ഗരുഡൻ ശരിക്കും നേടിയ ആകെ കളക്ഷന്റെ റിപ്പോര്‍ട്ട് പുറത്ത്.
സുരേഷ് ഗോപി നായകനായി എത്തിയ ചിത്രമാണ് ഗരുഡൻ. ബിജു മേനോനായിരുന്നു സുരേഷ് ഗോപിക്കൊപ്പം ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തിയത്. മികച്ച വിജയം നേടാൻ ഗരുഡനായിരുന്നു. സുരേഷ് ഗോപിയുടെ ഗരുഡന്റെ ഫൈനല്‍ കളക്ഷൻ റിപ്പോര്‍ട്ട് ട്രേഡ് അനലസിറ്റുകള്‍ പുറത്തുവിട്ടിരിക്കുകാണ്.
ഗരുഡൻ ആകെ നേടിയത് 26.5 കോടി രൂപയാണ് എന്ന് ട്രേഡ് അനലിസ്റ്റുകളായ ഫ്രൈഡേ മാറ്റ്‍നി റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തില്‍ നിന്ന് ഗരുഡൻ 16.25 കോടി രൂപയും ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് 1.25 കോടിയും വിദേശത്ത് നിന്ന് ഒമ്പത് കോടിയുമാണ് ആകെ നേടിയിരിക്കുന്നത്. ഗരുഡൻ ഒരു ക്രൈം ത്രില്ലര്‍ ചിത്രമായിട്ടായിരുന്നു പ്രദര്‍ശനത്തിന് എത്തിയത്. സുരേഷ് ഗോപി ഗരുഡൻ സിനിമയില്‍ ഡിസിപി ഹരിഷ് മാധവ് ഐപിഎസായിട്ടായിരുന്നു വേഷമിട്ടത്. സംവിധാനം അരുണ്‍ വര്‍മയാണ്.
Worldwide Boxoffice Final Collection Update:
Kerala : 16.25 Cr
Rest Of India : 1.25 Cr
Overseas: 9 Cr
Total : 26.5 Crores
Hit 🎯 pic.twitter.com/VdemNVR0Ea
ലിസ്റ്റിൻ സ്റ്റീഫനാണ് ഗരുഡൻ നിര്‍മിച്ചത്. മിഥുൻ മാനുവേല്‍ തോമസ് തിരക്കഥയെഴുതിയ ചിത്രമായ ഗരുഡൻ റിലീസിനേ മികച്ച അഭിപ്രായം നേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സമീപകാലത്ത് മലയാളത്തിലുള്ള മികച്ച ത്രില്ലര്‍ സിനിമ എന്നാണ് സുരേഷ് ഗോപി നായകനായ ഗരുഡൻ കണ്ടവര്‍ അഭിപ്രായപ്പെട്ടത്. സുരേഷ് ഗോപിയുടെയും ബിജു മേനോന്റെയും ചിത്രത്തിലെ പ്രകടനത്തെയും പ്രേക്ഷകര്‍ പ്രശംസിച്ചിരുന്നു.
മുൻ നായിക അഭിരാമി, സിദിഖ്, ജഗദീഷ്, ദിലീഷ് പോത്തൻ, തലൈവാസൽ വിജയ്, ദിവ്യാ പിള്ള , മേജർ രവി, ജയിംസ് ജോസ്, നിഷാന്ത് സാഗർ, രഞ്ജിത്ത് കാൽപ്പോൾ, സാദ്ധിഖ് എന്നിവരും സുരേഷ് ഗാപിയുടെ ഗരുഡനിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഡിക്സൻ പെടുത്താസ്. ഛായാഗ്രാഹണം അജയ് ഡേവിഡ് കാച്ചപ്പിളളിയാണ്. പിആര്‍ഒ വാഴൂര്‍ ജോസ്.
Read More: വിജയ്‍യെ ചെറുപ്പമാക്കാൻ ചെലവഴിക്കുന്നത് ആറ് കോടി?, 19കാരനാകാൻ ദളപതി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക