ഞായറാഴ്ച വൻ തിരിച്ചുവരവുമായി സൂര്യ ചിത്രം കങ്കുവ.
വമ്പൻ ഹൈപ്പില്‍ എത്തിയ ഒരു ചിത്രമാണ് കങ്കുവ. എന്നാല്‍ റിലീസ് ദിവസം തൊട്ടേ ചിത്രത്തിന് മോശം പ്രതികരണമായിരുന്നു. പക്ഷേ പിന്നീട് ചിത്രം കരകയറുന്നുവെന്നാണ് കളക്ഷൻ കണക്കുകള്‍ സൂചിപ്പിക്കുന്നത്. തമിഴ്നാട്ടില്‍ നിന്ന് ചിത്രത്തിന്റെ ഞായറാഴ്ചത്തെ കളക്ഷൻ പ്രതീക്ഷ പകരുന്നതാണ്.
തമിഴ്നാട്ടില്‍ ഓപ്പണിംഗില്‍ ചിത്രം 14.9 കോടി നേടിയപ്പോള്‍ പിന്നീട് 4.86, 5.77 കോടിയുമാണ് നേടിയത്. ഞായറാഴ്ച മാത്രമാകട്ടെ ചിത്രം ആറ് കോടിയിലധികം തമിഴ്നാട്ടില്‍ നേടി. അങ്ങനെ ആകെ ചിത്രം 31.75 കോടിയാണ് തമിഴ്നാട്ടില്‍ നേടിയിരിക്കുന്നത്. സൂര്യയുടെ കങ്കുവ ആഗോളതലത്തില്‍ 127.64 കോടി രൂപ നേടിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
undefined
കങ്കുവ എന്ന സിനിമയിലെ നായക താരമായ സൂര്യക്ക് പുറമേ നടരാജൻ സുബ്രഹ്മണ്യൻ, ആനന്ദരാജ്, ദിഷാ പഠാണി, റെഡിൻ കിംഗ്സ്ലെ, ടി എം കാര്‍ത്തിക്, ജി മാരിമുത്ത്, ദീപാ വെങ്കട്, ബാല ശരവണൻ, രവി രാഘവേന്ദ്ര, കെ എസ് രവികുമാര്‍, ഷാജി ചെൻ, ബി എസ് അവിനാശ്, അഴകം പെരുമാള്‍, പ്രേം കുമാര്‍, കരുണാസ്, രാജ് അയ്യപ്പ, ബോസ് വെങ്കട് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി മികച്ച പ്രകടനം സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ നടത്തിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സിരുത്തൈ ശിവയ്ക്കും മദൻ കര്‍ക്കിക്കുമൊപ്പം തിരക്കഥ എഴുതുന്നത് ആദി നാരായണനും ആണ്. വെട്രി പളനിസ്വാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ദേവി ശ്രീ പ്രസാദാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്.
കങ്കുവയുടെ ബജറ്റ് ഏകദേശം 350 കോടി രൂപയോളമാണ്. ഇരട്ട വേഷത്തിലാണ് ചിത്രത്തില്‍ സൂര്യയുള്ളത്. സൂര്യ ടൈറ്റില്‍ കഥാപാത്രമായ കങ്കുവയെ ചിത്രത്തില്‍ അവതരിപ്പിക്കുന്നു. രണ്ടാമത്തേത് പുതിയ കാലത്തെ ഒരു കഥാപാത്രമായ ഫ്രാൻസിസ് ആണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക