'വലിമൈ'യെ മറികടക്കാനായില്ല; അജിത്തിന്‍റെ കരിയറിലെ രണ്ടാമത്തെ മികച്ച ഓപണിംഗ് ആയി 'തുനിവ്'

By Web Team  |  First Published Jan 12, 2023, 7:39 PM IST

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ ആണ് നായിക


കോളിവുഡ് ബോക്സ് ഓഫീസിന് ഏറ്റവും പ്രതീക്ഷയുള്ള താരങ്ങളില്‍ ഒരാളാണ് അജിത്ത് കുമാര്‍. പ്രേക്ഷകര്‍ക്കിടയിലുള്ള വലിയ സ്വാധീനവും അതിനാല്‍ത്തന്നെയുള്ള മിനിമം ഗ്യാരന്‍റിയുമൊക്കെയാണ് അതിനു കാരണം. ഏത് സമയത്ത് തിയറ്ററുകളില്‍ എത്തിയാലും മിനിമം ഗ്യാരന്റിയുള്ള ഒരു താരത്തിന്‍റെ സിനിമ പൊങ്കല്‍ റിലീസ് ആയി എത്തുന്നു എന്നതായിരുന്നു തുനിവിന്‍റെ പ്രത്യേകത. ഇപ്പോഴിതാ ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തുകയാണ്. തമിഴ്നാട്ടിലെ ഓപണിംഗില്‍ മികച്ച പ്രകടനമാണ് നടത്തിയതെങ്കിലും അജിത്തിന്‍റെ കഴിഞ്ഞ ചിത്രമായ വലിമൈയുടെ കളക്ഷനെ മറികടക്കാനായില്ല തുനിവിന്.

വലിമൈ തമിഴ്നാട്ടില്‍ ആദ്യ ദിനം നേടിയത് 28.05 കോടി ആയിരുന്നുവെങ്കില്‍ തുനിവിന് നേടാനായത് 21 കോടിയാണ്. എന്നാല്‍ അജിത്തിന്‍റെ ഇതുവരെയുള്ള കരിയറില്‍ തമിഴ്നാട്ടിലെ രണ്ടാമത്തെ മികച്ച ഓപണിംഗ് ആണ് ഇത്. തമിഴ്നാട് ഓപണിംഗില്‍ മൂന്നാം സ്ഥാനത്തുള്ള അജിത്ത് ചിത്രം വിശ്വാസമാണ്. 16.5 കോടിയാണ് വിശ്വാസത്തിന്‍റെ തമിഴ്നാട് ഓപണിംഗ്. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്കുകളാണ് ഇവ.  അതേസമയം അജിത്ത്- വിജയ് ചിത്രങ്ങള്‍ ഒരുമിച്ചെത്തിയപ്പോഴും തുനിവിന് 21 കോടി നേടാന്‍ കഴിഞ്ഞു എന്നത് വലിയ കാര്യമായാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. 

Top 3 'Opening day' gross for in Tamil Nadu

1. Valimai - ₹28.05 crore
2. - ₹21 crore aprx
3. - ₹16.5 crore

— Cinetrak (@Cinetrak)

Latest Videos

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ ആണ് നായിക എന്നത് മലയാളികളെ സംബന്ധിച്ച് ഏറെ താല്‍പര്യമുണര്‍ത്തുന്ന ഘടകമാണ്. എച്ച് വിനോദ് ആണ് ചിത്രത്തിന്‍റെ സംവിധാനം. നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്ത് കുമാറും എച്ച് വിനോദും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തുനിവ്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെൻ, തെലുങ്ക് നടൻ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നീരവ് ഷാ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. 

ALSO READ : 25 കോടി ക്ലബ്ബിലേക്ക് ഉണ്ണി മുകുന്ദന്‍; ബോക്സ് ഓഫീസ് കുതിപ്പ് തുടര്‍ന്ന് 'മാളികപ്പുറം'

click me!