മോളിവുഡ് തകര്‍ക്കുമ്പോള്‍ കോളിവുഡില്‍ ജയം രവിക്കും രക്ഷയില്ല! 'സൈറണ്‍' ഒരാഴ്ച കൊണ്ട് നേടിയത്

By Web Team  |  First Published Feb 25, 2024, 5:49 PM IST

ആന്‍റണി ഭാഗ്യരാജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം


ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഫെബ്രുവരിയില്‍ ഏറ്റവുമധികം ജനപ്രിയ ചിത്രങ്ങള്‍ വന്നിരിക്കുന്നത് മലയാള സിനിമയിലാണ്. മറുഭാഷകളില്‍ നിന്നുള്ള സിനിമാപ്രേമികളും ട്രേഡ് അനലിസ്റ്റുകളുമൊക്കെ ഇക്കാര്യം എടുത്ത് പറയുന്നുണ്ട്. തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിലേക്ക് നോക്കിയാല്‍ പ്രേമലുവോ ഭ്രമയുഗമോ മഞ്ഞുമ്മല്‍ ബോയ്‍സോ പോലെ തിയറ്ററുകളിലേത്ത് ജനത്തെ എത്തിക്കുന്ന ഒരു ചിത്രം ഇപ്പോഴില്ല എന്ന് മാത്രമല്ല, ഈ ചിത്രങ്ങള്‍ക്ക് അവിടെ മികച്ച ഒക്കുപ്പന്‍സിയും ലഭിക്കുന്നുണ്ട്. തമിഴ്നാട്ടില്‍ തമിഴ് ചിത്രങ്ങളില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്തുള്ള ചിത്രത്തിന്‍റെ കളക്ഷന്‍ എത്രയെന്ന് നോക്കാം.

തമിഴ് ചിത്രങ്ങളില്‍ ജയം രവിയെ നായകനാക്കി ആന്‍റണി ഭാഗ്യരാജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച സൈറണ്‍ ആണ് തമിഴ്നാട്ടില്‍ കളക്ഷനില്‍ ഒന്നാമത്. എന്നാല്‍ ഒരാഴ്ച കൊണ്ട് തമിഴ്നാട്ടില്‍ നിന്ന് ചിത്രത്തിന് 9.95 കോടി മാത്രമേ നേടാനായുള്ളൂ. കര്‍ണാടകത്തില്‍ നിന്ന് 45 ലക്ഷവും. കേരളത്തില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 60 ലക്ഷവുമാണ് നേടിയത്. ഇന്ത്യയില്‍ നിന്ന് ആകെ 11 കോടി നേടാനേ ചിത്രത്തിന് സാധിച്ചുള്ളൂ. യുകെ, യൂറോപ്പ്, യുഎസ്, ഗള്‍ഫ്, ഓസ്ട്രേലിയ, മലേഷ്യ എന്നിവിടങ്ങളിലെല്ലാം ചിത്രത്തിന് റിലീസ് ഉണ്ടായിരുന്നു. വിദേശ മാര്‍ക്കറ്റുകളിലെല്ലാം കൂടി ചിത്രത്തിന് നേടാനായത് 3.25 കോടി മാത്രമാണ്. 

Latest Videos

undefined

അങ്ങനെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഒരാഴ്ച കൊണ്ട് ചിത്രം നേടിയത് 14.25 കോടിയാണ്. പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 30 കോടിയാണ് ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഈ ചിത്രത്തിന്‍റെ ബജറ്റ്. നിര്‍മ്മാതാക്കളെ നിരാശപ്പെടുത്തുന്ന കളക്ഷന്‍ കണക്കുകളാണ് ഇത്. കീര്‍ത്തി സുരേഷ്, അനുപമ പരമേശ്വരന്‍, സുമുദ്രക്കനി, യോഗി ബാബു, അഴകം പെരുമാള്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

ALSO READ : 'ആത്മാവാ'യി ജാഫര്‍ ഇടുക്കി; വേറിട്ട കഥ പറയാന്‍ 'കുട്ടന്‍റെ ഷിനിഗാമി'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!