കശ്മീര്‍ ഫയല്‍സ് ഉണ്ടാക്കിയത് പോലെ ഒരു അത്ഭുതകരമായ വിജയം ഒരിക്കലും ചിത്രത്തിന് ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
മുംബൈ: ദ കശ്മീര്‍ ഫയല്‍ സംവിധായകന്‍റെ വിവേക് അഗ്നിഹോത്രിയുടെ പുതിയ ചിത്രം വാക്സിന്‍ വാര്‍ റിലീസ് ചെയ്ത് മൂന്നുദിവസത്തിനുള്ളില്‍ ബോക്സോഫീസില്‍ വലിയ ചലനം ഉണ്ടാക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ ദിവസം തന്നെ ബോക്‌സ് ഓഫീസിൽ വാക്സിന്‍ വാറിന് കാര്യമായ കളക്ഷന്‍ കിട്ടിയിരുന്നില്ല. ആദ്യത്തെ രണ്ട് ദിനത്തില്‍ ഇന്ത്യയിലെ ആഭ്യന്തര ബോക്സോഫീസില്‍ ചിത്രത്തിന്‍റെ കളക്ഷന്‍ ഒരു കോടി കടന്നില്ലെന്നാണ് ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് കണക്കുകള്‍ പറയുന്നത്.
എന്നാല്‍ ശനിയാഴ്ച ആശ്വാസം എന്ന നിലയില്‍ ചിത്രത്തിന്‍റെ നില മെച്ചെപ്പെട്ടിട്ടുണ്ട്. എങ്കിലും കശ്മീര്‍ ഫയല്‍സ് ഉണ്ടാക്കിയത് പോലെ ഒരു അത്ഭുതകരമായ വിജയം ഒരിക്കലും ചിത്രത്തിന് ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
undefined
ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ ബോക്സോഫീസില്‍ നിന്നും ചിത്രം റിലീസ് ദിവസം 85 ലക്ഷം രൂപയാണ് നേടിയത്. രണ്ടാം ദിനത്തില്‍ ഇത് 90 ലക്ഷമായി. മൂന്നാം ദിനത്തില്‍ ശനിയാഴ്ച ഇത് 1.50 കോടിയായി ഉയര്‍ന്നിട്ടുണ്ട്. ഇതോടെ മൂന്ന് ദിവസത്തില്‍ ചിത്രം മൊത്തത്തില്‍ ഇന്ത്യയില്‍ നിന്നും 3.25 കോടി നേടിയെന്നാണ് കണക്കുകള്‍ പറയുന്നത്. എന്നാല്‍ ശനിയാഴ്ചത്തെ കണക്ക് ഏര്‍ളി എസ്റ്റിമേറ്റാണ്.
ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് പ്രകാരം കശ്മീർ ഫയൽസ് അതിന്റെ ആദ്യ ദിനം ബോക്സ് ഓഫീസിൽ 3.55 കോടി രൂപ നേടിയിരുന്നു. എന്നാൽ തുടര്‍ന്നുവന്ന ആദ്യ വാരാന്ത്യത്തിൽ ചിത്രം 27.15 കോടി നേടുകയും ചെയ്തിരുന്നു. ഇത് വച്ച് നോക്കുമ്പോള്‍ വാക്സിന്‍ വാറിന്‍റെ തീയറ്റര്‍ പ്രകടനം മതിപ്പുണ്ടാക്കുന്നതല്ല. എന്നാല്‍ ഞായര്‍ അവധി ദിവസമായതിനാല്‍ കളക്ഷനില്‍ വര്‍ദ്ധനവ് വാക്സിന്‍ വാറിന് പ്രതീക്ഷിക്കുന്നത്.
കൊവിഡ് മഹാമാരികാലത്ത് ഇന്ത്യ കോവിഡ് -19 വാക്സിൻ കോവാക്സിൻ വികസിപ്പിച്ചെടുത്തത് എങ്ങനെ എന്നതും, അതില്‍ പങ്കെടുത്ത ശാസ്ത്രജ്ഞരുടെയും കഥയാണ് വാക്സിന്‍ വാര്‍ പറയുന്നത്. വാക്സിൻ വാർ ഇന്ത്യയിലെ ആദ്യത്തെ ‘ബയോ സയൻസ്’ സിനിമയാണ് എന്നാണ് സംവിധായകനും അണിയറക്കാരും അവകാശപ്പെടുന്നത്. ചിത്രത്തിന് നിരൂപകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
'എന്റെ ജീവിതത്തിൽ അല്ലേ കളിച്ചത് അതുകൊണ്ട് വെറുതെ വിടണം എന്ന് തോന്നിയില്ല'; തുറന്നടിച്ച് അശ്വതി.!
ഷാരൂഖ് മറക്കാന്‍ ആഗ്രഹിക്കുന്ന ഡിസംബര്‍ ആവര്‍ത്തിക്കുമോ? ആശങ്കയില്‍ ആരാധകര്‍.!