60 കോടി ബജറ്റില്‍ വന്ന് ഒന്‍പത് ഇരട്ടി ലാഭം; ബോളിവുഡിലെ ഏറ്റവും ലാഭം ഉണ്ടാക്കിയ ചിത്രം ഇതാണ് !

By Web Team  |  First Published Sep 23, 2024, 10:26 PM IST

ഏറ്റവും പുതിയ കണക്ക് അനുസരിച്ച് ബജറ്റും കളക്ഷനും നോക്കിയാല്‍ എക്കാലത്തെയും ഉയർന്ന ലാഭം നേടിയ ഹിന്ദി ചിത്രമായി മാറിയിരിക്കുകയാണ് സ്ത്രീ 2.


മുംബൈ: ശ്രദ്ധ കപൂറും രാജ്കുമാർ റാവുവും പ്രധാന വേഷത്തില്‍ എത്തുിയ സ്ത്രീ 2 ഒരു മാസത്തിലേറെയായി തീയറ്ററില്‍ നിറഞ്ഞോടുകയാണ്. ഉടൻ തന്നെ കളക്ഷനില്‍ ഒരു പിന്നിലേക്ക് പോക്ക് ചിത്രം കാണിക്കുന്നുമില്ല. 

ഏറ്റവും പുതിയ കണക്ക് അനുസരിച്ച് ബജറ്റും കളക്ഷനും നോക്കിയാല്‍ എക്കാലത്തെയും ഉയർന്ന ലാഭം നേടിയ ഹിന്ദി ചിത്രമായി മാറിയിരിക്കുകയാണ് സ്ത്രീ 2. ബോളിവുഡിലെ ഈ വര്‍ഷത്തെ ഏറ്റവും ലാഭകരമായ പ്രൊജക്റ്റായി സ്ത്രീ 2 മാറിയിരിക്കുന്നു. ഏകദേശം 60 കോടി ബജറ്റിലാണ് ചിത്രം നിർമ്മിച്ചതെങ്കിലും ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 577 കോടി രൂപ നേടിയിട്ടുണ്ട്.

Latest Videos

ഈ കണക്കുകളെ അടിസ്ഥാനമാക്കി, സ്ത്രീ 2ന്‍റെ നിക്ഷേപം കഴിച്ചുള്ള വരുമാനം ഏകദേശം 510 കോടിയോളം വരും. നിര്‍മ്മാതാക്കളായ മഡോക്ക് ഫിലിംസ് ടിക്കറ്റ് വിൽപ്പനയിൽ മാത്രം ചിത്രത്തിന്‍റെ ബജറ്റിന്‍റെ ഒമ്പതിരട്ടി നേടിയെന്ന് ഇതില്‍ നിന്നും വ്യക്തമാണെന്നാണ് സാക്നില്‍ക്ക്.കോം പറയുന്നത്. 

സ്ത്രീ 2 വരുമാനത്തില്‍ ഈ വര്‍ഷം ഇറങ്ങിയ മഡോക്ക് ഫിലിംസ് നിർമ്മിച്ച മുൻജ്യയെ മറികടന്നു. ഏകദേശം 30 കോടി രൂപ ബജറ്റിൽ നിര്‍മ്മിച്ച മുഞ്ജ്യ 108 കോടി രൂപ നേടിയതായി ബിസിനസ് ടുഡേ റിപ്പോർട്ട് ചെയ്തു. രൺബീർ കപൂർ നായകനായെത്തിയ അനിമലിനേക്കാൾ സ്ത്രീ 2 ഉയർന്ന വരുമാനം നേടി. 100 കോടി ബജറ്റിൽ എടുത്ത അനിമൽ മൊത്തം ഇന്ത്യയില്‍ 556.36 കോടി രൂപ വരുമാനം നേടിയതായി റിപ്പോർട്ട് പറയുന്നു. 

മഡ്ഡോക്ക് ഫിലിംസിന്‍റെ സൂപ്പര്‍നാച്ചുറല്‍ യൂണിവേഴ്സിലെ ചിത്രമാണ് സ്ത്രീ 2. 2018-ൽ അമർ കൗശിക് സംവിധാനം ചെയ്ത് രാജ്കുമാർ റാവുവും ശ്രദ്ധ കപൂറും അഭിനയിച്ച സ്ത്രീയില്‍ ആരംഭിച്ചതാണ് മഡ്ഡോക്ക് ഫിലിംസിന്‍റെ സൂപ്പര്‍നാച്ചുറല്‍ യൂണിവേഴ്സ്.  2022-ൽ വരുൺ ധവാനും കൃതി സനോണും അഭിനയിച്ച ഭേഡിയ എന്ന ചിത്രത്തിന് ശേഷം. ഫ്രാഞ്ചൈസിലെ അടുത്ത ചിത്രമായി എത്തിയത് മുഞ്ജ്യ എന്ന ചിത്രമാണ്. ഇതും വലിയ വിജയമാണ് അതിന് ശേഷമാണ് ഓഗസ്റ്റ് 15ന് സ്ത്രീ 2 എത്തിയത്. 

ആന്ധ്രയിലെ ഉപമുഖ്യമന്ത്രിയായ ശേഷം പവൻ കല്യാണിന്‍റെ ആദ്യ ചിത്രം; റിലീസ് ഡേറ്റായി

'നിയമ നടപടി എടുക്കും': ഷങ്കര്‍ ഭീഷണിപ്പെടുത്തിയത് ഏത് ചിത്രത്തെ, കങ്കുവയോ, ദേവരയോ? ചര്‍ച്ച മുറുകുന്നു

click me!