അക്ഷയ് കുമാർ അഭിനയിച്ച സമീപകാല സിനിമകളെല്ലാം ബോക്‌സ് ഓഫീസിൽ വന്‍ പരാജയമായത് പുതിയ ചിത്രത്തെയും ബാധിച്ചുവെന്നാണ് ബോക്സോഫീസ് അഡ്വാൻസ് ബുക്കിംഗ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
മുംബൈ: അക്ഷയ് കുമാറിന്‍റെ അടുത്ത റിലീസ് സർഫിറ ജൂലൈ 12 ന് തീയറ്ററുകളിൽ എത്താനിരിക്കുകയാണ്. അതേസമയം, ബോക്‌സ് ഓഫീസ് അഡ്വാൻസ് ബുക്കിംഗ് എന്നാല്‍ നിരാശയാണ് അക്ഷയ് കുമാര്‍ ചിത്രത്തിന് നല്‍കുന്നത്. അക്ഷയ് കുമാർ അഭിനയിച്ച സമീപകാല സിനിമകളെല്ലാം ബോക്‌സ് ഓഫീസിൽ വന്‍ പരാജയമായത് പുതിയ ചിത്രത്തെയും ബാധിച്ചുവെന്നാണ് ബോക്സോഫീസ് അഡ്വാൻസ് ബുക്കിംഗ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ജൂലൈ 11ന് ഉച്ചയോടെ ബോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ട് പ്രതാരം പിവിആര്‍ ഇനോക്സ്, സിനിപോളീസ് എന്നീ മുൻനിര ദേശീയ ശൃംഖലകളിലുടനീളം സർഫിറയ്‌ക്കായി 1,800 ടിക്കറ്റുകൾ മാത്രമാണ് ഇന്ന് വിറ്റുപോയത്. സെൽഫി, മിഷൻ റാണിഗഞ്ച് എന്നീ അക്ഷയ് കുമാറിന്‍റെ മുന്‍ചിത്രങ്ങള്‍ വച്ച് നോക്കിയാല്‍ സർഫിറ ഏറ്റവും കുറഞ്ഞ അഡ്വാൻസ് ബുക്കിംഗ് ലഭിച്ച അക്ഷയ് കുമാര്‍ പടം എന്ന നിലയില്‍ എത്തിയേക്കും സർഫിറ . മിഷൻ റാണിഗഞ്ച് 6,600 ടിക്കറ്റുകളും സെൽഫി 8,200 ടിക്കറ്റുകളും ആദ്യ ദിനത്തില്‍ വിറ്റുപോയിരുന്നത്.
undefined
കഴിഞ്ഞ മാസം ഇറങ്ങിയ ഇഷ്‌ക് വിഷ്ക് റീബൗണ്ട് എന്ന ചിത്രം ആദ്യ ബുക്കിംഗ് ദിനം മള്‍ട്ടിപ്ലക്സുകളില്‍ 12,000 ടിക്കറ്റുകൾ വിറ്റിരുന്നു. ഇതിനാല്‍ ബോളിവുഡ് ഹംഗാമ സർഫിറയുടെ പ്രീ-സെയിൽസ് നമ്പറുകൾ ഭയപ്പെടുത്തുന്നതാണ് എന്നാണ് വിശേഷിപ്പിക്കുന്നത്. രോഹിത് സറഫ്, പഷ്മിന റോഷൻ, ജിബ്രാൻ ഖാൻ തുടങ്ങിയ പുതുമുഖങ്ങളാണ് ഇഷ്‌ക് വിഷ്ക് റീബൗണ്ട് എന്ന ചിത്രത്തിൽ അഭിനയിച്ചത്.
കാർത്തിക് ആര്യന്‍റെ ചന്തു ചാമ്പ്യനുമായി താരതമ്യപ്പെടുത്തുമ്പോൾ സർഫിറയ്ക്ക് ബുക്കിംഗിന്‍റെ പത്തിലൊന്ന് മാത്രമേ ഇതുവരെ സ്വന്തമാക്കാന്‍ പറ്റിയിട്ടുള്ളൂ. ഒരു മുൻനിര സൂപ്പർതാരമുള്ള ഒരു സിനിമ ഇത്ര മോശമായ ബുക്കിംഗ് നേടുന്നത് ബോളിവുഡ് സിനിമ വ്യവസായത്തെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ് എന്നാണ് വിവരം.
സുധ കൊങ്കര തന്നെ ഒരുക്കിയ തമിഴ് ചിത്രം സൂരറൈ പോട്രിന്‍റെ റീമേക്ക് ആണ് സര്‍ഫിറ. പരേഷ് റാവല്‍, രാധിക മദന്‍, സീമ ബിശ്വാസ് എന്നിവര്‍ക്കൊപ്പം അതിഥി താരമായി സൂര്യയും ചിത്രത്തില്‍ എത്തുന്നുണ്ട്. അബണ്ഡന്‍ഷ്യ എന്‍റര്‍ടെയ്ന്‍മെന്‍റ്, 2ഡി എന്‍റര്‍ടെയ്ന്‍മെന്‍റ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നീ ബാനറുകളില്‍ അരുണ ഭാട്ടിയ, ജ്യോതിക, സൂര്യ, വിക്രം മല്‍ഹോത്ര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കമല്‍ഹാസന്‍റെയും, അമിതാഭ് ബച്ചന്‍റെ കരിയറില്‍ ഇങ്ങനെയൊരു സംഭവം ആദ്യം !
'അംബാനി കല്ല്യാണം ഒരു സര്‍ക്കസ് പോലെയായി': വിമര്‍ശിച്ച് അനുരാഗ് കശ്യപിന്‍റെ മകൾ ആലിയ