തിയറ്ററുകളില്‍ നിന്ന് മുടക്കുമുതല്‍ തിരിച്ചുപിടിച്ച് സ്‍ഫടികം; ചരിത്രമായി റീ റിലീസ്

By Web Team  |  First Published Feb 15, 2023, 9:17 AM IST

പബ്ലിസിറ്റി, സാറ്റലൈറ്റ് സര്‍വ്വീസ് പ്രൊവൈഡര്‍ക്ക് നല്‍കേണ്ട തുക എല്ലാം ചേര്‍ത്ത് റീ റിലീസിന് മുന്‍പുള്ള ആകെ ചെലവ് 3 കോടി


സ്‍ഫടികത്തോളം ജനപ്രീതി നേടിയ ചിത്രങ്ങള്‍ മലയാളത്തില്‍ കുറവാണ്. എന്നിട്ടും 28 വര്‍ഷത്തിനു ശേഷം ചിത്രത്തിന്‍റെ റീ മാസ്റ്റേര്‍ഡ് പതിപ്പ് തിയറ്ററുകളിലേക്ക് എത്തിയപ്പോള്‍ പലരും സംശയിച്ചു. ടെലിവിഷനിലൂടെയും പിന്നീട് ഓണ്‍ലൈന്‍ ആയും കാലങ്ങളായി കണ്ടുകൊണ്ടേയിരിക്കുന്ന ചിത്രം വീണ്ടും ടിക്കറ്റെടുത്ത് കാണാന്‍ ആളെത്തുമോ? പക്ഷേ റിലീസ് ദിനത്തില്‍ തന്നെ അത്തരം സംശയങ്ങള്‍ അണിയറക്കാരുടെ ആഹ്ലാദത്തിന് വഴിമാറി. റിലീസ് ദിനത്തില്‍ കടുത്ത മോഹന്‍ലാല്‍ ആരാധകരാണ് എത്തിയതെങ്കില്‍ തുടര്‍ ദിനങ്ങളില്‍ കുടുംബപ്രേക്ഷകരും തിയറ്ററുകളിലേക്ക് എത്തി. ഇക്കഴിഞ്ഞ വാരാന്ത്യ ദിനങ്ങളില്‍ ഏറ്റവുമധികം തിയറ്റര്‍ ഒക്കുപ്പന്‍സി നേടിയ മലയാള ചിത്രങ്ങളില്‍ ഒന്ന് സ്ഫടികം ആയിരുന്നു. ഫലം ആദ്യ ആറ് ദിനങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രം മുടക്കുമുതല്‍ തിരിച്ചുപിടിച്ചിരിക്കുകയാണ്.

റീമാസ്റ്ററിംഗിനു മാത്രമായി ചിത്രത്തിന് ചെലവായത് 2 കോടിയാണ്. എന്നാല്‍ പബ്ലിസിറ്റി, സാറ്റലൈറ്റ് സര്‍വ്വീസ് പ്രൊവൈഡര്‍ക്ക് നല്‍കേണ്ട തുക എല്ലാം ചേര്‍ത്ത് റീ റിലീസിന് 3 കോടിക്ക് മുകളില്‍ ചെലവായിട്ടുണ്ടെന്നാണ് വിവരം. ഈ തുക തിയറ്ററുകളില്‍ നിന്നു തന്നെ തിരിച്ചുപിടിച്ചുകഴിഞ്ഞു സ്ഫടികം. കേരളത്തില്‍ റിലീസ് ചെയ്യപ്പെട്ട 160 സ്ക്രീനുകളില്‍ നിന്ന് മാത്രം ആദ്യ നാല് ദിനങ്ങളില്‍ ചിത്രം 3 കോടിക്ക് മുകളിലാണ് നേടിയത്. ഒപ്പം മറ്റു സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. 

Latest Videos

ALSO READ : പെപ്പെയുടെ പേസ്, ഫീല്‍ഡില്‍ തിളങ്ങുന്ന മണിക്കുട്ടന്‍; പരിശീലനവുമായി കേരള സ്ട്രൈക്കേഴ്സ്: വീഡിയോ

 

സ്ക്രീനുകളുടെ എണ്ണം കുറവാണെങ്കിലും വിദേശത്ത് ചിത്രം റിലീസ് ചെയ്യപ്പെട്ടത് 40 രാജ്യങ്ങളിലാണ്. ഇതില്‍ യുകെ, യുഎസ്, ജിസിസി, ഓസ്ട്രേലിയ, കാനഡ എന്നിവിടങ്ങളിലെല്ലാം ചിത്രം മിച്ച പ്രതികരണമാണ് നേടിയത്. ഓപണിംഗ് വാരാന്ത്യത്തില്‍ ജിസിസിയില്‍ 56 ലക്ഷവും യുഎസില്‍ 6.6 ലക്ഷവും ചിത്രം നേടിയതായി വിവിധ ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിച്ചിരുന്നു. 

click me!