ബോക്സോഫീസില്‍ സല്ലു ഭായിയുടെ തേരോട്ടമോ?: ആറ് ദിനത്തില്‍ നേടിയ കളക്ഷന്‍ വിവരം.!

By Web Team  |  First Published Nov 18, 2023, 10:10 AM IST

വൈആര്‍എഫ് സിനിമാറ്റിക് യൂണിവേഴ്സില്‍ പഠാന് ശേഷം എത്തിയ ചിത്രം ബോളിവുഡിന്‍റെ ദീപാവലി റിലീസ് ആയിരുന്നു. വന്‍ പ്രീ റിലീസ് ഹൈപ്പ് നേടിയിരുന്ന ചിത്രത്തിന് വലിയ അഭിപ്രായങ്ങള്‍ നേടാനായില്ലെങ്കിലും ബോക്സ് ഓഫീസില്‍ മികച്ച ഓപണിംഗ് ആണ് നേടിയത്.


മുംബൈ: സല്‍മാൻ ഖാൻ നായകനായി എത്തിയ ചിത്രമാണ് ടൈഗര്‍ 3. സംവിധാനം നിര്‍വഹിച്ചത് മനീഷ് ശര്‍മയാണ്. കത്രീന കൈഫ് നായികയുമായിരിക്കുന്നു. മികച്ച പ്രതികരണം ലഭിക്കുന്ന ചിത്രത്തിന്റെ കളക്ഷൻ വമ്പൻ റെക്കര്‍ഡുകളിലേക്ക് എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പ്രതീക്ഷിക്കുന്നത്.

സിനിമയുടെ അണിയറക്കാര്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്ക് പ്രകാരം ചിത്രം ആഗോള കളക്ഷനില്‍ 300 കോടി ക്ലബില്‍ എത്തിയിരിക്കുകയാണ്. 229 കോടിയാണ് വെള്ളിയാഴ്ച വരെ ചിത്രം ഇന്ത്യന്‍ ബോക്സോഫീസില്‍‌ ഗ്രോസ് കളക്ഷനായി നേടിയിരിക്കുന്നത്. അതേ സമയം ആഗോളതലത്തില്‍ ചിത്രം 71 കോടിയാണ് ഗ്രോസ് കളക്ഷന്‍ നേടിയിരിക്കുന്നത്. ഇന്ത്യന്‍ ബോക്സോഫീസില്‍‌ ആദ്യ ദിനം ചിത്രം 44.75 കോടിയാണ് നേടിയത്. രണ്ടാം ദിനത്തില്‍ 59.25 കോടി നേടി. മൂന്നാം ദിനം ഇത് 44.75 കോടിയാണ്. നാലാം ദിനം ഇത് 21.25 കോടിയാണ് നേടിയത്. അഞ്ചാം ദിനം 18.50 കോടിയാണ് ചിത്രം നേടിയത്. 

Latest Videos

വൈആര്‍എഫ് സിനിമാറ്റിക് യൂണിവേഴ്സില്‍ പഠാന് ശേഷം എത്തിയ ചിത്രം ബോളിവുഡിന്‍റെ ദീപാവലി റിലീസ് ആയിരുന്നു. വന്‍ പ്രീ റിലീസ് ഹൈപ്പ് നേടിയിരുന്ന ചിത്രത്തിന് വലിയ അഭിപ്രായങ്ങള്‍ നേടാനായില്ലെങ്കിലും ബോക്സ് ഓഫീസില്‍ മികച്ച ഓപണിംഗ് ആണ് നേടിയത്. സല്‍മാന്റെ ഏക് ഥാ ടൈഗറായിരുന്നു ആദ്യം സ്പൈ യൂണിവേഴ്‍സില്‍ നിന്ന് എത്തിയ ചിത്രം. ടൈഗര്‍ സിന്ദാ ഹെ രണ്ടാം ഭാഗമായി എത്തി. സല്‍മാൻ പഠാനില്‍ അതിഥിയായുണ്ടായിരുന്നു.

ടൈഗറിന് മികച്ച അഡ്വാന്‍സ് ബുക്കിംഗുമായിരുന്നു.  സല്‍മാന്റെ ടൈഗര്‍ 3 ഒരു ദിവസം മുന്നേ യുഎഇയില്‍ റിലീസ് ചെയ്‍തിരുന്നു. അതിനാല്‍ നിരവധി പേര്‍ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇന്ത്യയിലെ റിലീസിനു മുന്നേ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത് മികച്ച പരസ്യമായി. 

ഷാരൂഖ് ഖാന്റെ അതിഥി വേഷത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നത് പ്രതിസന്ധിയിലാക്കുകയും ചെയ്‍തു. ചിത്രത്തിലെ സ്പോയിലറുകള്‍ ഒരിക്കലും വെളിപ്പെടുത്തരുതെന്ന് സല്‍മാൻ ഖാൻസാമൂഹ്യ മാധ്യമത്തിലൂടെ ആരാധകരോട് അഭ്യര്‍ഥിക്കുകയും ചെയ്‍തിരുന്നു. ഹൃത്വിക് റോഷനും അതിഥി വേഷത്തിലുണ്ട്. റിലീസിന് മുന്നേയുള്ള ഹൈപ്പ് സല്‍മാന്റെ ചിത്രത്തിന് സ്വീകാര്യത നല്‍കുന്നു എന്നാണ് വ്യക്തമാകുന്നത്.

ഒരാഴ്ചയായി തീയറ്ററില്‍:ദിലീപിന്‍റെ ബാന്ദ്ര എത്ര നേടി; കളക്ഷന്‍ വിവരങ്ങള്‍‌ ഇങ്ങനെ.!

വാരണാസിയില്‍ ഗംഗാ ആരതിയിൽ പങ്കെടുത്ത് സണ്ണി ലിയോണ്‍

click me!