ആസിഫിന്‍റെ തിരിച്ചുവരവ് മാത്രമല്ല, ബോക്സ് ഓഫീസില്‍ ആ റെക്കോര്‍ഡുമിട്ട് 'തലവന്‍'; 10 ദിവസത്തെ നേട്ടം

By Web Team  |  First Published Jun 3, 2024, 11:53 AM IST

ജിസ് ജോസ് ആണ് സംവിധാനം


മലയാള സിനിമയിലെ യുവനിര താരങ്ങളില്‍ പ്രേക്ഷകരുടെ പ്രിയങ്കരരില്‍ ഒരാളാണ് ആസിഫ് അലി. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ആസിഫിന്‍റെ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ ചലനമുണ്ടാക്കിയിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ തലവന്‍ എന്ന ചിത്രത്തിലൂടെ വിജയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ആസിഫ് അലി. ആസിഫ് അലി, ബിജു മേനോന്‍ കോമ്പോ വീണ്ടുമെത്തുന്ന ചിത്രം ത്രില്ലര്‍ സ്വഭാവമുള്ള പൊലീസ് പ്രൊസിജ്വറല്‍ ഡ്രാമയാണ്. മെയ് 24 ന് തിയറ്ററുകളിലെത്തിയ ചിത്രം രണ്ടാം വാരാന്ത്യത്തിലും തിയറ്ററുകളില്‍ മികച്ച ഒക്കുപ്പന്‍സിയാണ് നേടിയത്.

കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളില്‍ ആസിഫ് അലിയുടെ കരിയര്‍ ബെസ്റ്റ് കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നതെന്ന് ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 10 ദിവസം കൊണ്ട് 1.60 കോടിയാണ് ചിത്രത്തിന്‍റെ റെസ്റ്റ് ഓഫ് ഇന്ത്യ കളക്ഷനെന്ന് ട്രാക്കര്‍മാരായ ഫോറം റീല്‍സ് അറിയിക്കുന്നു. മറ്റൊരു ട്രാക്കര്‍ ആയ കേരള ബോക്സ് ഓഫീസിന്‍റെ കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 15 കോടിയിലേക്ക് അടുക്കുകയാണ്.

Latest Videos

ജിസ് ജോസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശരൺ വേലായുധൻ ഛായാഗ്രഹണവും സൂരജ് ഇ എസ് എഡിറ്റിംഗും ദീപക് ദേവ് സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു.

ALSO READ : ആറിലൊരാള്‍ പുറത്തേക്കെന്ന് ബിഗ് ബോസ്, പക്ഷേ ട്വിസ്റ്റ് ഉണ്ട്! 'എവിക്ഷന്‍' നാടകീയം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!