മോഹന്‍ലാലിന് മുന്നില്‍ പകച്ചോ സലാര്‍: രണ്ടാം ദിനത്തില്‍ കേരളത്തിലെ ബോക്സോഫീസില്‍ സംഭവിച്ചത്.!

By Web TeamFirst Published Dec 24, 2023, 4:57 PM IST
Highlights

പ്രഭാസ് നായകനായ സലാര്‍ ആഗോള ബോക്സോഫീസ് കളക്ഷനില്‍ അത്ഭുതമായ വമ്പൻ കുതിപ്പ്. സലാര്‍ റിലീസായി രണ്ടാം ദിവസവും കളക്ഷനില്‍ റെക്കോര്‍ഡ് നേട്ടമാണ്. 

തിരുവനന്തപുരം: സലാറും ഡങ്കിയും തമ്മിലുള്ള ബോക്സോഫീസ് ക്ലാഷാണ് ഇന്ത്യന്‍ ബോക്സോഫീസിലെ മുഴുവന്‍ വാര്‍ത്തയെങ്കിലും കേരളത്തില്‍ എത്തുമ്പോള്‍ അത് സലാറും മോഹന്‍ലാല്‍ ചിത്രമായ നേരും തമ്മിലാണ് എന്ന തരത്തിലാണ്. കാരണം മോഹന്‍ലാല്‍ ചിത്രമാണ്  നേര് എങ്കില്‍ മലയാളിയുടെ പ്രിയപ്പെട്ട പൃഥ്വിരാജ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് സലാര്‍. നേരിന് മുന്നില്‍ സലാര്‍ പകച്ചോ എന്നാണ് രണ്ടാം ദിനത്തിലെ സലാറിന്‍റെ കേരള ബോക്സോഫീസ് കണക്കുകള്‍ കാണിക്കുന്നത്. 

ആദ്യ ദിനത്തില്‍ സലാര്‍ കേരളത്തില്‍ നിന്നും 3.55 കോടി നേടിയിരുന്നു. രണ്ടാം ദിനത്തില്‍ ഇത് 1.75 കോടിയായി കുറഞ്ഞു. അതേ സമയം നേര് റിലീസ് ദിനത്തേക്കാള്‍ കളക്ഷന്‍ മൂന്നാം ദിനത്തില്‍ നേടിയിട്ടുണ്ട്. നേരിന്‍റെ സാന്നിധ്യം ഇല്ലായിരുന്നെങ്കില്‍ വലിയ കുതിപ്പ് ചിലപ്പോള്‍ സലാര്‍ കേരളത്തില്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടായിരുന്നു. 

Latest Videos

പ്രഭാസ് നായകനായ സലാര്‍ ആഗോള ബോക്സോഫീസ് കളക്ഷനില്‍ അത്ഭുതമായ വമ്പൻ കുതിപ്പ്. സലാര്‍ റിലീസായി രണ്ടാം ദിവസവും കളക്ഷനില്‍ റെക്കോര്‍ഡ് നേട്ടമാണ്. ഇന്നലെയും സലാര്‍ ആഗോളതലത്തില്‍ 100 കോടി രൂപയില്‍ അധികം നേടിയിരിക്കുകയാണ്. പ്രഭാസിന്റെ സലാര്‍ ആകെ 295.7 കോടി രൂപയില്‍ അധികം നേടിയിരിക്കുന്നു എന്നാണ് ഒഫിഷ്യല്‍ ബോക്സ് ഓഫീസ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്.

റിലീസിന് സലാര്‍ ആകെ 178.7 കോടി രൂപയാണ് നേടിയത്. 2023ല്‍ ഒരു ഇന്ത്യൻ സിനിമയുടെ കളക്ഷനില്‍ റിലീസ് റെക്കോര്‍ഡാണ് ഇത്. വിജയ്‍യുടെ ലിയോ റിലീസിന് 148.5 കോടി രൂപ നേടിയാണ് നേരത്തെയുള്ള റെക്കോര്‍ഡ‍്. എന്തായാലും സലാര്‍ ഇന്ത്യയില്‍ പല കളക്ഷൻ റെക്കോര്‍ഡുകളും മറികടക്കും എന്നാണ് ലഭ്യമാകുന്ന ബോക്സ് ഓഫീസ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ആദിപുരുഷിന് ബോക്‌സ് ഓഫീസിലെ തകര്‍ച്ചയ്ക്ക് ശേഷം  പ്രഭാസിന്റെ ആരാധകർ സലാറിലാണ് പ്രതീക്ഷയർപ്പിച്ചിരുന്നത്. ഞായറും ക്രിസ്മസും കളക്ഷന്‍ തിരിച്ചുകൊണ്ടുവരും എന്ന പ്രതീക്ഷയാണ് ഇപ്പോള്‍ അണിയറക്കാര്‍ക്ക്. വലിയ വീക്കെന്‍റാണ് ചിത്രത്തെ കാത്തിരിക്കുന്നത്. 

ഷാരൂഖ് ഖാന്റെ ഡങ്കിയുമായി ചിത്രം ബോക്‌സ് ഓഫീസ് ക്ലാഷ് നടത്തിയാണ് റിലീസായത്. സംവിധായകൻ രാജ്കുമാറിന്റെ ചിത്രം ഡിസംബർ 21 നും സലാർ ഡിസംബർ 22 നും തിയേറ്ററുകളിൽ റിലീസ് ചെയ്തത്. അതേ സമയം ഡങ്കിയും വലിയ പ്രകടനം നടത്തുന്നില്ല. ജവാൻ, പഠാന്‍ തുടങ്ങിയ ഷാരൂഖിന്റെ മുൻ ഹിറ്റുകളിൽ നിന്ന് വ്യത്യസ്തമായി മൂന്ന് ദിവസം കൊണ്ട് 75 കോടിയോളം ആഭ്യന്തര ബോക്സോഫീസില്‍ ഡങ്കി നേടിയത്. 

റെക്കോര്‍ഡുകള്‍ കടപുഴകുന്നു, സലാര്‍ മുന്നൂറ് കോടിയിലേക്ക്, ഒഫിഷ്യല്‍ റിപ്പോര്‍ട്ട് പുറത്ത്

രണ്ട് പാര്‍ട്ടായി ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രം റാമിന്‍റെ ബജറ്റ് വെളിപ്പെടുത്തി ജിത്തു ജോസഫ്

tags
click me!