10 ചിത്രങ്ങളില്‍ അഞ്ച് എണ്ണം ഇതരഭാഷാ ചിത്രങ്ങള്‍
കേരളത്തിലെ തിയറ്ററുകളില്‍ മലയാള സിനിമ കാണാന്‍ ആളെത്തുന്നില്ലെന്നും മറിച്ച് ഇതരഭാഷാ ചിത്രങ്ങള്‍ക്ക് ഇവിടെയുള്ള മാര്‍ക്കറ്റ് വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്നുമുള്ള വിലയിരുത്തല്‍ സിനിമാ മേഖലയ്ക്ക് ഉണ്ട്. കണക്കുകള്‍ നോക്കിയാല്‍ അതില്‍ കാര്യമുണ്ടെന്ന് ബോധ്യപ്പെടും. എന്നാല്‍ മലയാള സിനിമയോടുള്ള താല്‍പര്യക്കുറവല്ല പ്രേക്ഷകരുടെ പ്രധാന പ്രശ്നം. മറിച്ച് ഇപ്പോഴത്തെ ടിക്കറ്റ് നിരക്ക് വച്ച് തിയറ്റര്‍ എക്സ്പീരിയന്‍സ് നല്‍കുന്ന ചിത്രങ്ങള്‍ മാത്രമേ തിയറ്ററുകളിലെത്തി കാണാന്‍ അവര്‍ തയ്യാറാവുന്നുള്ളൂ എന്നതാണ് വസ്തുത. ഇതരഭാഷാ ചിത്രങ്ങളെ അപേക്ഷിച്ച് അത്തരം സിനിമകള്‍ മലയാളത്തില്‍ കുറവാണ്താനും. ഒടിടി പ്ലാറ്റ്ഫോമുകളെ മുന്നില്‍ കണ്ട് ചെറിയ ബജറ്റിലുള്ള ചിത്രങ്ങളാണ് മലയാളത്തില്‍ ഇന്ന് കൂടുതല്‍ എത്തുന്നതെന്ന വിമര്‍ശനവും ശക്തമാണ്. ഇപ്പോഴിതാ ഈ വര്‍ഷം ഇതുവരെയുള്ള റിലീസുകളില്‍ കേരളത്തില്‍ നിന്ന് ഏറ്റവും മികച്ച ഓപണിംഗ് ഡേ ബോക്സ് ഓഫീസ് കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് ചില ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍. ഏറ്റവും മികച്ച റിലീസ്‍ദിന കളക്ഷന്‍ നേടിയ 10 ചിത്രങ്ങളില്‍ അഞ്ച് എണ്ണം ഇതരഭാഷാ ചിത്രങ്ങളാണ് എന്നതാണ് ശ്രദ്ധേയം. ഫോറം കേരളം പ്രസിദ്ധീകരിച്ചിരിക്കുന്ന കണക്കാണ് ഇത്.
ഈ വര്‍ഷം കേരളത്തില്‍ ഇറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും മികച്ച റിലീസ്‍ദിന കളക്ഷന്‍
undefined
1. വാരിസ്- 4.4 കോടി
2. പൊന്നിയിന്‍ സെല്‍വന്‍ 2- 2.82 കോടി
3. പഠാന്‍- 1.91 കോടി
4. 2018- 1.85 കോടി
5. വോയ്‍സ് ഓഫ് സത്യനാഥന്‍- 1.8 കോടി
6. ക്രിസ്റ്റഫര്‍- 1.7 കോടി
7. തുനിവ്- 1.45 കോടി
8. ഓപ്പണ്‍ഹെയ്‍മര്‍- 1.3 കോടി
9. നന്‍പകല്‍ നേരത്ത് മയക്കം- 1.02 കോടി
10. ധൂമം- 85 ലക്ഷം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക