അതേ സമയം ഹിന്ദി ചിത്രത്തിനാണ് ഇപ്പോള്‍ കൂടുതല്‍ കളക്ഷന്‍ എന്നാണ് വിവരം. കഴിഞ്ഞ ദിവസം ചിത്രത്തിന് 20 ശതമാനത്തിന് അടുത്ത് ഒക്യുപെന്‍സി ഹിന്ദിയില്‍ മാത്രം ലഭിച്ചു.
മുംബൈ: റിലീസ് ചെയ്ത ശേഷം ഏറ്റവും കുറഞ്ഞ കളക്ഷന്‍ നേടി സലാര്‍. ചൊവ്വാഴ്ചയാണ് സലാര്‍ റിലീസിന് ശേഷം ഏറ്റവും കുറഞ്ഞ കളക്ഷന്‍ രേഖപ്പെടുത്തിയത്. ചിത്രം റിലീസ് ചെയ്ത് 12മത്തെ ദിവസമായ ചൊവ്വാഴ്ച 7.50 കോടിയാണ് ചിത്രം നേടിയത്. ഇതോടെ ഇന്ത്യയില്‍ നിന്ന് ചിത്രം 369.37 കോടി കളക്ഷന്‍ നേടി. സലാറിന്‍റെ 12 ദിനത്തിലെ കളക്ഷന്‍ കുറവാണെങ്കിലും മറ്റ് സിനിമകള്‍ വച്ച് നോക്കിയാല്‍ ഇന്ത്യന്‍ ബോക്സോഫീസിലെ കൂടിയ കളക്ഷനാണ് ഇത്.
സലാറിന്‍റെ സ്ക്രീന്‍ എണ്ണം വലിയ തോതില്‍ കുറഞ്ഞെങ്കിലും ഹിന്ദി മേഖലയില്‍ ചിത്രം മികച്ച പ്രകടനം നടത്തുന്നുണ്ട് എന്നാണ് വിവരം. ആദ്യ ആഴ്ചയില്‍ ചിത്രം മൊത്തം 308 കോടി രൂപ കളക്ഷന്‍ നേടിയിരുന്നു. അതില്‍ തെലുങ്ക് പതിപ്പ് 186.05 കോടി നേടിയിരുന്നു. മലയാളം 9.65 കോടി നേടി. തമിഴ് പതിപ്പ് 15.2 കോടി നേടി. കന്നട 4.6 കോടിയും നേടി. ഹിന്ദി പതിപ്പ് 92.5 കോടി നേടി.
undefined
അതേ സമയം ഹിന്ദി ചിത്രത്തിനാണ് ഇപ്പോള്‍ കൂടുതല്‍ കളക്ഷന്‍ എന്നാണ് വിവരം. കഴിഞ്ഞ ദിവസം ചിത്രത്തിന് 20 ശതമാനത്തിന് അടുത്ത് ഒക്യുപെന്‍സി ഹിന്ദിയില്‍ മാത്രം ലഭിച്ചു.
അതേ സമയം സലാറിന്‍റെ ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ പ്രഭാസിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ രണ്ടാമത്തെ ആഗോള ഗ്രോസറായ എസ്എസ് രാജമൗലിയുടെ 2015 ലെ ബാബുബലി: ദി ബിഗിനിങ്ങിനോട് അടുത്തിരിക്കുകയാണ്. ബാഹുബലി ഒന്നാം ഭാഗം ലോകമെമ്പാടുമായി 650 കോടിയാണ് നേടിയത്. പ്രഭാസിന്റെ ഏറ്റവും ഉയർന്ന ആഗോള ഗ്രോസർ ആ സിനിമബാഹുബലി 2: ദി കൺക്ലൂഷൻ ആണ്. 1788 കോടി ആഗോള വ്യാപകമായി ചിത്രം നേടി.
മാസ് അപ്പീലുള്ള നായക കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പ്രഭാസ് വേഷമിട്ടിരിക്കുന്നത്. സലാര്‍ നായകൻ പ്രഭാസ് ആക്ഷൻ രംഗങ്ങളില്‍ മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. നായകന്റെ അടുത്ത സുഹൃത്തായി സലാര്‍ സിനിമയില്‍ മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജും വേഷമിട്ടിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. വര്‍ദ്ധരാജ മാന്നാറായെത്തിയ പൃഥ്വിരാജ് ഇമോഷണല്‍ രംഗങ്ങളിലടക്കം മികച്ചു നില്‍ക്കുന്നു എന്നാണ് സലാര്‍ കണ്ടവരുടെ മിക്കവരുടെയും അഭിപ്രായങ്ങളും.
ഷൈന്‍ ടോം ചാക്കോയുടെ വിവാഹ നിശ്ചയം കഴിഞ്ഞു; വൈറലായി ചിത്രങ്ങള്‍.!