റൊമാന്‍റിക് കോമഡി ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം
രാജ്യത്തെ ഒന്നാം നമ്പര്‍ ചലച്ചിത്ര വ്യവസായമായിരുന്ന ബോളിവുഡിന് ക്ഷീണമേല്‍പ്പിച്ച സമയമായിരുന്നു കൊവിഡ് കാലം. കൊവിഡിന് ശേഷം സൂപ്പര്‍താര ചിത്രങ്ങള്‍ പോലും പരാജയം രുചിച്ചപ്പോള്‍ പഴയ മട്ടിലുള്ള ഒരു വന്‍ വിജയം നേടിക്കൊടുത്തത് ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍ ആയിരുന്നു. പേരെടുത്ത് പറയാന്‍ പഠാന് സമാനമായ ഒരു വിജയം വേറെ ഉണ്ടായിട്ടില്ലെങ്കിലും നിരവധി ചിത്രങ്ങള്‍ ഭേദപ്പെട്ട കളക്ഷന്‍ നേടി ഇന്‍ഡസ്ട്രിക്ക് പ്രതീക്ഷ പകരുന്നുണ്ട്. ഇപ്പോഴിതാ പ്രമുഖ സംവിധായകന്‍ കരണ്‍ ജോഹര്‍ വലിയ ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്ത റോക്കി ഓര്‍ റാണി കീ പ്രേം കഹാനി എന്ന ചിത്രവും ഭേദപ്പെട്ട ഓപണിംഗ് നേടിയിരിക്കുകയാണ്.
റൊമാന്‍റിക് കോമഡി ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം ജൂലൈ 28 നാണ് തിയറ്ററുകളില്‍ എത്തിയത്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളില്‍ നിന്നും പ്രേക്ഷകരില്‍ നിന്നുമൊക്കെ മികച്ച ആദ്യ പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ഇത് ബോക്സ് ഓഫീസിലും പ്രതികരിച്ചു. റിലീസ് ദിനമായിരുന്ന വെള്ളിയാഴ്ച 11.10 കോടി നേടിയ ചിത്രം ശനിയാഴ്ച കളക്ഷന്‍ വര്‍ധിപ്പിച്ചു. 16.05 കോടിയാണ് ശനിയാഴ്ചത്തെ കളക്ഷന്‍. ഞായറാഴ്ച അതിനേക്കാള്‍ മുകളിലെത്തി. 18.75 കോടിയാണ് മൂന്നാം ദിവസത്തെ കളക്ഷന്‍. അതായത് ആദ്യ മൂന്ന് ദിനങ്ങളില്‍ നിന്നായി ചിത്രം നേടിയിരിക്കുന്നത് 45.90 കോടിയാണ്.
ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കരണ്‍ ജോഹറിന്‍റെ സംവിധാനത്തില്‍ ഒരു ഫീച്ചര്‍ ഫിലിം പുറത്തെത്തുന്നത്. 2016 ല്‍ പുറത്തെത്തിയ ഏ ദില്‍ ഹേ മുഷ്‍കില്‍ ആണ് അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ ഇതിന് മുന്‍പ് റിലീസ് ചെയ്യപ്പെട്ട ഫീച്ചര്‍ ഫിലിം. രണ്‍വീര്‍ സിംഗും അലിയ ഭട്ടും നായികാനായകന്മാരാകുന്ന ചിത്രത്തില്‍ ജയ ബച്ചന്‍, ധര്‍മേന്ദ്ര, ഷബാന അസ്‍മി തുടങ്ങി വലിയൊരു താരനിരയും അണിനിരന്നിട്ടുണ്ട്.
ALSO READ : 'നല്ല കഥ, വളരെ വലിയ ചിത്രം'; 'വൃഷഭ'യെക്കുറിച്ച് രാഗിണി ദ്വിവേദി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക