2023ലെ ഒരു ഇന്ത്യന്‍ സിനിമയുടെ ഏറ്റവും വലിയ ഓപ്പണിംഗ് എന്നാണ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട പോസ്റ്റര്‍ പറയുന്നത്.
ഹൈദരാബാദ്: കെജിഎഫിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ വമ്പന്‍ ബോക്സോഫീസ് ആരംഭമാണ് സലാറിന് സിനിമ പ്രേമികള്‍ പ്രതീക്ഷിച്ചിരുന്നത് സിനിമാ ലോകത്തിന്‍റെ പ്രതീക്ഷകള്‍ തെറ്റിയില്ലെന്ന് തെളിയിക്കുന്നതാണ് ഔദ്യോഗിക കണക്കുകള്‍.പ്രഭാസ് ചിത്രം തുടക്കത്തില്‍ തന്നെ റെക്കോഡുകള്‍ തകര്‍ക്കുന്ന ഓപ്പണിംഗാണ് ഉണ്ടാക്കിയിരിക്കുന്നത്. റിലീസ് ദിനത്തില്‍ സലാര്‍ ആഗോളതലത്തില്‍ സലാര്‍ നേടിയ തുക ഇപ്പോള്‍ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ്.
ഔദ്യോഗിക റിപ്പോര്‍ട്ട് പ്രകാരം ഒരു ഇന്ത്യൻ സിനിമയുടെ റിലീസ് ദിനത്തിലെ ഏറ്റവും വലിയ കളക്ഷനാണ് സലാറിന്‍റെ പേരിലായിരിക്കുന്നക്. വിജയ് നായകനായ ലിയോ 148.5 കോടി രൂപയുമായി നേടിയ ഒന്നാം സ്ഥാനമാണ് സലാര്‍ പിടിച്ചെടുത്തിരിക്കുന്നത്. ഷാരൂഖ് ഖാന്റെ ജവാൻ 129.6 കോടി രൂപയുമായി മൂന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ രണ്‍ബിര്‍ കപൂറിന്റെ അനിമല്‍ 115.9കോടി രൂപയുമായി ഓപ്പണിംഗ് കളക്ഷനില്‍ നാലാം സ്ഥാനത്തുമാണ് ഉള്ളത്.
സലാറിന്‍റെ ഒന്നാം ദിന കളക്ഷന്‍ ആഗോളതലത്തില്‍ ഔദ്യോഗികമായി 178.7 കോടി രൂപയാണ്. 2023ലെ ഒരു ഇന്ത്യന്‍ സിനിമയുടെ ഏറ്റവും വലിയ ഓപ്പണിംഗ് എന്നാണ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട പോസ്റ്റര്‍ പറയുന്നത്. നേരത്തെ വന്ന വിവിധ ബോക്സോഫീസ് ട്രാക്കര്‍ കണക്കുകള്‍ പ്രകാരം സലാര്‍ 175 കോടിക്ക് മുകളില്‍ നേടിയെന്ന് പറഞ്ഞിരുന്നു.
പ്രഭാസ് നിറഞ്ഞാടുകയാണ് സലാറില്‍ എന്നാണ് ചിത്രം കണ്ടവര്‍ മിക്കവരും അഭിപ്രായപ്പെടുന്നത്. ദേവ എന്ന നായക കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പ്രഭാസ് എത്തിയിരിക്കുന്നത്. ദേവയുടെ അടുത്ത സുഹൃത്തായ നിര്‍ണായക കഥാപാത്രം വര്‍ദ്ധരാജ് മാന്നാറായി മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജും വേഷമിട്ടിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസ് തന്നെയാണ് സലാര്‍ ആദ്യ ഭാഗമായ സലാര്‍- ദി സീസ്‍ഫയറും നിര്‍മ്മിച്ചിരിക്കുന്നത്. ഒരു ഇമോഷണൽ ആക്ഷൻ ഡ്രാമ എന്ന് വിശേഷിപ്പിക്കാവുന്ന സലാറിലെ ആക്ഷന്‍ രംഗങ്ങള്‍ വലിയ കൈയടിയാണ് തിയറ്ററുകളില്‍ നേടുന്നത്. ചിത്രം റിലീസ് ആയ എല്ലാം കേന്ദ്രങ്ങളിലും നിറഞ്ഞ സദസിലാണ് പ്രദർശനം തുടരുന്നത്. രണ്ട് സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. അങ്ങനെയുള്ള ഇരുവരും എങ്ങനെ കൊടുംശത്രുക്കളായി മാറുന്നു എന്നതാണ് സലാര്‍ ഫ്രാഞ്ചൈസിയിലൂടെ പ്രശാന്ത് നീല്‍ മറനീക്കുന്ന സസ്പെന്‍സ്.
The most violent man announced his arrival ⚠️ hits 𝟏𝟕𝟖.𝟕 𝐂𝐑𝐎𝐑𝐄𝐒 𝐆𝐁𝐎𝐂 (worldwide) on the opening day!
𝐓𝐡𝐞 𝐛𝐢𝐠𝐠𝐞𝐬𝐭 𝐨𝐩𝐞𝐧𝐢𝐧𝐠 𝐟𝐨𝐫 𝐚𝐧𝐲 𝐈𝐧𝐝𝐢𝐚𝐧 𝐅𝐢𝐥𝐦 𝐢𝐧 𝟐𝟎𝟐𝟑 💥 … pic.twitter.com/yJJfW9OA2t
പ്രശാന്ത് നീലിന്റെ മികവുറ്റ സ്റ്റൈലിഷ് മേക്കിങ് കൊണ്ട് തന്നെ സലാർ ഒരു മാസ്സ്, ക്ലാസ്സ് ഫീലാണ് ഓഡിയൻസിന് കൊടുക്കുന്നത്. സൗഹൃദമെന്ന ഇമോഷനിലൂടെ ആണ് കഥ പോകുന്നത്. സുഹൃത്ത് ബന്ധത്തിന് ഏറെ പ്രാധാന്യം ഉള്ള സലാർ ഒരു ദൃശ്യ വിരുന്ന് തന്നെയാണ്. ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ കരിയർ ബെസ്റ്റ് ആണ് സലാർ. ശ്രുതി ഹാസൻ, ജഗപതി ബാബു, ബോബി സിംഹ, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്‌ഡി, രാമചന്ദ്ര രാജു എന്നിവരാണ് മറ്റ് അഭിനേതാക്കൾ. രവി ബസ്‍രൂര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
നടൻ മൻസൂർ അലി ഖാന്‍ തിരിച്ചടി; തൃഷയ്ക്കെതിരെ നല്‍കിയ കേസ് പിഴ ചുമത്തി തള്ളി കോടതി.!
'വിവാഹം ആലോചിക്കുന്നതിന് മുൻപ് യുവയുമായി ഉണ്ടായിരുന്നത് സഹോദര ബന്ധം'