ആകെ 167 കോടി! ഒന്നാമന്‍ വിജയ്, പത്താമന്‍ ധനുഷ്; 2023 ല്‍ കേരളത്തില്‍ ഏറ്റവും കളക്റ്റ് ചെയ്ത 10 തമിഴ് സിനിമകള്‍

By Web Team  |  First Published Jan 3, 2024, 4:47 PM IST

കേരളത്തില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടിയ 10 ചിത്രങ്ങള്‍ മാത്രം നേടിയ ആകെ കളക്ഷന്‍ കൂട്ടി നോക്കിയാല്‍ 167 കോടി രൂപ വരും!


ഇതരഭാഷാ ചിത്രങ്ങളുടെ വലിയ മാര്‍ക്കറ്റുകളിലൊന്നാണ് ഇന്ന് കേരളം. തെലുങ്ക്, ഹിന്ദി, കന്നഡ ചിത്രങ്ങള്‍ക്കൊക്കെ ഇവിടെ പ്രേക്ഷകരുണ്ടെങ്കിലും ഏറ്റവും പ്രിയം തമിഴ് സിനിമയ്ക്കാണ്. പലപ്പോഴും തമിഴ് സൂപ്പര്‍താര ചിത്രങ്ങള്‍ ഇവിടെ നേടുന്ന ഹൈപ്പും ഓപണിം​ഗ് കളക്ഷനും പല മുന്‍നിര താരങ്ങളുടെ മലയാള ചിത്രങ്ങള്‍ക്കും ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. സ്ക്രീന്‍ കൗണ്ടിലും തമിഴ് സൂപ്പര്‍താര ചിത്രങ്ങള്‍ കേരളത്തില്‍ മുന്നിലാണ്. ഇന്ത്യന്‍ സിനിമയ്ക്ക് മൊത്തത്തില്‍ നല്ല വര്‍ഷമായിരുന്ന 2023 ല്‍ ഏറ്റവും തിളങ്ങിയ ചലച്ചിത്ര വ്യവസായമാണ് കോളിവുഡ്. നിരവധി ഹിറ്റുകളാണ് തമിഴില്‍ കഴിഞ്ഞ വര്‍ഷം ഇറങ്ങിയത്. അവയില്‍ മിക്കതും കേരളത്തിലും മികച്ച നേട്ടമുണ്ടാക്കി. 

കേരളത്തില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടിയ 10 ചിത്രങ്ങള്‍ മാത്രം നേടിയ ആകെ കളക്ഷന്‍ കൂട്ടി നോക്കിയാല്‍ 167 കോടി രൂപ വരും! വിജയ്‍യുടെ ലിയോയും രജനികാന്തിന്‍റെ ജയിലറും ആ​ദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ലിസ്റ്റില്‍ തമിഴ് പ്രേക്ഷകരില്‍ നിന്ന് മലയാളികള്‍ക്കുള്ള ചില വ്യത്യാസങ്ങളും കാണാം. കഴിഞ്ഞ വര്‍ഷത്തെ ടോപ്പ് 10 തമിഴ് ഹിറ്റുകളില്‍ ആറാം സ്ഥാനത്തുള്ള ധനുഷിന്‍റെ വാത്തി കേരളത്തില്‍ പത്താം സ്ഥാനത്താണ്. 80 ലക്ഷം രൂപ മാത്രമാണ് ചിത്രത്തിന് കേരളത്തില്‍ നിന്ന് നേടാനായത്. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കളക്ഷന്‍ നേടിയ 10 ചിത്രങ്ങളും അവയുടെ കളക്ഷനും താഴെ കൊടുക്കുന്നു. പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്കാണ് ഇത്. 

Latest Videos

undefined

1. ലിയോ- 60 കോടി

2. ജയിലര്‍- 57.75 കോടി

3. പൊന്നിയിന്‍ സെല്‍വന്‍ 2- 18 കോടി

4. വാരിസ്- 13.4 കോടി

5. തുനിവ്- 4.9 കോടി

6. മാര്‍ക്ക് ആന്‍റണി- 4.1 കോടി

7. ജി​ഗര്‍തണ്ടാ ഡബിള്‍ എക്സ്- 3.65 കോടി

8. മാമന്നന്‍- 2.5 കോടി

9. മാവീരന്‍- 1.8 കോടി

10. വാത്തി- 0.8 കോടി

ആകെ- 166.9 കോടി രൂപ

ALSO READ : വ്യായാമം പറ്റാത്ത സാഹചര്യത്തില്‍ എടുത്ത '4 ഡി' തീരുമാനം; മോഹന്‍ലാല്‍ 'വാലിബനാ'യതിനെക്കുറിച്ച് ട്രെയ്‍നര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!