ജെ ഡി ജെറി സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രം സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്
സമീപകാല തമിഴ് സിനിമയിലെ കൌതുകമുണര്‍ത്തിയ അരങ്ങേറ്റമായിരുന്നു അരുള്‍ ശരവണന്‍റേത് (Arul Saravanan). തമിഴ്നാട്ടിലെ ശരവണ സ്റ്റോഴ്സ് ഉടമ ശരവണന്‍ സ്വന്തം സ്ഥാപനത്തിന്‍റെ നിരവധി പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായ വ്യക്തിത്വമാണ്. അതിന് തുടര്‍ച്ചയായാണ് സ്വന്തമായി സിനിമ നിര്‍മ്മിച്ച് അതില്‍ നായകനായി അഭിനയിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്. 45 കോടി മുതല്‍മുടക്കില്‍ ലോകമാകെ 2500 സ്ക്രീനുകളില്‍ റിലീസുമായാണ് നടനായുള്ള തന്‍റെ അരങ്ങേറ്റം അരുള്‍ ശരവണന്‍ ആഘോഷമാക്കിയത്. ഇപ്പോഴിതാ ദ് ലെജന്‍ഡ് എന്ന (The Legend) ചിത്രത്തിന്‍റെ ആദ്യ നാല് ദിനങ്ങളിലെ കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.
റിലീസ് ദിനത്തില്‍ 2 കോടി ഗ്രോസ് നേടിയ ചിത്രം ആദ്യ നാല് ദിനങ്ങളില്‍ നിന്ന് ആകെ നേടിയത് 6 കോടി രൂപയാണ്. 65 കോടി നേടിയാല്‍ മാത്രമാണ് ചിത്രം വിജയിച്ചു എന്ന് പറയാനാവുക. നിലവിലെ ട്രെന്‍ഡ് പരിശോധിക്കുമ്പോള്‍ അതിന് സാധ്യതയില്ലെന്നു മാത്രമല്ല ചിത്രം വലിയ പരാജയത്തെയാണ് നേരിടുന്നതെന്ന് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു.
ALSO READ : റിലീസ് ദിന കളക്ഷനില്‍ കങ്കണ ചിത്രത്തെ മറികടന്ന് ശരവണന്‍റെ 'ലെജന്‍ഡ്'; ആദ്യദിനം നേടിയത്
ജെ ഡി ജെറി സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രം സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. സ്വന്തം പേരില്‍ തന്നെയുള്ള ഒരു ശാസ്ത്രജ്ഞനെയാണ് ചിത്രത്തില്‍ ശരവണന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഉര്‍വ്വശി റൌട്ടേല, ഗീതിക തിവാരി, സുമന്‍, ഹരീഷ് പേരടി, വംശി കൃഷ്ണ, നാസര്‍, റോബോ ശങ്കര്‍, യോഗി ബാബു, പ്രഭു, വിജയകുമാര്‍, ലിവിങ്സ്റ്റണ്‍, സച്ചു എന്നിവര്‍ക്കൊപ്പം അന്തരിച്ച നടന്‍ വിവേകും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. വിവേക് അഭിനയിച്ച അവസാന ചിത്രങ്ങളില്‍ ഒന്നാണ് ലെജന്‍ഡ്. ഹാരിസ് ജയരാജ് സംഗീതം പകര്‍ന്നിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ആര്‍ വേല്‍രാജ് ആണ്. എഡിറ്റിംഗ് റൂബന്‍.