ബോക്സോഫീസ് തകര്‍ത്തോ ടൈഗര്‍ 3: ആദ്യദിന കളക്ഷന്‍ കണക്കുകള്‍, സല്‍മാന് റെക്കോഡ്.!

By Web Team  |  First Published Nov 13, 2023, 8:44 AM IST

വൈആര്‍എഫ് സ്പൈ യൂണിവേഴ്സിലെ ഏറ്റവും പുതിയ ചിത്രമായ ടൈഗര്‍ 3 ഈ വര്‍ഷം ബോളിവുഡ് പ്രതീക്ഷ അര്‍പ്പിക്കുന്ന ചിത്രമാണ്. 


മുംബൈ: സല്‍മാൻ ഖാൻ നായകനായി വേഷമിട്ട ചിത്രം ടൈഗര്‍ 3 കഴിഞ്ഞ ദിവസമാണ് റിലീസായത്. മനീഷ് ശര്‍മയാണ് ചിത്രത്തിന്‍റെ സംവിധാനം. കത്രീന കൈഫ് നായികയായി എത്തുന്ന ചിത്രത്തിന്.മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്.  ചിത്രത്തിന്റെ ആദ്യദിന ആഭ്യന്തര ബോക്സോഫീസ് കളക്ഷന്‍ വിവരങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

വൈആര്‍എഫ് സ്പൈ യൂണിവേഴ്സിലെ ഏറ്റവും പുതിയ ചിത്രമായ ടൈഗര്‍ 3 ഈ വര്‍ഷം ബോളിവുഡ് പ്രതീക്ഷ അര്‍പ്പിക്കുന്ന ചിത്രമാണ്. ചിത്രം ആദ്യ ദിനത്തില്‍ ഇന്ത്യന്‍ ബോക്സോഫീസില്‍ 44.50 കോടി നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. ചിത്രത്തിന് ഇന്ത്യയില്‍ 41.32 ശതമാനം ഒക്യൂപെന്‍സിയാണ് റിലീസ് ദിനത്തില്‍ ഉണ്ടായിരുന്നത്. 

Latest Videos

ഇന്ത്യയില്‍ 5,500 സ്ക്രീനിലും വിദേശത്ത് 3400 സ്ക്രീനിലുമാണ് ടൈഗര്‍ 3 റിലീസ് ചെയ്തത്. ഇതോടെ സല്‍മാന്‍ ഖാന്‍റെ ഏറ്റവും മികച്ച ഓപ്പണിംഗ് ഡേ കളക്ഷനാണ് ടൈഗര്‍ 3 നേടിയിരിക്കുന്നത്. 42.30 നേടിയ 2019ലെ ഭാരത് ആയിരുന്നു ഇതിന് മുന്‍പ് ഏറ്റവും കൂടുതല്‍ കളക്ഷന്‍ ആദ്യദിനം നേടിയ സല്‍മാന്‍ ചിത്രം. 

അതേ സമയം ഇന്നലെ വൈകീട്ടോടെ തന്നെ ടൈഗര്‍ 3 പ്രധാന നാഷണല്‍ തിയറ്ററുകളില്‍ കളക്ഷൻ എത്രയാണ് നേടിയിരിക്കുന്നത് എന്നതിന്റെ കണക്കുകളാണ് ട്രേഡ് അനലിസ്റ്റായ ഹിമേഷ് രംഗത്ത് എത്തിയിരുന്നു. പിവിആര്‍ ഐനോക്സില്‍ നിന്ന് 8.75 കോടി രൂപയാണ് നേടിയത് എന്നാണ് 12.30 വരെയുള്ള കണക്കുകള്‍ പ്രകാരം ഹിമേഷ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

സിനിപൊളിസില്‍ നിന്ന് ആകെ 2.10 കോടി രൂപയും നേടിയിരിക്കുന്നു. ടൈഗര്‍ 3 ആകെ 10.85 കോടി രൂപയാണ് ഇന്ന് പ്രധാന നാഷണല്‍ തിയറ്റര്‍ ശൃംഖലയില്‍ നിന്ന് 12.30 വരെ നേടിയത് എന്നാണ് ഹിമേഷിന്റെ റിപ്പോര്‍ട്ട്.

ടൈഗറിന് മികച്ച അഡ്വാന്‍സ് ബുക്കിംഗുമായിരുന്നു. സല്‍മാന്റെ ടൈഗര്‍ യുഎഇയില്‍ വ്യാഴാഴ്ച വൈകീട്ട് തന്നെ റിലീസ് ചെയ്‍തിരുന്നു. അതിനാല്‍ നിരവധി പേര്‍ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. 

ഷാരൂഖ് ഖാന്റെ അതിഥി വേഷത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നത് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ചിത്രത്തിലെ സ്പോയിലറുകള്‍ ഒരിക്കലും വെളിപ്പെടുത്തരുതെന്ന് സല്‍മാൻ ഖാൻ ഇന്നലെ സാമൂഹ്യ മാധ്യമത്തിലൂടെ ആരാധകരോട് അഭ്യര്‍ഥിക്കുകയും ചെയ്‍തിരുന്നു. ഹൃത്വിക് റോഷനും അതിഥി വേഷത്തിലുണ്ട്. റിലീസിന് മുന്നേയുള്ള ഹൈപ്പ് സല്‍മാന്റെ ചിത്രത്തിന് സ്വീകാര്യത നല്‍കുന്നു എന്നാണ് വ്യക്തമാകുന്നത്.

പഠാന് പിന്നാലെ യാഷ് രാജ് ഫിലിംസിന്‍റെ സ്പൈ യൂണിവേഴ്‍സില്‍ നിന്ന് എത്തിയ ചിത്രം എന്നതായിരുന്നു ടൈഗര്‍ 3ന്റെ പ്രീ റിലീസ് ഹൈപ്പ്. സല്‍മാന്റെ ഏക് ഥാ ടൈഗറായിരുന്നു ആദ്യം സ്പൈ യൂണിവേഴ്‍സില്‍ നിന്ന് എത്തിയ ചിത്രം. ടൈഗര്‍ സിന്ദാ ഹെ രണ്ടാം ഭാഗമായി എത്തി. സല്‍മാൻ പഠാനില്‍ അതിഥി വേഷത്തിലെത്തിയിരുന്നു.

ബാന്ദ്രയ്‍ക്ക് സംഭവിക്കുന്നത് എന്ത്?, രണ്ടാം ദിവസം ബോക്സോഫീസില്‍ നേടിയത്

മാര്‍വലിന്‍റെ പെണ്‍പട ദുരന്തത്തിലേക്കോ? ചിത്രത്തിന്‍റെ ബോക്സോഫീസ് പ്രകടനം ഇങ്ങനെ.!

click me!