രജനികാന്തുണ്ടായിട്ടും നേട്ടമുണ്ടാക്കാനാകാതെ ലാല്‍ സലാം, കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്

By Web TeamFirst Published Feb 11, 2024, 3:56 PM IST
Highlights

ലാല്‍ സലാമിന് നേടാനായത്.

രജനികാന്ത് അതിഥി വേഷത്തില്‍ എത്തിയ ചിത്രമാണ് ലാല്‍ സലാം. എക്സ്റ്റൻഡഡ് കാമ്യോയായിട്ടാണ് രജനികാന്ത് വേഷമിട്ടിരിക്കുന്നത്. വിഷ്‍ണു വിശാലാണ് നായകൻ. സ്റ്റൈല്‍ മന്നൻ രജനികാന്തിന്റെ മകള്‍ സംവിധാനം ചെയ്‍ത ലാല്‍ സലാമിന് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിയുന്നില്ല എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്

സംവിധായിക ഐശ്വര്യ രജനികാന്തിന്റെ പുതിയ ചിത്രമായി എത്തിയ ലാല്‍ സലാം റിലീസിന് തമിഴ്‍നാട്ടില്‍ നിന്ന് മാത്രം 3.6  കോടിയും ശനിയാഴ്‍ചത്തെ കണക്കും പരിഗണിക്കുമ്പോള്‍ 7.25 കോടിയും ഇന്ത്യയില്‍ നിന്ന് ആകെ ഒമ്പത് കോടി രൂപയുമാണ് നേടിയത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. വിക്രാന്തും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നു. ഛായാഗ്രാഹണം വിഷ്‍ണു രംഗസ്വാമിയാണ്. സംഗീതം എ ആര്‍ റഹ്‍മാനും.

Latest Videos

രജനികാന്ത് മൊയ്‍തീൻ ഭായ് എന്ന കഥാപാത്രമായിട്ടാണ് ലാല്‍ സലാമില്‍ വേഷിട്ടത്. വിഷ്‍ണു വിശാല്‍ തിരുവായും വേഷമിട്ടു. ലിവിംഗ്‍സ്‍റ്റണ്‍, വിഘ്‍നേശ്, സെന്തില്‍, ജീവിത, കെ എസ് രവികുമാര്‍, നിരോഷ, വിവേക് പ്രസന്ന, ധന്യ ബാലകൃഷ്‍ണ, പോസ്റ്റര്‍ നന്ദകുമാര്‍, ആദിത്യ മേനൻ, അമിത് തിവാരി തുടങ്ങിയവരും ഐശ്വര്യയുടെ ലാല്‍ സലാമില്‍ വേഷമിട്ടു. ലാല്‍ സലാം ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറില്‍ നിര്‍മിച്ച ലാല്‍ സലാമില്‍ ഒരു അതിഥി വേഷത്തില്‍ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ കപില്‍ ദേവും ഉണ്ട്.

ധനുഷ് നായകനായി '3'ഉം 'എന്ന ചിത്രത്തിനു പുറമേ വെയ് രാജ വെയ്', സിനിമാ വീരൻ എന്നിവയും സംവിധാനം ചെയ്‍ത ഐശ്വര്യ രജനികാന്ത് 'സ്റ്റാൻഡിംഗ് ഓണ്‍ ആൻ ആപ്പിള്‍ ബോക്സ്: ദ സ്റ്റോറി ഓഫ് എ ഗേള്‍ എമംഗ് ദ സ്റ്റാര്‍' എന്ന പുസ്‍തകവും എഴുതിയിട്ടുണ്ട്. വിഷ്‍ണു വിശാലിന്റെ ലാല്‍ സലാമിന്റെ തിരക്കഥയും ഐശ്വര്യയുടേതാണ്. കഥയെഴുതിയ വിഷ്‍ണു രംഗസ്വാമിയും ചിത്രത്തിന്റെ തിരക്കഥയില്‍ പങ്കാളിയായിരിക്കുന്നു. 150 മിനിറ്റാണ് ദൈര്‍ഘ്യം.

Read More: 'ബ്ലസിയുടെ വെല്ലുവിളി അതായിരുന്നു', ആടുജീവിതത്തെ കുറിച്ച് പൃഥ്വിരാജ്, ജോര്‍ദാനിലെ കൊവിഡ് കാലത്തെ വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!