്‍ നിന്ന് വമ്പന്‍ വിജയം നേടിയ ഹനുമാന്‍ ആണ്. 3 കോടിയാണ് ചിത്രത്തിന്‍റെ നേട്ടം. ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ ബോക്സ് ഓഫീസ് സൗത്ത് ഇന്ത്യയുടേതാണ് ലിസ്റ്റ്.

ALSO READ : 'പുഷ്‍പ 2' ന് മുന്‍പേ ഒരു അല്ലു അര്‍ജുന്‍ ചിത്രത്തിന് കേരളത്തില്‍ റിലീസ്!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!