'ലൂസിഫറി'നെ തളയ്ക്കുമോ മഞ്ഞുമ്മൽ ബോയ്സ് ? തമിഴകത്ത് 25 കോടി ! മോളിവുഡ് പണംവാരി പടങ്ങളിൽ മുന്നിലോ ?

By Web Team  |  First Published Mar 8, 2024, 10:07 PM IST

ഫെബ്രുവരി 22നായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ് റിലീസ് ചെയ്തത്. 


രു സിനിമയ്ക്ക് മൗത്ത് പബ്ലിസിറ്റി ലഭിക്കുക എന്നത് സമീപകാലത്ത് മലയാള സിനിമയ്ക്ക് പുതുമയല്ല. എന്നാൽ 100കോടി ക്ലബ്ബ് എന്നത് അത്യപൂർവ്വമാണ്. ആ നേട്ടം അടുത്തിടെ നേടിയ സിനിമ മഞ്ഞുമ്മല്‍ ബോയ്സ് ആണ്. അതും കേരളം വിട്ട് തമിഴ്നാട്ടിൽ അടക്കം മികച്ച കളക്ഷനോടെ. സിനിമ റിലീസ് ചെയ്ത് 15 ദിവസം തികയുമ്പോൾ പുതു ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ് മഞ്ഞുമ്മൽ ബോയ്സ്. 

മോളിവുഡിൽ ഏറ്റവും കുടുതൽ പണംവാരിയ സിനിമകളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തേക്കാണ് മഞ്ഞുമ്മൽ ബോയ്സ് എത്താൻ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്. നിലവിൽ മൂന്നാം സ്ഥാനത്തുള്ളത് മോഹൻലാലിന്റെ ബ്ലോക് ബസ്റ്റർ ചിത്രം ലൂസിഫർ ആണ്. 127- 129വരെയാണ് ലൂസിഫറിന്റെ ലൈഫ് ടൈം കളക്ഷൻ. നിലവിലെ അനൗ​ദ്യോ​ഗിക റിപ്പോർട്ട് പ്രകാരം മഞ്ഞുമ്മൽ ബോയ്സ് 125 കോടിയാണ് നേടിയിരിക്കുന്നത്. ഇന്നത്തോടെ ചിത്രം 129- 130കോടി വരെ നേടുമെന്നാണ് റിപ്പോർട്ട്. നിലിവൽ 100 കോടി പിന്നിട്ട ചിത്രം തമിഴ്നാട്ടിൽ മാത്രം ഗ്രോസ് കളക്ഷന്‍ 25 കോടി നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. 

Latest Videos

undefined

'മ്മടെ പിള്ളേരാ സാറേ..'; മമ്മൂട്ടിക്കും ചെക്കന്മാർക്കും കടുത്ത മത്സരം,90ലക്ഷത്തിൽ തുടങ്ങിയ പ്രേമലു ഇപ്പോഴെവിടെ

അതേസമയം, പണംവാരി പടങ്ങളിൽ മുന്നിലുള്ള രണ്ട് സിനിമകൾ പുലിമുരുകനും 2018ഉം ആണ്. മോഹൻലാലിന്റെ പുലിമുരുകന്റെ ആകെ കളക്ഷൻ 144- 152കോടി വരെയാണ്. 176കോടിയാണ് 2018ന്റെ ക്ലോസിം​ഗ് കളക്ഷൻ. ഈ റിപ്പോർട്ടുകൾ പ്രകാരം വൈകാതെ തന്നെ പുലിമുരുകനെയും മഞ്ഞുമ്മൽ ബോയ്സ് മറികടന്നേക്കാം. ചിദംബരം സംവിധാനം ചെയ്ത് മഞ്ഞുമ്മൽ ബോയ്സ് ഫെബ്രുവരി 22നാണ് തിയറ്ററുകളിൽ എത്തിയത്. സൗഹൃദത്തിന്‍റെ കഥ പറഞ്ഞ ചിത്രത്തെ പ്രശംസിച്ച് കമൽഹാസൻ അടക്കമുള്ള പ്രമുഖർ രം​ഗത്ത് എത്തിയിരുന്നു. കൂടാതെ തമിഴകത്ത് വന്‍ വരവേല്‍പ്പാണ് സിനിമയ്ക്ക് ലഭിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

click me!