മിഡില്‍ ഈസ്റ്റിലും ജവാന് വമ്പൻ കളക്ഷൻ, ആ റെക്കോര്‍ഡ് നേട്ടവും

By Web Team  |  First Published Oct 5, 2023, 6:29 PM IST

ഷാരൂഖ് ഖാൻ നായകനായ ജവാന്റെ കളക്ഷൻ റിപ്പോര്‍ട്ട്.


ഷാരൂഖിന്റെ ജവാന്റെ കുതിപ്പ് അവസാനിക്കുന്നില്ല. പ്രതീക്ഷകള്‍ക്കപ്പുറത്തുള്ള ഒരു വിജയമായി മാറിയ ചിത്രമാണ് ജവാൻ. ആഗോളതലത്തില്‍ ഷാരൂഖിന്റെ ജവാൻ 1000 കോടി കടന്ന് നേരത്തെ റെക്കോര്‍ഡിട്ടിരുന്നു. മിഡില്‍ ഈസ്റ്റിലും ഷാരൂഖ് കളക്ഷൻ റിക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുകയാണ് ജവാൻ എന്നാണ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്‍തിരിക്കുന്നത്.

ജവാൻ മിഡില്‍ ഈസ്റ്റില്‍ 100 കോടി 33 ലക്ഷത്തിലധികം നേടിയിരിക്കുകയാണ്. മിഡില്‍ ഈസ്റ്റില്‍ ഒരു ഇന്ത്യൻ സിനിമയുടെ റെക്കോര്‍ഡാണ് ജവാൻ നേടിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ജവാൻ 600 കോടി രൂപയില്‍ അധികം നേടിയിട്ടുണ്ട്. ഇന്ത്യയില്‍ ഒരു ഹിന്ദി സിനിമയുടെ കളക്ഷനില്‍ ഒന്നാം സ്ഥാനത്ത് ഇപ്പോള്‍ ജവാനാണ്.

becomes the first film to cross $16 Million in the Middle East emerging as the #1 Indian Film.
A YRF Release in international markets. | pic.twitter.com/1ux0JSkWDz

— Yash Raj Films (@yrf)

Latest Videos

തമിഴകത്തിന്റെ ഹിറ്റ്‍മേക്കര്‍ അറ്റ്‍ലി ബോളിവുഡ് അരങ്ങേറ്റം വൻ ഹിറ്റാക്കി മാറ്റിയിരിക്കുകയാണ്. ഇതാദ്യമായിട്ടാണ് ഷാരൂഖിനെ നായകനാക്കി അറ്റ്‍ലി സംവിധാനം ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്. ബോളിവുഡില്‍ നയൻതാര നായികയാകുന്നതും ആദ്യം. മികച്ച പ്രകടനമായിരുന്നു ജവാനില്‍ നയൻതാരയുടേതെന്ന് ചിത്രം കണ്ടവര്‍ ഒരേപോലെ അഭിപ്രായപ്പെട്ടു. വില്ലനായെത്തിയത് ജവാനില്‍ വിജയ് സേതുപതിയായിരുന്നു. ഛായാഗ്രാഹണം ജി കെ വിഷ്‍ണുവാണ്. ഷാരൂഖിന്റെ ജവാനായി അനിരുദ്ധ് രവിചന്ദര്‍ സംഗീതം നിര്‍വഹിച്ചപ്പോള്‍ സാന്യ മല്‍ഹോത്ര, പ്രിയാമണി, ദീപിക പദുക്കോണ്‍ സുനില്‍ ഗ്രോവര്‍, റിദ്ധി ദോഗ്ര, സഞ്‍ജീത ഭട്ടാചാര്യ, ലെഹര്‍, സായ് ധീന, സ്‍മിത, ഓംകാര്‍ ദാസ്, രവിന്ദ് വിജയ്, സഞ്‍ജയ് ദത്ത്, ഭരത് രാജ് എന്നിവരും ജവാനില്‍ പ്രധാന വേഷങ്ങളില്‍ എത്തി.

പതിവ് ഷാരൂഖ് ഖാൻ ബോളിവുഡ് സിനിമകളില്‍ നിന്ന് വ്യത്യസ്‍തമായിരുന്നു ജവാൻ. സാമൂഹ്യ രാഷ്‍ട്രീയ പ്രശ്‍നങ്ങള്‍ ഷാരൂഖ് ചിത്രം ചര്‍ച്ച ചെയ്‍തിരുന്നു. സമൂഹ്യ സന്ദേശങ്ങള്‍ നല്‍കുന്നതായിരുന്നു ജവാൻ. ജവാനില്‍ ഷാരൂഖ് ഖാൻ രാഷ്‍ടീയം പറയുന്നു എന്നത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Read More: ചരിത്രമാകാൻ ലിയോയും, വിജയ്‍യുടെ പുതിയ ചിത്രം അതിര്‍ത്തി രാജ്യത്തും ആവേശത്തിര തീര്‍ക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

tags
click me!