റൊമാന്‍റിക് ക്രൈം കോമഡി ചിത്രം
ഈ വര്‍ഷം ഏറ്റവുമധികം സിനിമകള്‍ വിജയിച്ച ചലച്ചിത്ര വ്യവസായം മോളിവുഡ് ആണ്. മഞ്ഞുമ്മല്‍ ബോയ്സിനും പ്രേമലുവിനും ഭ്രമയുഗത്തിനും ഓസ്‍ലറിനുമൊക്കെ പിന്നാലെ മലയാളത്തില്‍ ജനപ്രീതി നേടുന്ന ഏറ്റവും പുതിയ റിലീസ് ആടുജീവിതമാണ്. ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ തിയറ്ററുകളിലെത്തിയ ചിത്രം 4 ദിവസം കൊണ്ട് 50 കോടി ക്ലബ്ബില്‍ എത്തിയിരുന്നു. ഇതേ വാരാന്ത്യത്തില്‍ തിയറ്ററുകളിലെത്തിയ ഒരു തെലുങ്ക് ചിത്രം ടോളിവുഡ് സിനിമാപ്രേമികളുടെ മനം കവരുകയാണ്. ഒരു മലയാളി നായികയാണ് ചിത്രത്തില്‍ എന്ന പ്രത്യേകതയുമുണ്ട്.
അനുപമ പരമേശ്വരന്‍ നായികയായ റൊമാന്‍റിക് ക്രൈം കോമഡി ചിത്രം ടില്ലു സ്ക്വയര്‍ ആണ് അത്. സിദ്ധു ജൊന്നലഗഡ്ഡ നായകനായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മാലിക് റാം ആണ്. ചിത്രത്തിന്‍റെ സഹരചനയും സിദ്ധു ജൊന്നലഗഡ്ഡയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. സിതാര എന്‍റര്‍ടെയ്ന്‍മെന്‍റ്സ്, ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസ് എന്നീ ബാനറുകളില്‍ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവര്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം തിയറ്ററുകളിലെത്തിയത് ആടുജീവിതം എത്തിയതിന്‍റെ തൊട്ടുപിറ്റേദിവസമാണ്. അതായത് വെള്ളിയാഴ്ച. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ മൂന്ന് ദിവസത്തെ കളക്ഷന്‍ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.
undefined
വെള്ളി, ശനി, ഞായര്‍ ദിനങ്ങളില്‍ നിന്നായി 68.1 കോടിയാണ് ചിത്രം നേടിയിരിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നു. 2022 ല്‍ പുറത്തെത്തി ബോക്സ് ഓഫീസില്‍ വിജയം നേടിയ ഡിജെ ടില്ലുവിന്‍റെ സീക്വല്‍ ആണ് ടില്ലു സ്ക്വയര്‍. നേഹ ഷെട്ടിയായിരുന്നു ഡിജെ ടില്ലുവിലെ നായിക. യു/ എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. മുരളീധര്‍ ഗൗഡ്, സിവിഎല്‍ നരസിംഹ റാവു, മുരളി ശര്‍മ്മ, പ്രണീത് റെഡ്ഡി കല്ലെം, രാജ് തിരണ്ഡസു തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.