ആ റൊമാന്റിക് ചിത്രം വീണ്ടും കോടികള്‍ നേടിയിരുന്നു.
നടൻ ഷാരൂഖ് ഖാന്റെ ഹിറ്റ് ചിത്രമാണ് വീര്‍ സാറ. പ്രീതി സിന്റയാണ് ഹിറ്റ് ബോളിവുഡ് ചിത്രത്തില്‍ നായികയായത്. യാഷ് ചോപ്ര സംവിധാനം നിര്‍വഹിച്ചു. വീര്‍ സാറ എത്തിയിട്ട് 20 വര്‍ഷങ്ങള്‍ തികഞ്ഞിരിക്കുകയാണ്.
വീര്‍ സാറ നിര്‍മിച്ചത് 23 കോടിയുടെ ബജറ്റിലാണെന്നാണ് അന്നത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. വീര്‍ സാറ ആഗോളതലത്തില്‍ 97.64 കോടി രൂപ നേടി എന്നുമാണ് വിവിധ സിനിമ അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. വീണ്ടും പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ 4.25 കോടി രൂപയും നേടി എന്നും റിപ്പോര്‍ട്ടുണ്ട്. ഷാരൂഖ് ഖാൻ നായകനായി വന്ന ചിത്രത്തില്‍ പ്രീതി സിന്റയ്‍ക്കൊപ്പം ബൊമൻ ഇറാനി, ദിവ്യ ദത്ത, അനുപം ഖേര്‍, എ എം സഹീര്‍, അഖിലേന്ദ്ര മിശ്ര, സോഹ്‍ര സെഹ്‍ഗാള്‍, ടോം അറ്റ്‍ലര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി.
undefined
ബോളിവുഡിന്റെ ഷാരൂഖ് നായകനായ ചിത്രങ്ങളില്‍ ഒടുവില്‍ ഡങ്കിയാണെത്തിയത്. ഷാരൂഖ് ഖാനടക്കം മുൻനിര താരങ്ങള്‍ക്കും സംവിധായകനുമൊക്കെ കുറഞ്ഞ പ്രതിഫലമായിരുന്നു ഡങ്കിക്കായി ലഭിച്ചത് എന്നായിരുന്നു റിലീസ് സമയത്തെ റിപ്പോര്‍ട്ട്. അതായത് ചുരുങ്ങിയ ചിലവിലാണ് ഡങ്കി സിനിമ എടുത്തതെന്ന് ചുരുക്കം. അങ്ങനെയുള്ള സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഷാരൂഖ് ചിത്രം ഡങ്കി ലാഭം നേടിയിട്ടുണ്ടാകുമെന്ന് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നു.
ആക്ഷൻ ഴോണറില്‍ അല്ലാതെ വന്ന ചിത്രമായിട്ടും ആഗോളതലത്തില്‍ ഡങ്കിക്ക് ഒരു തളര്‍ച്ചയ്‍ക്ക് ശേഷം സ്വീകാര്യതയുണ്ടായിരുന്നു. ആഗോള ബോക്സ് ഓഫീസില്‍ 470 കോടി രൂപയിലധികം നേടാൻ കഴിഞ്ഞിരുന്നു ഡങ്കിക്ക്. ഷാരൂഖ് ഖാന്റ വേറിട്ട വേഷമാണ് ചിത്രത്തിന്റെ ആകര്‍ഷണം എന്നും അന്ന് അഭിപ്രായങ്ങളുണ്ടായിരുന്നു. രാജ്‍കുമാര്‍ ഹിറാനി സംവിധാനം ചെയ്‍ത ചിത്രമാണ് ഡങ്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക