അതിവേഗ 200 കോടി! 'കെജിഎഫി'നെയും 'ബാഹുബലി'യെയും മറികടന്ന് 'പഠാന്‍'

By Web Team  |  First Published Jan 29, 2023, 12:19 PM IST

2018 ല്‍ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായ ചിത്രം


ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍ ബോളിവുഡി വ്യവസായത്തിന് ഇനി ഒരിക്കലും മറക്കാന്‍ ആവില്ല. കൊവിഡ് കാലത്ത് തകര്‍ന്നുപോയ ഒരു ചലച്ചിത്ര വ്യവസായത്തെ ട്രാക്കിലേത്ത് തിരിച്ചെത്തിക്കുന്നതില്‍ മറ്റ് ഒന്നാംനിര താരങ്ങളൊക്കെ പരാജയപ്പെട്ടിടത്താണ് ഷാരൂഖ് വിജയം നേടിയത്. പരാജയത്തുടര്‍ച്ചകള്‍ക്ക് ശേഷം കരിയറില്‍ ബോധപൂര്‍വ്വം എടുത്ത നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു ഷാരൂഖ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത് എന്നതും കൌതുകകരമാണ്. റിപബ്ലിക് ദിന തലേന്ന് തിയറ്ററുകളിലെത്തിയ ചിത്രം ബോക്സ് ഓഫീസ് പല റെക്കോര്‍ഡുകളും തകര്‍ക്കുന്നുണ്ട്. 

ആദ്യ മൂന്ന് ദിനങ്ങളില്‍ ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയത് 201 കോടി ആയിരുന്നു. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് മറ്റൊരു 112 കോടി. അങ്ങനെ ആകെ ചിത്രത്തിന്‍റെ നേട്ടം 313 കോടി ആയിരുന്നു. ഇതില്‍ ഹിന്ദി ചിത്രങ്ങളുടെ എക്കാലത്തെയും ബോക്സ് ഓഫീസ് മുന്നേറ്റം പരിഗണിക്കുമ്പോള്‍ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ 200 കോടി ക്ലബ്ബില്‍ ഏറ്റവും വേഗത്തില്‍ എത്തിയ ചിത്രം എന്ന പട്ടം ഇനി പഠാന് അവകാശപ്പെട്ടതാണ്. രണ്ട് തെന്നിന്ത്യന്‍ ചിത്രങ്ങളുടെ ഹിന്ദി പതിപ്പുകളെ മറികടന്നാണ് ഷാരൂഖ് ഖാന്‍ ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. കെജിഎഫ് 2 അഞ്ച് ദിനങ്ങളിലും ബാഹുബലി 2 ആറ് ദിവസം കൊണ്ടുമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

Latest Videos

ALSO READ : 'ഹി ഈസ് മൂവിംഗ്'; 4 മ്യൂസിക്സ് ഈണമിട്ട 'എലോണി'നെ ഗാനം

2018 ല്‍ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രമാണിത്. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധായകന്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിനു വേണ്ടി ഷാരൂഖ് ഏറെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു.

click me!