'വിക്കി വിദ്യ കാ വീഡിയോ' ബോക്സോഫീസില്‍ കുതിക്കുന്നു

By Web Team  |  First Published Oct 20, 2024, 6:26 PM IST

വിക്കി വിദ്യാ കാ വോ വാല വീഡിയോ ബോക്സോഫീസില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. 


മുംബൈ: വിക്കി വിദ്യാ കാ വോ വാല വീഡിയോ ബോക്സോഫീസില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. സ്ത്രീ 2 എന്ന ഈ വര്‍ഷത്തെ ഏറ്റവും വലിയ ബോളിവുഡ് ഹിറ്റിന് ശേഷം ഇറങ്ങിയ രാജ്കുമാർ റാവു ചിത്രമാണ് വിക്കി വിദ്യാ കാ വോ വാല വീഡിയോ.  തൃപ്തി ദിമ്രിയാണ് ചിത്രത്തിലെ നായിക. ആദ്യ ആഴ്ച കടന്ന് രണ്ടാം വാരത്തിലേക്ക് കടക്കുന്ന ചിത്രം ദീപാവലി ചിത്രങ്ങള്‍ എത്തും മുന്‍പ് മുടക്കുമുതല്‍ തിരിച്ചുപിടിച്ചുവെന്നാണ് പുതിയ അപ്ഡേറ്റ്. 

സാക്നില്‍ക്.കോം റിപ്പോർട്ട് പ്രകാരം കോമഡി ചിത്രമായ  വിക്കി വിദ്യാ കാ വോ വാല വീഡിയോ ആദ്യ ദിവസം 5.5 കോടിയും രണ്ടാം ദിവസം 6.9 കോടിയും മൂന്നാം ദിവസം 6.4 കോടിയും നേടിയിരുന്നു. ആദ്യ വാരം കണക്കുകൾ പ്രകാരം ചിത്രം 27 കോടിയാണ് കളക്ഷന്‍ നേടിയിരുന്നത്. എന്നാല്‍ ശനിയാഴ്ചയോടെ മികച്ച കളക്ഷനിലേക്ക് വീണ്ടും എത്തിയ ചിത്രം 30 കോടി എന്ന നാഴികകല്ല് തീയറ്ററില്‍ പിന്നീട്ടു. 30 കോടിയോളാണ് ചിത്രത്തിന്‍റെ ബജറ്റ്. ആഗോള കളക്ഷനും പരിഗണിച്ചാല്‍ ചിത്രം ഈ വാരം 40 കോടിക്ക് മുകളില്‍ നേടിയേക്കും എന്നാണ് കണക്കുകൂട്ടുന്നത്. 

Latest Videos

രാജ് ഷാൻഡില്‍ സംവിധാനം ചെയ്ത ചിത്രം 90-കളിലെ നവദമ്പതികളുടെ നഷ്ടപ്പെട്ട സെക്‌സ് ടേപ്പിനെക്കുറിച്ചുള്ള അന്വേഷണവും രസകരമായ കാര്യങ്ങളുമാണ് പറയുന്നത്. രാജ്കുമാറിനെയും തൃപ്തിയുടെ ടൈറ്റില്‍ റോളില്‍ എത്തുമ്പോള്‍ മല്ലിക ഷെരാവത്, വിജയ് റാസ്, രാകേഷ് ബേദി, അർച്ചന പുരൺ സിംഗ്, ടിക്കു തൽസാനിയ, മുകേഷ് തിവാരി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. 

ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനകം വലിയ ഹിറ്റാണ്. ചിത്രത്തിലെ ഗാനമായ മേരെ മെഹബൂബ് ഇറങ്ങിയപ്പോള്‍ അത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഗാനത്തിലെ ചില ഡാന്‍സ് സ്റ്റെപ്പുകള്‍ അശ്ലീലമാണ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വന്നത്. ഇതിന്‍റെ പേരില്‍ നായിക തൃപ്തി ദിമ്രിക്കെതിരെ സൈബര്‍ ട്രോളുകളും വന്നിരുന്നു. മേരെ മെഹബൂബ് നൃത്തസംവിധാനം നിർവഹിച്ചിരിക്കുന്നത് ഗണേഷ് ആചാര്യയും ആലപിച്ചിരിക്കുന്നത് ശിൽപ റാവുവുമാണ്.

നിർമ്മാതാവ് ഏക്താ കപൂറും അമ്മയും പോക്‌സോ കേസില്‍ പെട്ടു; പണി കിട്ടിയത് അഡള്‍ട്ട് വെബ് സീരീസ് വഴി !

'ആനന്ദ് ശ്രീബാല': ത്രില്ലര്‍ ചിത്രം നവംബർ 15 ന് തിയേറ്ററുകളിലേക്ക്
 

click me!