ബജറ്റ് 100 കോടി, ഇത്തവണ രക്ഷപെടുമോ? അക്ഷയ് കുമാറിന്‍റെ 'സര്‍ഫിറ' ആദ്യ 3 ദിനങ്ങളില്‍ നേടിയത്

By Web Team  |  First Published Jul 15, 2024, 9:39 AM IST

വെള്ളിയാഴ്ചയാണ് ചിത്രം തിയറ്ററുകളിലെത്തിയത്


ഇന്ത്യന്‍ സിനിമയില്‍ ബോളിവുഡിന്‍റെ പ്രതാപത്തിനൊപ്പം നില്‍ക്കാന്‍ മറ്റൊരു ഇന്‍ഡസ്ട്രി ഇല്ലാതിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്നത് ഒരു ഭൂതകാലസ്മൃതി മാത്രമാണ്. തെന്നിന്ത്യന്‍ സിനിമയില്‍ നിന്ന് വിശേഷിച്ച് തെലുങ്ക് സിനിമയില്‍ നിന്ന് പാന്‍ ഇന്ത്യന്‍ ഹിറ്റുകള്‍ പിറന്ന് തുടങ്ങിയതോടെ ബോളിവുഡ് പലപ്പോഴും രണ്ടാമതാണ്. കൊവിഡ് കാലത്ത് സംഭവിച്ച തകര്‍ച്ചയില്‍ നിന്ന് കര കയറിയെങ്കിലും മുന്‍കാല കണ്‍സിസ്റ്റന്‍സി ബോളിവുഡ് വ്യവസായത്തിന് ഇപ്പോള്‍ അവകാശപ്പെടാനില്ല. ബോളിവുഡിന്‍റെ തകര്‍ച്ചയില്‍ എപ്പോഴും എടുത്ത് പറയപ്പെട്ട പേരുകളിലൊന്ന് അക്ഷയ് കുമാറിന്‍റേതാണ്. ഇപ്പോഴിതാ അദ്ദേഹം നായകനായ ഏറ്റവും പുതിയ ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

സുധ കൊങ്കര സംവിധാനം ചെയ്ത സര്‍ഫിറ എന്ന ചിത്രം വെള്ളിയാഴ്ചയാണ് തിയറ്ററുകളില്‍ എത്തിയത്. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ആദ്യ ദിനം ചിത്രം നേടിയത് 2.5 കോടി ആയിരുന്നു. ശനിയാഴ്ച കളക്ഷനില്‍ 70 ശതമാനം വര്‍ധന നേടി സര്‍ഫിറ. നേട്ടം 4.25 കോടി. ഞായറാഴ്ച (ഇതുവരെ ലഭ്യമായ കണക്കനുസരിച്ച്) 5.1 കോടിയും നേടിയിട്ടുണ്ട് ചിത്രം. അങ്ങനെ ആദ്യ മൂന്ന് ദിനങ്ങളില്‍ നിന്ന് 11.85 കോടി.

Latest Videos

100 കോടി ബജറ്റില്‍ എത്തിയ ചിത്രമാണിത്. വൈഡ് റിലീസിന്‍റെ ഇക്കാലത്ത് ഓപണിം​ഗ് കളക്ഷന്‍ എത്രയെന്നതാണ് നിര്‍മ്മാതാക്കള്‍ ഉറ്റുനോക്കുന്നത്. ആദ്യ വാരാന്ത്യ കളക്ഷന്‍ 12 കോടി എന്നത് നിര്‍മ്മാതാക്കള്‍ക്ക് ഒട്ടും ആശ്വാസം പകരുന്ന ഒന്നല്ല. സൂര്യ നായകനായെത്തിയ 2020 ചിത്രം സൂരറൈ പോട്രിന്‍റെ ഹിന്ദി റീമേക്ക് ആണ് സര്‍ഫിറ. സൂരറൈ പോട്രിന്‍റെ സംവിധാനവും സുധ കൊങ്കര ആയിരുന്നു. 

ALSO READ : 'മറിമായം' ടീമിന്‍റെ സിനിമ; 'പഞ്ചായത്ത് ജെട്ടി' ടീസര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!