'സ്വാതന്ത്ര്യ വീർ സവർക്കർ' ഒരാഴ്ച കൊണ്ട് ഇന്ത്യയില്‍ നേടിയത്; പടം വിജയമോ, പരാജയമോ?

By Web Team  |  First Published Mar 29, 2024, 11:15 AM IST

സീ സ്റ്റുഡിയോസ്, ആനന്ദ് പണ്ഡിറ്റ്, രൺദീപ് ഹൂഡ, സന്ദീപ് സിംഗ്, യോഗേഷ് രഹാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രൂപ പണ്ഡിറ്റ്, സാം ഖാൻ, അൻവർ അലി, പാഞ്ചാലി ചക്രവർത്തി എന്നിവരാണ് സഹനിർമ്മാണം. 


മുംബൈ: അടുത്തിടെ റിലീസ് ചെയ്ത രൺദീപ് ഹൂഡ പ്രധാന വേഷത്തില്‍ എത്തി സംവിധാനം ചെയ്ത 'സ്വാതന്ത്ര്യ വീർ സവർക്കർ' എന്ന ചിത്രം ഏഴു ദിവസം പിന്നിടുമ്പോള്‍ ബോക്‌സ് ഓഫീസിൽ ബുദ്ധിമുട്ടുകയാണ്. വ്യാഴാഴ്ച ചിത്രം ആഭ്യന്തര ബോക്‌സ് ഓഫീസിൽ 1.15 കോടി രൂപയാണ് നേടിയത്. രണ്ടാം വാരാന്ത്യത്തിൽ ചിത്രം കയറിവരാനുള്ള സാധ്യത ട്രേഡ് അനലസ്റ്റുകള്‍ പറയുന്നില്ല. തിയേറ്ററുകളിലെത്തി ഏഴ് ദിവസം കൊണ്ട് ഇന്ത്യയിൽ  11.35 കോടി രൂപയാണ് ചിത്രം നേടിയത്.

എന്നാല്‍ വരുന്ന വാരാന്ത്യത്തിലെ പ്രകടനം ചിത്രത്തിന് നിര്‍ണ്ണായകമാണ്. ഹിന്ദിയിലും മറാത്തിയിലും ചിത്രം ഇറങ്ങിയെങ്കിലും. മറാത്തി ചിത്രം ആദ്യ ദിവസം തന്നെ ഹോള്‍ഡ് ഓവറായി എന്നാണ് വിവരം. ഹിന്ദി പതിപ്പ് വ്യാഴാഴ്ച 1.15 കോടിയാണ് നേടിയത്. ചിത്രത്തിന്‍റെ തീയറ്റര്‍ ഒക്യുപെന്‍സി 15.81% മാത്രമായിരുന്നു. അതേ സമയം 20-30 കോടിയില്‍ പൂര്‍ത്തിയാക്കിയ ചിത്രമാണ് ഇതെന്നും അതിനാല്‍ ഇപ്പോള്‍ വരുന്ന കളക്ഷന്‍ ചിത്രത്തിന് ബ്രേക്ക് ഈവണാകുവാന്‍ ഗുണം ചെയ്യും എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. ആഗോള കളക്ഷനും കൂട്ടുമ്പോള്‍ ചിത്രത്തിന് ഗുണകരമായിരിക്കും ബോക്സോഫീസ് പ്രതികരണം എന്നാണ് വിലയിരുത്തല്‍. 

Latest Videos

undefined

സീ സ്റ്റുഡിയോസ്, ആനന്ദ് പണ്ഡിറ്റ്, രൺദീപ് ഹൂഡ, സന്ദീപ് സിംഗ്, യോഗേഷ് രഹാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രൂപ പണ്ഡിറ്റ്, സാം ഖാൻ, അൻവർ അലി, പാഞ്ചാലി ചക്രവർത്തി എന്നിവരാണ് സഹനിർമ്മാണം. 

രൺദീപ് ഹൂഡ, അങ്കിത ലോഖണ്ഡേ, അമിത് സിയാൽ എന്നിവരാണ് വീർ സവർക്കറിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ചിത്രം ഹിന്ദി, മറാത്തി എന്നീ രണ്ട് ഭാഷകളിൽ റിലീസ് ചെയ്യും.അതേസമയം, സിനിമ ഒരിക്കലും പ്രൊപ്പഗണ്ട അല്ലെന്ന് മുൻപ് രൺദീപ് പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. സവർക്കർക്ക് എതിരെ നിലനിൽക്കുന്ന പല പ്രചാരണങ്ങളെയും തകർക്കുന്നതാകും ചിത്രമെന്നും രൺദിപ് ഹൂദ പറഞ്ഞിരുന്നു. 

 രചന ഉത്കര്‍ഷ് നൈതാനി, രണ്‍ദീപ് ഹൂദ, ഛായാഗ്രഹണം അര്‍വിന്ദ് കൃഷ്ണ, പ്രൊഡക്ഷന്‍ ഡിസൈന്‍ നിലേഷ് വാഗ്, എഡിറ്റിംഗ് രാജേഷ് പാണ്ഡേ, പശ്ചാത്തല സംഗീതം മത്തിയാസ് ഡ്യുപ്ലെസ്സി, സൗണ്ട് ഡിസൈന്‍ ഗണേഷ് ഗംഗാധരന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രൂപേഷ് അഭിമന്യു മാലി, വസ്ത്രാലങ്കാരം സച്ചിന്‍ ലൊവലേക്കര്‍.

കാസ്റ്റിംഗ് പരാഗ് മെഹ്ത, മേക്കപ്പ് ഡിസൈന്‍ രേണുക പിള്ള, പബ്ലിസിറ്റി പറുള്‍ ഗൊസെയ്ന്‍, വിഎഫ്എക്സ് വൈറ്റ് ആപ്പിള്‍ സ്റ്റുഡിയോ, ഡിഐ പ്രൈം ഫോക്കസ്, കളറിസ്റ്റ് ആന്‍ഡ്രിയാസ് ബ്രൂക്കല്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്റ്റുഡിയോ ഉനൂസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ഒരോ മണിക്കൂറിലും 17,000ത്തിലേറെ ടിക്കറ്റുകള്‍; ബോക്സോഫീസില്‍ ആടുജീവിതം തരംഗം

ബ്ലെസിയുടെ മാസ്റ്റര്‍പീസ്, പൃഥ്വിയുടെ മാന്ത്രിക നടനം; ആടുജീവിതം, ഇനി ഒരു 'ഗോട്ട്'മൂവി- റിവ്യൂ

click me!