ശനിയാഴ്‍ച കങ്കുവയുടെ കളക്ഷൻ ഉയര്‍ന്നിരിക്കുകയുമാണ്.
തമിഴകത്തിന്റെ സൂര്യ നായകനായി എത്തിയ ചിത്രമാണ് കങ്കുവ. ഔദ്യോഗികമായ റിപ്പോര്‍ട്ടുപ്രകാരം ചിത്രം 89 കോടി രൂപയാണ് നേടിയിരിക്കുന്നത്. ശനിയാഴ്‍ചത്തെ തമിഴ്‍നാട് കളക്ഷനും ശ്രദ്ധയാകര്‍ഷിക്കുകയാണ്. നെഗറ്റീവ് റിവ്യുകള്‍ക്കിടയിലും ചിത്രത്തിന്റെ തമിഴ്‍നാട് കളക്ഷൻ മോശമില്ലെന്നാണ് സാക്‍നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.
തമിഴ്‍നാട്ടില്‍ മാത്രം 4.61 കോടിയാണ് വെള്ളിയാഴ്‍ച കങ്കുവ നേടിയതെങ്കില്‍ ഇന്നലെ 6.32 കോടിയായി ഉയര്‍ന്നു. കേരളത്തില്‍ നിന്നുള്ള ചിത്രത്തിന്റെ ഓപ്പണിംഗ് കളക്ഷൻ പ്രതീക്ഷ പകരുന്നതായിരുന്നു. സൂര്യയുടെ കങ്കുവ കേരളത്തില്‍ നാല് കോടിയില്‍ അധികം നേടിയിട്ടുണ്ട് എന്നാണ് വിവിധ സിനിമ അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. എന്തായാലും ഹൈപ്പിനൊത്ത കളക്ഷൻ സൂര്യ ചിത്രത്തിന് നേടാനാകുന്നില്ലെന്നതാണ് വാസ്‍തവം.
undefined
കങ്കുവ എന്ന സിനിമയിലെ നായക താരമായ സൂര്യക്ക് പുറമേ നടരാജൻ സുബ്രഹ്‍മണ്യൻ, ആനന്ദരാജ്, ദിഷാ പഠാണി, റെഡിൻ കിംഗ്‍സ്‍ലെ, ടി എം കാര്‍ത്തിക്, ജി മാരിമുത്ത്, ദീപാ വെങ്കട്, ബാല ശരവണൻ, രവി രാഘവേന്ദ്ര, കെ എസ് രവികുമാര്‍, ഷാജി ചെൻ, ബി എസ് അവിനാശ്, അഴകം പെരുമാള്‍, പ്രേം കുമാര്‍, കരുണാസ്, രാജ് അയ്യപ്പ, ബോസ് വെങ്കട് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിരുത്തൈ ശിവയ്‍ക്കും മദൻ കര്‍ക്കിക്കുമൊപ്പം തിരക്കഥ എഴുതുന്നത് ആദി നാരായണനും ആണ്. വെട്രി പളനിസ്വാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ദേവി ശ്രീ പ്രസാദാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്.
കങ്കുവയുടെ ബജറ്റ് ഏകദേശം 350 കോടി രൂപയോളമാണ്. ഇരട്ട വേഷത്തിലാണ് ചിത്രത്തില്‍ സൂര്യയുള്ളത്. സൂര്യ ടൈറ്റില്‍ കഥാപാത്രമായ കങ്കുവയെ ചിത്രത്തില്‍ അവതരിപ്പിക്കുന്നു. രണ്ടാമത്തേത് പുതിയ കാലത്തെ ഒരു കഥാപാത്രമായ ഫ്രാൻസിസ് ആണ്.
Read More: ശിവകാര്‍ത്തികേയൻ അന്നേ പറഞ്ഞു, ആ വീഡിയോ വീണ്ടും ചര്‍ച്ചയാകുന്നു, ധനുഷ് ഏകാധിപതിയോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക