ചരിത്ര നേട്ടത്തിലെത്തിയിരിക്കുകയാണ് ആര്‍ഡിഎക്സ്.
ഓണത്തിനെത്തി വൻ വിജയം സ്വന്തമാക്കിയ ചിത്രമാണ് ആര്‍ഡിഎക്സ്. വമ്പൻ റിലീസുകളെ പിന്നിലാക്കി യുവ താരങ്ങളുടെ ആര്‍ഡിഎക്സ് പ്രേക്ഷകരുടെ ഇഷ്‍ടം നേടി. കളക്ഷനിലും വൻ നേട്ടമാണ് സ്വന്തമാക്കിയത്. ഒടിടിയില്‍ നാളെ എത്താനിരിക്കേ 100 കോടി രൂപയാണ് ആര്‍ഡിഎക്സ് വേള്‍ഡ്‍വൈഡ് ബിസിനസില്‍ നേടിയിരിക്കുന്നത് എന്ന ഒരു റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.
ബിസിനസില്‍ ആര്‍ഡിഎക്സ് ആഗോളതലത്തില്‍ 100 കോടി നേടിയെന്ന റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ്. ഒടിടിയില്‍ ഇന്ന് അര്‍ദ്ധരാത്രി 12നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സാണ് സ്വന്തമാക്കിയത്. സമീപകാലത്തെ വൻ വിജയം നേടിയ മലയാള ചിത്രമായി ആര്‍ഡിഎക്സ് മാറിയപ്പോള്‍ മറ്റ് ഭാഷയിലെ താരങ്ങളും അഭിനന്ദനവുമായി രംഗത്ത് എത്തുകയും റീമേക്ക് റൈറ്റ്‍സിനായി കമല്‍ഹാസൻ ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
രണ്ടു കൂട്ടുകാരന്റെയും ഒരു സുഹൃത്തിന്റെയും കഥയായിരുന്നു ആര്‍ഡിഎക്സില്‍ പ്രമേയമായത്. ഷെയ്‍ൻ നിഗവും നീരജ് മാധവും ആന്റണി വര്‍ഗീസുമാണ് ആര്‍ഡിഎക്സില്‍ പ്രധാന വേഷങ്ങളിലെത്തി. സുഹൃത്തായിട്ടായിരുന്നു നീരജ് മാധവ് ആര്‍ഡിഎക്സില്‍. നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്‍തത്.
തിരക്കഥ ആദര്‍ശ് സുകുമാരനും ഷബാസ് റഷീദുമാണ് എഴുതിയത്. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രമായ ആര്‍ഡിഎക്സ് എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിച്ചിരുന്നു. കുടുംബബന്ധങ്ങള്‍ക്കും ആര്‍ഡിഎക്സില്‍ പ്രധാന്യമുണ്ടായിരുന്നു. പശ്ചാത്തലം ഒരു കുടുംബമായിരുന്നു. സംവിധായകൻ നഹാസ് ഹിദായത്തിന് ആദ്യ ചിത്രം മികച്ചതാക്കിയിരുന്നു. ഓരോ നടനും ചേരുന്ന ആക്ഷൻ രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്‍ത അൻപറിവ് ആര്‍ഡിഎക്സിന്റെ ആരാധകരുടെ പ്രിയപ്പെട്ടവരായി. ബാബു ആന്റണി, ലാൽ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തിയപ്പോള്‍ ആര്‍ഡിഎക്സില്‍ മഹിമ നമ്പ്യാര്‍, മാല പാർവതി എന്നിവരും നിര്‍ണായക വേഷങ്ങളില്‍ ഉണ്ടായിരുന്നു.
Read More: 'നയൻതാരയുടെ പിണക്കം', പ്രതികരിച്ച് ഷാരൂഖ്, സ്‍ക്രീൻ ടൈം കുറഞ്ഞതില്‍ നിരാശ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക