മഹാത്ഭുതം, കെജിഎഫിനെയും വീഴ്‍ത്തി ഹനുമാൻ, ആദ്യയാഴ്‍ച നേടിയത്

By Web Team  |  First Published Jan 15, 2024, 4:15 PM IST

കെജിഎഫിനെയും പിന്നിലാക്കി ഹനുമാൻ.


തെലുങ്കില്‍ നിന്നുള്ള സര്‍പ്രൈസ് ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ് ഹനുമാൻ. ഹനുമാൻ ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടായിരുന്നു പ്രദര്‍ശനത്തിന് എത്തിയത്. ഹനുമാന്റെ ഹിന്ദി പതിപ്പിന്റെ ആകെ കളക്ഷൻ റെക്കോര്‍ഡുകളിട്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഹിന്ദിയില്‍ മാത്രമായി ഹനുമാൻ ആദ്യ ആഴ്‍ച റെക്കോര്‍ഡ് നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

യാഷ് നായകനായ കെജിഎഫിന്റെ ആദ്യ ഭാഗത്തെ പിന്നിലാക്കിയിരിക്കുകയാണ് ഹനുമാൻ. കെജിഎഫ് ഹിന്ദിയുടെ മൂന്ന് ദിവസത്തെ കളക്ഷൻ തേജ സജജ നായകനായ ഹനുമാൻ മറികടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹനുമാന്റെ ഹിന്ദി പതിപ്പ് 6.06 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് മാത്രമായി ഞായറാഴ്‍ച നേടിയത്. ചെറിയൊരു ബജറ്റില്‍ ഒരുങ്ങിയിട്ടും 12.26 കോടി രൂപ ആകെ നേടി എന്നുമാണ് ഹനുമാന്റെ ഹിന്ദി പതിപ്പിന്റെ ആദ്യ വാരാന്ത്യത്തിലെ ബോക്സ് ഓഫീസ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്.

Latest Videos

undefined

 അമൃത നായരാണ് നായികയായത്. 'കല്‍ക്കി', 'സോംബി റെഡ്ഡി' ചിത്രങ്ങളുടെ സംവിധായകൻ എന്ന നിലയില്‍ തെലുങ്കില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ് തേജ സജ്ജ നായകനായ ഹനുമാൻ ഒരുക്കിയ പ്രശാന്ത് വര്‍മ. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ശിവേന്ദ്രയാണ്. കെ നിരഞ്‍ജൻ റെഢിയാണ് നിര്‍മാണം.

തെലുങ്കിലെ യുവ നായകൻമാരില്‍ ശ്രദ്ധേയാകര്‍ഷിച്ച താരമാണ് തേജ സജ്ജ. തേജ സജ്ജ നായകനായി വേഷമിട്ടതില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'അത്ഭുത'മായിരുന്നു. 'സൂര്യ' എന്ന ഒരു കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ തേജ സജ്ജ വേഷമിട്ടത്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം മികച്ച പ്രതികരണമായിരുന്നില്ല നേടിയത്. മാലിക് റാം ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ലക്ഷ്‍മി ഭൂപയിയയും പ്രശാന്ത് വര്‍മയുമാണ് തിരക്കഥ എഴുതിയത്. ശിവാനി രാജശേഖര്‍ ആയിരുന്നു തേജയുടെ ചിത്രത്തില്‍ നായികയായി എത്തിയത്, സത്യരാജ്, ശിവാജി രാജ, ദേവി പ്രസാദ് എന്നിവരും പ്രധാന വേഷങ്ങളിലെത്തി. ബാലതാരമായി അരങ്ങേറിയ തേജ തമിഴ് സിനിമയിലും വേഷമിട്ടിട്ടുണ്ട്.

Read More: തമിഴിലേക്കും തെലുങ്കിലേക്കും കന്നഡയിലേക്കും നേര്, ആരൊക്കെയാകും മോഹൻലാലിന്റെ പകരക്കാരൻ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!