സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ യോദ്ധ ആകെ കളക്ഷനില്‍ ആ നിര്‍ണായക സംഖ്യ മറികടന്നു

By Web Team  |  First Published Mar 29, 2024, 7:46 PM IST

യോദ്ധ നിര്‍ണായക സംഖ്യ മറികടന്നു.


സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് യോദ്ധ. സാഗര്‍ ആംമ്പ്രേയും പുഷ്‍കര്‍ ഓജയുമാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. നായികയായി എത്തിയിരിക്കുന്നത് റാണി ഖന്നയാണ്. സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായ യോദ്ധയ്‍ക്ക് കളക്ഷനില്‍ കഷ്‍ടിച്ച് ആ നിര്‍ണായക സംഖ്യം മറികടന്നു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

ആഗോളതലത്തില്‍  സിദ്ധാര്‍ഥ് മല്‍ഹത്രയുടെ യോദ്ധ 50 കോടി രൂപയിലധികം നേടിയിരിക്കുകയാണ്. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ മികച്ചൊരു വിജയ ചിത്രമായി യോദ്ധ മാറാനിടയുണ്ട് എന്നായിരുന്നു പ്രതീക്ഷകളെങ്കിലും കളക്ഷനില്‍ വലിയ കുതിപ്പ് രേഖപ്പെടുത്തുന്നില്ല. ഛായാഗ്രാഹണം ജിഷ്‍ണു ഭട്ടാചര്‍ജീയാണ്. തനിഷ്‍ക് ഭാഗ്‍ചി യോദ്ധയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു.

Latest Videos

undefined

ചിത്രത്തിന്റെ നിര്‍മാണം ധര്‍മ പ്രൊഡക്ഷൻസാണ്. വിതരണം നിര്‍വഹിച്ചിരിക്കുന്നത് എഎ ഫിലിംസാണ്. ദൈര്‍ഘ്യം 130 മിനിറ്റാണ്. ദിഷാ പഠാണിയും പ്രധാന കഥാപാത്രമാകുന്ന ചിത്രത്തില്‍ രോണിത് റോയ്‍ തനുജ്, സണ്ണി ഹിന്ദുജ, എസ് എം സഹീര്‍, ചിത്തരഞ്‍ജൻ ത്രിപതി, ഫാരിദാ പട്ടേല്‍ മിഖൈലല്‍ യവാള്‍ക്കര്‍ എന്നിവരും വേഷമിട്ടിട്ടുണ്ട്.

തിരക്കഥ എഴുതിയിരിക്കുന്നത് സാഗര്‍ ആംബ്രെയാണ്. യോദ്ധ ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. അരുണ്‍ കട്യാല്‍ എന്ന ഒരു കഥാപാത്രമായിട്ടാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര യോദ്ധ എന്ന ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്ര നിലവില്‍ ബോളിവുഡ് യുവ താരങ്ങളില്‍ മുൻ നിരയില്‍ എത്താനുള്ള ശ്രമത്തിലാണ്. എ ജെന്റില്‍മാൻ എന്ന ഒരു ചിത്രത്തില്‍ ഗായകനായും സിദ്ധാര്‍ഥ് മല്‍ഹോത്ര തിളങ്ങിയിരുന്നു. ജബരിയാ ജോഡി, ഷേര്‍ഷാ തുടങ്ങിയ സിനിമകള്‍ക്ക് പുറമേ താങ്ക് ഗോഡ്, എക് വില്ലൻ, സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ തുടങ്ങിവയിലൂടെയും പ്രേക്ഷകരുടെ പ്രിയം നേടിയ താരമാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര.

Read More: വമ്പൻമാര്‍ വീണു, ആഗോള ഓപ്പണിംഗ് കളക്ഷനില്‍ ആടുജീവിതത്തിന് മുന്നില്‍ ആ തെന്നിന്ത്യൻ ചിത്രങ്ങള്‍ മാത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

tags
click me!