സാം ബഹാദൂറായി ആനിമലിന് മുന്നില്‍ പിടിച്ചു നിന്നോ വിക്കി കൗശല്‍: സാം ബഹാദൂർ ആദ്യദിന കളക്ഷന്‍ ഇങ്ങനെ.!

By Web Team  |  First Published Dec 2, 2023, 10:14 AM IST

വലിയ മേയ്‍ക്കോവറിലാണ് വിക്കി കൗശല്‍ ചിത്രത്തില്‍ എത്തിയിരിക്കുന്നത്. വിക്കി കൗശലിനും ആരാധകര്‍ക്കും പ്രതീക്ഷയുള്ള ചിത്രവുമായിരുന്നു  സാം ബഹാദൂർ.


മുംബൈ: വിക്കി കൗശലിന്‍റെ പുതിയ ചിത്രം സാം ബഹാദൂർ  രൺബീർ കപൂറിന്റെ ആനിമലുമായി കടുത്ത ക്ലാഷ് നടത്തി കഴിഞ്ഞ ദിവസമാണ് റിലീസായത്. സാക്നിക്.കോം അനുസരിച്ച്, മേഘ്‌ന ഗുൽസാർ സംവിധാനം ചെയ്ത ചിത്രം ഇന്ത്യയിൽ ആദ്യ ദിനം 5.50 കോടി കളക്ഷൻ നേടിയെന്നാണ് വിവരം. ആദ്യ ദിനം 60 കോടി രൂപയുടെ ബിസിനസ് നടത്തിയ അനിമലിനേക്കാൾ വളരെ കുറവാണ് ഇതെന്ന് പറയാം. 

ബോക്‌സ് ഓഫീസ് ട്രാക്കിംഗ് വെബ്‌സൈറ്റ്  സാക്നിക്.കോം അനുസരിച്ച് സാം ബഹാദൂറിന്റെ ഹിന്ദി പതിപ്പിന് വെള്ളിയാഴ്ച 29.18% ഒക്യുപെൻസിയാണ് ലഭിച്ചത്. അനിമല്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ റിലീസായിട്ടുണ്ട്. ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശിന്‍റെ ട്വീറ്റ് പ്രകാരം നാഷണല്‍ മള്‍ട്ടിപ്ലക്സ് ചെയിനുകളില്‍ ആദ്യ ദിനം വിപിആറില്‍ 2.80 കോടിയും, സിനി പോളിസില്‍ 60 ലക്ഷവും സാം ബഹാദൂര്‍ നേടിയെന്നാണ് പറയുന്നത്. 

Latest Videos

undefined

വലിയ മേയ്‍ക്കോവറിലാണ് വിക്കി കൗശല്‍ ചിത്രത്തില്‍ എത്തിയിരിക്കുന്നത്. വിക്കി കൗശലിനും ആരാധകര്‍ക്കും പ്രതീക്ഷയുള്ള ചിത്രവുമായിരുന്നു  സാം ബഹാദൂർ. സാം മനേക്ഷാ ആയാണ് പുതിയ ചിത്രത്തില്‍ വിക്കി കൗശല്‍ വേഷമിട്ടിരിക്കുന്നത്. ഇന്ത്യൻ കരസേനയുടെ ഫീൽഡ് മാർഷലായ ആദ്യത്തെ വ്യക്തിയാണ് സാം മനേക്ഷാ.

സാന്യ മല്‍ഹോത്ര നായികയായും എത്തുന്ന ചിത്രത്തില്‍ ഫാത്തിമ സന ഷെയ്‍ക്ക്, ജസ്‍കരൻ സിംഗ് ഗാന്ധി, നീരജ് കബി, റിച്ചാര്‍ഡ്, എഡ്വാര്‍ഡ് രോഹൻ വര്‍മ, ജെഫ്രീ, രാജീവ്, എഡ് റോബിൻസണ്‍, റിച്ചാര്‍ഡ് മാഡിസണ്‍, അരവിന്ദ് കുമാര്‍, ബോബി അറോറ, അഷ്‍ടൻ, ടഷി, നീരജ്, വികാസ് ഹൃത്, അലക്സാണ്ടര്‍ ബോബ്‍കോവ് തുടങ്ങി ഒട്ടേറെ താരങ്ങളും മേഘ്‍ന ഗുല്‍സാറിന്റെ സംവിധാനത്തില്‍ വേഷമിടുന്നു.

ജയ് ഐ പട്ടേലിന്റെ ഛായാഗ്രാഹണത്തിലുള്ള ചിത്രത്തിൻ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിട്ടാണ് ഫാത്തിമ സന ഷെയ്‍ഖ് വേഷമിടുന്നത്. റോണി സ്‍ക്ര്യൂവാല നിര്‍മിക്കുന്ന പുതിയ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസര്‍ അങ്കിത്, ബന്റൂ ഖന്ന, വിക്കി മഖു, അമിത് മേഹ്‍ത, ക്രീയേറ്റീവ് പ്രൊഡ്യൂസര്‍ പഷണ്‍ ജാല്‍, പോസ്റ്റര്‍ പ്രൊഡ്യൂസര്‍ സഹൂര്‍, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ പ്രഫുല്‍ ശര്‍മ, രവി തിവാരി എന്നിവരാണ്. വിക്കി കൗശലിന്റെ പുതിയ ചിത്രത്തിന്റെ സംഗീതം ശങ്കര്‍ മഹാദേവൻ, ലോയ്, ഇഷാൻ എന്നിവരാണ്.

ഇന്ത്യയുടെ എക്കാലത്തെയും തന്ത്രശാലിയായ സൈനികനായി അറിയപ്പെടുന്ന ആളാണ് മനേക് ഷാ. 1971ലെ യുദ്ധത്തില്‍ ഇന്ത്യയെ പക്കിസ്ഥാന് എതിരെ വിജയത്തിലേക്ക് നയിച്ചത് മനേക് ഷായാണ്. 1973ല്‍ ഫീല്‍ഡ് മാര്‍ഷല്‍ ലഭിച്ചു.

കൊൽക്കത്ത ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കാനൊരുങ്ങി അനിൽ തോമസ് ചിത്രം 'ഇതുവരെ' !

മകന്‍റെ 'ലൈവ് നഗ്ന ചിത്ര രചന': അഭിമാന നിമിഷമെന്ന് ഗായിക മഡോണ - വീഡിയോ
 

click me!