ബോളിവുഡിനെ വിറപ്പിക്കാൻ ദളപതി വിജയ്‍യുടെ ദ ഗോട്ട്.
വിജയ് നായകനാകുന്ന പുതിയ ചിത്രം ദ ഗോട്ട് രാജ്യമൊട്ടാകെ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. വിജയ് രാഷ്‍ട്രീയ പ്രവേശം പ്രഖ്യാപിച്ച ശേഷം എത്തുന്നത് എന്നതാണ് പ്രധാന പ്രത്യേകത. അതിനാല്‍ വമ്പൻ വിജയമാകും വിജയ്‍യുടെ ദ ഗോട്ട് എന്നും പ്രതീക്ഷിക്കുന്നു ആരാധകര്‍. ദ ഗോട്ടിന്റെ റിലീസിനെ കുറിച്ചുള്ള വാര്‍ത്തയാണ് പുതുതായി ചര്‍ച്ചയാകുന്നത്.
രാജ്യമൊട്ടാകെ ആരാധകരുള്ള ഒരു തെന്നിന്ത്യൻ താരമാണ് വിജയ്. അതിനാല്‍ രാജ്യമൊട്ടാകെ വൈഡ് റിലീസായിരിക്കും ചിത്രത്തിന്റേത് എന്നാണ് റിപ്പോര്‍ട്ട്. ഉത്തരേന്ത്യയിലും വിജയ്‍ക്കുള്ള സ്വീകാര്യത പുതിയ ചിത്രത്തിന് ഗുണകരമാകുമെന്നാണ് പ്രതീക്ഷ. ദ ഗോട്ട് ഉത്തരേന്ത്യയില്‍ 6000 സ്ക്രീനുകളില്‍ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത് എന്ന് ചിത്രത്തിന്റെ നിര്‍മാതാവ് അര്‍ച്ചന കല്‍പ്പാത്തി വ്യക്തമാക്കുന്നു.
വലിയ പ്രതീക്ഷകളാണ് വിജയ് നായകനാകുന്ന ദ ഗോട്ടില്‍. സംവിധായകൻ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രത്തിനായി ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്‍യെ ചെറുപ്പമാക്കുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്.
ദളപതി വിജയ് നായകനായ ചിത്രങ്ങളില്‍ ഒടിവില്‍ ലിയോയാണെത്തിയത്. സംവിധായകൻ ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷയ്‍ക്കപ്പുറത്തെ വിജയം നേടുകയും തമിഴകത്തെ ഇൻഡസ്‍ട്രി ഹിറ്റാകുകയും പല കളക്ഷൻ റെക്കോര്‍ഡുകളും മറികടക്കുകയും ചെയ്‍തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍ വിജയ്‍യുടെ ലിയോ ആകെ 620 കോടി രൂപയിലധികം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമായത്. പാര്‍ഥിപൻ എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ ദളപതി വിജയ് നടൻ എന്ന നിലയിലും മികച്ച പ്രകടനവുമായി വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക