ഷാരൂഖിന്റെ ജവാനെയും വീഴ്‍ത്തിയ നായിക, കളക്ഷനില്‍ മുന്നില്‍ ഇനി ആ തെന്നിന്ത്യൻ ചിത്രം മാത്രം

By Web Team  |  First Published Sep 17, 2024, 8:34 PM IST

ഇനി ആ തെന്നിന്ത്യൻ ചിത്രമാണ് കളക്ഷനില്‍ ഹിന്ദിയിലും മുന്നിലുള്ളത്.


ശ്രദ്ധ കപൂര്‍ നായികയായി വന്ന ചിത്രമാണ് സ്‍ത്രീ 2. സ്‍ത്രീ 2 ഇന്ത്യയില്‍ 685 കോടി രൂപ നേടി എന്നാണ് റിപ്പോര്‍ട്ട്. 2024ല്‍ പ്രദര്‍ശനത്തിനെത്തിയ ഹിന്ദി ചിത്രങ്ങളില്‍ സ്‍ത്രീ 2 നിലവില്‍ ഒന്നാമതാണ്. ഹിന്ദിയില്‍ പ്രദര്‍ശനത്തിന് എത്തിയ എക്കാലത്തെയും ചിത്രങ്ങളില്‍ സ്‍ത്രീ 2ന് മുന്നില്‍ 725 കോടി നേടിയ ബാഹുബലി 2 മാത്രമാണുള്ളത്.

ബാഹുബലി 2ന്റെ ഹിന്ദി പതിപ്പ് കളക്ഷനില്‍ ഇന്ത്യയില്‍ ഒന്നാമതുള്ളപ്പോള്‍ ജവാൻ 680 കോടിയുമായി മൂന്നാമതാണ്. ഷാരൂഖിന്റെ പത്താൻ ഇന്ത്യയില്‍ 640 കോടി നേടി നാലാമതുള്ളതപ്പോള്‍ അമര്‍ കൗശിക്കിന്റെ സംവിധാനത്തിലുള്ള സ്‍ത്രീ 2 രണ്ടാം സ്ഥാനത്ത് കളക്ഷനിലുള്ളത് വലിയ നേട്ടമാണ്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ജിഷ്‍ണു ഭട്ടാചാരിയാണ്. ശ്രദ്ധ കപൂര്‍ നായികയായി വന്നപ്പോള്‍ ചിത്രത്തില്‍ വിക്കിയായി രാജ്‍കുമാര്‍ റാവുവും ജനയായി അഭിഷേക് ബാനര്‍ജിയും രുദ്രയായി പങ്കജ് ത്രിപതിിയും ബിട്ടുവായി അപര്‍ശക്തി ഖുറാനയും വിക്കിയുടെ അച്ഛനായി അതുല്‍ ശ്രീവാസ്‍തവയും എംഎല്‍എയായി മുഷ്‍താഖ് ഖാനും ചിട്ടിയായി ആര്യ സിംഗും നരേന്ദ്രയായി ആകാഷ് ദഭാഡെയും അഞ്ജു ഭാഭിയായി വിപാഷ അരവിന്ദും ഉണ്ട്.

Latest Videos

undefined

ദിനേശ് വിജനും ജ്യോതി ദേശ്‍പാണ്ഡെയുമാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രം നിര്‍മിച്ചത് ഏകദേശം 50 കോടി ബജറ്റിലാണ്. അതിനാല്‍ വൻ വിജയമാണ് കുറഞ്ഞ ദിവസത്തിനുള്ളില്‍ സ്‍ത്രീ 2 നേടിയിരിക്കുന്നതെന്ന് വിലയിരുത്തല്‍. ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

ബോളിവുഡില്‍ ഒരു കോമഡി ഹൊറര്‍ ചിത്രമായിട്ടാണ് സ്‍ത്രീ 2 ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. തിരക്കഥ എഴുതിയത് നിരെണ്‍ ഭട്ടാണ്. രാജ്‍കുമാര്‍ റാവു വിക്കിയായി വന്ന സ്‍ത്രീയിലും നായിക ശ്രദ്ധ കപൂറായിരുന്നു. സ്‍ത്രീ അന്ന് ഏകദേശം 180.76 കോടി രൂപ നേടിയപ്പോള്‍ രാജ്‍കുമാര്‍ റാവുവിനൊപ്പം ചിത്രത്തില്‍ അതുല്‍ ശ്രീവസ്‍തവ, പങ്കജ് ത്രിപതി, അപര്‍ശക്തി ബാനര്‍ജി, അഭിഷേക് ബാനര്‍ജി, ഫ്ലോറ സൈനി, വിജയ് റാസ്, ആകാശ് ദഭാഡെ, അഭിഷേക് സിംഗ് എന്നിവരും ഉണ്ടായിരുന്നു.

Read More: ഇതെങ്ങനെ സംഭവിച്ചു?, ആസിഫിന്റെയും ടൊവിനോയുടെയും സിനിമയിലെ നായകൻമാരുടെ ആ സാമ്യത ചര്‍ച്ചയാകുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!