ഓണം അടിച്ചോ? 'ആര്‍ഡിഎക്സ്' ആദ്യ മൂന്ന് ദിനങ്ങളില്‍ നേടിയ കളക്ഷന്‍

By Web Team  |  First Published Aug 28, 2023, 3:01 PM IST

നവാ​ഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം


തമിഴ്നാട്ടിലെ തിയറ്ററുകള്‍ക്ക് പൊങ്കല്‍ പോലെയാണ് കേരളത്തിലെ തിയറ്ററുകളെ സംബന്ധിച്ച് ഓണം. ഓണത്തിനെത്തി വന്‍ ജനപ്രീതിയും കളക്ഷനും നേടിയ നിരവധി ചിത്രങ്ങള്‍ മുന്‍ ഓണം സീസണുകളില്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ പുതിയൊരു ചിത്രം ഓണം റിലീസ് ആയി എത്തി തിയറ്ററുകളില്‍ കാര്യമായി പ്രേക്ഷകരെ കയറ്റുകയാണ്. 

ഷെയ്ന്‍ നി​ഗം, ആന്‍റണി വര്‍​ഗീസ്, നീരജ് മാധവ് എന്നിവരെ ടൈറ്റില്‍ കഥാപാത്രങ്ങളാക്കി നവാ​ഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആര്‍ഡിഎക്സ് എന്ന ചിത്രമാണ് അത്. ഓ​ഗസ്റ്റ് 25 വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ പ്രദര്‍ശനങ്ങള്‍ക്കിപ്പുറം കാര്യമായ മൗത്ത് പബ്ലിസിറ്റിയാണ് നേടിയത്. വെള്ളിയാഴ്ച തന്നെ നിരവധി അഡീഷണല്‍ ഷോസ് ലഭിച്ച ചിത്രത്തിന്‍റെ ശനി, ഞായര്‍ ബുക്കിം​ഗിനെയും ഈ മൗത്ത് പബ്ലിസിറ്റി സഹായിച്ചു. ജനപ്രീതിയില്‍ മുന്നിലെത്തുന്ന ഏതൊരു ചിത്രത്തെയും പോലെ വെള്ളിയാഴ്ചത്തേക്കാള്‍ കളക്ഷന്‍ ശനിയാഴ്ചയും ശനിയേക്കാള്‍ കളക്ഷന്‍ ഞായറുമാണ് ചിത്രം നേടിയത്. ആദ്യ മൂന്ന് ദിനങ്ങളിലെ ചിത്രത്തിന്‍റെ കളക്ഷന്‍ ഒരുമിച്ച് ചേര്‍ത്താല്‍ അത് 6.8 കോടി മുതല്‍ 7.40 കോടി വരെ വരുമെന്നാണ് ട്രാക്കര്‍മാര്‍ അറിയിക്കുന്നത്.

Latest Videos

അതേസമയം ചിത്രത്തിന് ഏറ്റവുമധികം അഡീഷണല്‍ ഷോസ് ലഭിച്ച ദിനമായിരുന്നു ഞായറാഴ്ച. പ്രേക്ഷകാഭ്യര്‍ഥന മാനിച്ച് കേരളം അങ്ങോളമിങ്ങോളമുള്ള തിയറ്ററുകളില്‍ 140 ലേറ്റ് നൈറ്റ് ഷോകളാണ് ആര്‍ഡിഎക്സിനായി നടന്നത്. ഓണദിനങ്ങളിലും ഈ കളക്ഷന്‍ മുന്നേറ്റം തുടരുമെന്നാണ് വിലയിരുത്തല്‍. തിങ്കളാഴ്ചയും ഉത്രാട ദിനവുമായ ഇന്ന് മോണിം​ഗ് ഷോകള്‍ക്ക് ചിത്രത്തിന് മികച്ച ഒക്കുപ്പന്‍സി ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച കേരളത്തില്‍ നിന്ന് 3 കോടിക്ക് മേല്‍ ചിത്രം നേടുമെന്നും ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ പ്രവചിക്കുന്നുണ്ട്. ഇന്ന് മുതല്‍ നിരവധി മള്‍ട്ടിസ്ക്രീന്‍ തിയറ്ററുകളില്‍ വലിയ സ്ക്രീനുകളിലേക്ക് മാറ്റപ്പെട്ടിട്ടുമുണ്ട് ചിത്രം.

ALSO READ : റെയ്ബാന്‍ വച്ച്, തോള്‍ ചെരിച്ച് ചിത്ര; 'ഏഴിമല പൂഞ്ചോല' പാടി പ്രിയഗായിക: വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!