ഗള്‍ഫില്‍ 2023ല്‍ ഒന്നാമത് ആ സൂപ്പര്‍താരം, മോഹൻലാല്‍ എട്ടാമത്, മൂന്നാമത് മലയാളത്തിന്റെ സര്‍പ്രൈസ് ഹിറ്റ്

By Web Team  |  First Published Jan 3, 2024, 7:15 PM IST

ഗള്‍ഫില്‍ 2023ല്‍ മുന്നിലെത്തിയത് ആരൊക്കെയാണ്?.


ജിസിസി രാജ്യങ്ങള്‍ മിക്കതും ഇന്ത്യൻ സിനിമയ്‍ക്ക് സ്വീകാര്യതയുള്ളതാണ്. ഇന്ത്യയില്‍ നിന്നുള്ള ഹിറ്റ് സിനിമകളുടെ കളക്ഷനില്‍ ജിസിസി രാജ്യങ്ങളില്‍ നിന്ന് നേടിയതും നിര്‍ണായകമാകാറുണ്ട്. തെന്നിന്ത്യയില്‍ നിന്നുള്ളവയില്‍ ജിസിസിയിലെ ആകെ കളക്ഷനില്‍  2023ല്‍ ഒന്നാമത് എത്തിയിരിക്കുന്നത് ദളപതി വിജയ്‍യുടെ ലിയോയാണ്. മൂന്നാം സ്ഥാനത്ത് മലയാളത്തിന്റെ 2018ഉം.

ജിസിയില്‍ ദളപതിയുടെ ലിയോ 55 കോടി രൂപയില്‍ അധികം നേടിയാണ് 2023ലെ തെന്നിന്ത്യൻ സിനിമകളില്‍ ഒന്നാമത് എത്തിയത്. തൊട്ടുപിന്നിലിലുള്ള ജയിലര്‍ നേടിയത് 54 കോടി രൂപയാണ്. മലയാളത്തില്‍ നിന്നുള്ള 2018 46 കോടി രൂപയില്‍ അധികം നേടി ജിസിയില്‍ 2023ല്‍ തെന്നിന്ത്യൻ സിനിമകളില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു. മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‍ക്വാഡ്  27 കോടി രൂപയില്‍ അധികം നേടി നാലാം സ്ഥാനം നേടിയിരിക്കുന്നു.

Latest Videos

undefined

തൊട്ടുപിന്നിലുള്ള പൊന്നിയിൻ സെല്‍വൻ രണ്ടിന്റെ കളക്ഷൻ ജിസിസിയില്‍ ബോക്സ് ഓഫ് സൗത്ത് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ 24 കോടി രൂപയാണ്. ജിസിസിയില്‍ സലാര്‍ 2023ല്‍ 22 കോടി രൂപ നേടി ആറാം സ്ഥാനത്താണെങ്കിലും നിലവിലും പ്രദര്‍ശിപ്പിക്കുന്നുണ്ട് എന്നതിനാല്‍ നില മെച്ചപ്പെടുത്തും. മലയാളത്തില്‍ നിന്നുള്ള ആര്‍ഡിഎക്സ് 20 കോടി രൂപയുമായി ഏഴാം സ്ഥാനത്തും ഇടംനേടിയിരിക്കുന്നു.  ഇതുവരെ മോഹൻലാലിന്റെ നേര് 19 കോടി രൂപ നേടി എട്ടാം സ്ഥാനത്താണെങ്കിലും നിലവില്‍ പ്രദര്‍ശിപ്പിക്കുന്നതിനാല്‍ മുന്നേറാൻ സാധ്യതയുണ്ട്.

രോമാഞ്ചം ഒമ്പതാമതെത്തിയത് ആകെ 18 കോടി രൂപ നേടിയിട്ടാണ്. പത്താമതുള്ള വിജയ്‍യുടെ വാരിസ് 12 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നുമാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍. വിജയ്‍യുടെ ലിയോയ്‍ക്ക് ജിസിസിയിലെ 2023 കളക്ഷനിലും ഒന്നാമത് എത്തിയത് വലിയ സര്‍പ്രൈസായിരുന്നില്ല. എന്നാല്‍ മലയാളത്തിന്റെ 2028 ജിസിസി കളക്ഷനില്‍ 2023ല്‍ മൂന്നാമത് എത്തിയത് തെല്ലൊന്നു അത്ഭുതപ്പെടുത്തുന്നതാണ്.

Read More: ഗള്‍ഫിലും മോഹൻലാലിനോട് ഏറ്റുമുട്ടാനാളില്ല, നേരിന്റെ കളക്ഷൻ അമ്പരപ്പിക്കുന്നത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!