'ട്വിസ്റ്റായി കൊലപാതക രഹസ്യങ്ങള്‍', ആഗോള കളക്ഷനില്‍ കരീന കപൂര്‍ ആകെ നേടിയത്, ബോളിവുഡില്‍ നായികാ മുന്നേറ്റം

By Web TeamFirst Published Sep 16, 2024, 9:42 PM IST
Highlights

കരീന കപൂര്‍ നായികയായി വന്ന ചിത്രത്തിന് നേടാനായതിന്റെ കണക്കുകള്‍.

ബോളിവുഡില്‍ സമീപകാലത്ത് സ്‍ത്രീ കേന്ദ്രീകൃത ചിത്രങ്ങള്‍ വൻ മുന്നേറ്റം നടത്തുന്നതായിട്ടാണ് കാണുന്നത്. അക്കൂട്ടത്തിലേക്കാണ് കരീന നായികയായ ചിത്രം ദ ബക്കിംഗ്‍ഹാം മര്‍ഡേഴ്‍സും. വൻ കുതിപ്പില്ലെങ്കിലും ആഗോളതലത്തിലെ ആകെ കളക്ഷനില്‍ നിരാശപ്പെടുത്താതെ നില്‍ക്കാൻ കരീന കപൂര്‍ ചിത്രത്തിന് സാധിക്കുന്നുണ്ട്. ദ ബക്കിംഗ്‍ഹാം മര്‍ഡേഴ്‍സ് 6.75 കോടി രൂപയാണ് ആകെ നേടിയിരിക്കുന്നത്.

സംവിധാനം ഹൻസാല്‍ മേഹ്‍ത നിര്‍വഹിച്ചപ്പോള്‍ ഷോകള്‍ കേവലം 1300 മാത്രമായിരുന്നു റിലീസിനുണ്ടായത്. ദ ബക്കിംഗ്‍ഹാം മര്‍ഡേഴ്‍സ് 1.15 കോടി രൂപയാണ് റിലീസിന് ആകെ നേടിയത്. ഛായാഗ്രാഹണം എമ്മ ഡേല്‍സ്‍മാനാണ് നിര്‍വഹിച്ചത്. ട്വിസ്റ്റായി കൊലപാതക രഹസ്യങ്ങളുള്ള ചിത്രമാണ് ദ ബക്കിംഗ്‍ഹാം മര്‍ഡേഴ്‍സ്.  ദ  ബക്കിംഗ്ഹാം മര്‍ഡേഴ്‍സ് എന്ന സിനിമയുടെ നിര്‍മാണവും കരീന കപൂറാണ്. യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കിയുള്ളതാണ് ദ ബക്കിംഗ്ഹാം മര്‍ഡേഴ്‍സ്. ദ ബക്കിംഗ്‍ഹാം മര്‍ഡേഴ്‍സിന് എന്തായാലും തിയറ്ററില്‍ മികച്ച അഭിപ്രായം നേടാനായി അത് കളക്ഷനില്‍ പ്രതിഫലിച്ചാല്‍ ഹിറ്റാകും.

Latest Videos

കരീന കപൂര്‍ നായികയായി അടുത്തിടെ വന്ന ക്രൂ ഹിറ്റായിരുന്നു കൃതി സനോണും തബുവും കരീനയ്‍ക്കൊപ്പം ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ ഉണ്ട്. സംവിധാനം രാജേഷ് കൃഷ്‍ണനാണ്. ആഗോളതലത്തില്‍ ക്രൂ ആകെ 150 കോടി രൂപയിലധികം നേടിയിരുന്നു.

ഇന്ത്യയില്‍ നിന്ന് മാത്രം 100 കോടിക്കടുത്ത് ക്രൂ നേടി. എയര്‍ലൈൻ ഇൻഡസ്‍ട്രിയുടെ പശ്ചാത്തലത്തിലാണ് കരീനയുടെ ചിത്രം ക്രൂ ഒരുങ്ങിയിരിക്കുന്നത്. അനുജ് രാകേഷ് ധവാനാണ് ഛായാഗ്രാഹണം. ദില്‍ജിത്ത് ദൊസാൻഞ്‍ജും ഒരു പ്രധാനപ്പെട്ട കഥാപാത്രമാകുമ്പോള്‍ തബു ഗീതാ സേത്തിയും കരീന കപൂര്‍ ജാസ്‍മിൻ കോലിയും കൃതി സനോണ്‍ ദിവ്യാ റാണയുമായിട്ടാണ് ക്രൂവില്‍ എത്തിയിരിക്കുന്നത്.

Read More: വീണ്ടുമെത്തിയപ്പോള്‍ ശരിക്കും മണിച്ചിത്രത്താഴ് നേടിയത്?, ഫൈനല്‍ കണക്കുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!