പുറത്തെത്തിയ കണക്കുകള്‍ പ്രകാരം ആദ്യ ദിന കളക്ഷനില്‍ വലിയ അത്ഭുതമൊന്നും കാട്ടിയിട്ടില്ല കിസീ കാ ഭായ് കിസീ കി ജാന്‍
സല്‍മാന്‍ ഖാനും ഈദും.. ബോളിവുഡിന് ഏറ്റവും പ്രിയമുള്ള കോമ്പിനേഷനുകളിലൊന്നാണ് അത്. നിര്‍മ്മാതാക്കളെ സംബന്ധിച്ച് കണ്ണടച്ച് കാശിറക്കാന്‍ പറ്റുന്ന മിനിമം ഗ്യാരന്റിയാണ് അത്. കൊവിഡ് കാലത്തിന് മുന്‍പാണ് ഇതിനുമുന്‍പ് ഒരു സല്‍മാന്‍ ഖാന്‍ ചത്രം ഈദ് റിലീസ് ആയി എത്തിയത്. നാല് വര്‍ഷത്തിന് ശേഷം അടുത്തൊരു സല്‍മാന്‍ ഖാന്‍ ചിത്രം ഈദിന് തിയറ്ററുകളില്‍ എത്തുന്നു എന്നത് ബോളിവുഡ് വൃത്തങ്ങളെ ഒട്ടൊന്നുമല്ല സന്തോഷിപ്പിച്ചിരുന്നത്. എന്നാല്‍ ഇന്നലെ തിയറ്ററുകളിലെത്തിയ ചിത്രം ആ പ്രതീക്ഷ കാത്തോ?
പുറത്തെത്തിയ കണക്കുകള്‍ പ്രകാരം ആദ്യ ദിന കളക്ഷനില്‍ വലിയ അത്ഭുതമൊന്നും കാട്ടിയിട്ടില്ല കിസീ കാ ഭായ് കിസീ കി ജാന്‍. 15.81 കോടിയാണ് ചിത്രം ആദ്യ ദിനം നേടിയത് എന്നാണ് പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍. സല്‍മാന്‍ ഖാന്‍റെ മുന്‍ ഈദ് റിലീസുകള്‍ പരിഗണിക്കുമ്പോള്‍ കളക്ഷനില്‍ പിന്നിലാണ് ചിത്രം. കഴിഞ്ഞ 13 വര്‍ഷത്തെ കണക്കെടുത്താല്‍ കളക്ഷനില്‍ 9-ാം സ്ഥാനത്താണ് പുതിയ ചിത്രം. സല്‍മാന്‍ ഖാന്‍റെ ഈദ് റിലീസുകളില്‍ റിലീസ് ദിനത്തില്‍ ഏറ്റവും നന്നായി കളക്റ്റ് ചെയ്ത 10 ചിത്രങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം, അവയുടെ കളക്ഷനും അറിയാം. പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് പ്രസിദ്ധീകരിച്ചിരിക്കുന്ന കണക്ക് ആണിത്.
1. ഭാരത് (2019)- 42.30 കോടി
2. സുല്‍ത്താന്‍ (2016)- 36.54 കോടി
3. ഏക് ഥാ ടൈഗര്‍ (2012)- 32.93 കോടി
4. റേസ് 3 (2018)- 29.17 കോടി
5. ബജ്റംഗ് ഭായ്ജാന്‍ (2015)- 27.25 കോടി
6. കിക്ക് (2014)- 26.40 കോടി
7. ബോഡിഗാര്‍ഡ് (2011)- 21.60 കോടി
8. ട്യൂബ്‍ലൈറ്റ് (2017)- 21.15 കോടി
9. കിസീ കാ ഭായ് കിസീ കി ജാന്‍ (2023)- 15.81 കോടി
10. ദബാംഗ് (2010)- 14.50 കോടി
ALSO READ : 'ഷിജു, പാറയില്‍ വീട്, നീണ്ടകര'; 'കേരള ക്രൈം ഫയല്‍സ്' ആദ്യ സീസണ്‍ വരുന്നു