ജയിലറും ലിയോയും ശരിക്കും നേടിയത്?, കളക്ഷൻ കണക്കുകള്‍ പുറത്ത്, ഇനി തര്‍ക്കം വേണ്ട

By Web Team  |  First Published Feb 25, 2024, 6:51 PM IST

ജയിലറും ലിയോയും ആകെ നേടിയതിന്റെ കളക്ഷൻ കണക്കുകള്‍ പുറത്തുവിട്ടു.


തമിഴകത്തെ 2023ലെ രണ്ട് ഹിറ്റ് ചിത്രങ്ങളാണ് ജയിലറും ലിയോയും. രജനികാന്ത് ജയിലറില്‍ നായകനായപ്പോള്‍ ലിയോ സിനിമയില്‍ പ്രധാന വേഷത്തില്‍ ദളപതി വിജയ്‍യും എത്തി. രജനികാന്തിന്റെയും വിജയ്‍യുടെ ആരാധകര്‍ തമ്മില്‍ കളക്ഷൻ കണക്കുകളില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. എത്രയാണ് ജയിലറിന്റെയും ലിയോയുടെയും ഫൈനല്‍ കളക്ഷൻ എന്നത് ട്രേഡ് അനലിസ്റ്റുകളായ ബോക്സ് ഓഫീസ് സൌത്ത് ഇന്ത്യ പുറത്തുവിട്ടിരിക്കുകയാണ്.

സാമൂഹ്യ മാധ്യമത്തില്‍ ആരാധകര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ബോക്സ് ഓഫ് സൌത്ത് ഇന്ത്യ ആസ്‍ക് സെഷനില്‍. ജയിലര്‍ ആഗോളതലത്തില്‍ ആകെ 606 കോടി രൂപയാണ് നേടിയിരിക്കുന്നത്. വിജയ്‍യുടെ ലിയോയാകട്ടെ ആകെ 621.90 കോടി രൂപയും ആഗോളതലത്തില്‍ നിന്ന് നേടി എന്ന് ബോക്സ് ഓഫീസ് സൌത്ത് ഇന്ത്യ വ്യക്തമാക്കുന്നു. 2024ല്‍ തമിഴകത്തിന്റെ വൻ വിജയ ചിത്രം ലിയോയാണ് എന്ന് നേരത്തെ വ്യക്തമാകുകയും ചെയ്‍തിരുന്നു.

Latest Videos

undefined

 തൃഷ വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എത്തിയിരിക്കുന്നു എന്ന ഒരു പ്രത്യേകതയും ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ എത്തിയ ലിയോയ്‍ക്കുണ്ടായിരുന്നു. പാര്‍ഥിപൻ എന്ന നായക കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ വിജയ് എത്തിയത്. സത്യ എന്ന ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ നായികയായി തൃഷ എത്തിയിരിക്കുന്നത്. വിജയ്‍യ്‍ക്കും നായിക തൃഷയ്‍ക്കും പുറമേ ചിത്രത്തില്‍ അര്‍ജുൻ, സാൻഡി മാസ്റ്റര്‍, മാത്യു, മനോബാല, പ്രിയ ആനന്ദ്, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ് കൃഷ്‍ണൻ, ശാന്തി മായാദേവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി, കിരണ്‍ റാത്തോഡ് തുടങ്ങിയ താരങ്ങളും വേഷമിടുന്നു.

രജനികാന്തിന്റെ ഒരു പാൻ ഇന്ത്യൻ ചിത്രം എന്ന നിലയിലാണ് പ്രേക്ഷകര്‍ 'ജയിലറി'നെ സ്വീകരിച്ചത്. മലയാളത്തില്‍ നിന്ന് മോഹൻലാല്‍ രജനികാന്ത് ചിത്രത്തില്‍ എത്തിയപ്പോള്‍ ശിവ രാജ്‍കുമാര്‍ കന്നഡയില്‍ നിന്നും ഹിന്ദിയില്‍ നിന്ന് ജാക്കി ഷ്രോഫും തെലുങ്കില്‍ നിന്ന് സുനില്‍ ചിരി നമ്പറുകളുമായി 'ജയിലറി'ന്റെ ഭാഗമായി. ഓരോ നാട്ടിലേയും പ്രധാന താരങ്ങള്‍ക്ക് ചിത്രത്തില്‍ അര്‍ഹിക്കുന്ന ഇടം നല്‍കിയിരിക്കുന്നു എന്നതാണ്' ജയിലറി'ന്റെ മറ്റൊരു ആകര്‍ഷണം. സംവിധാനം നെല്‍സണ്‍ ആയിരുന്നു. 

Read More: മല്ലയുദ്ധത്തില്‍ തകര്‍ത്താടി മോഹൻലാല്‍, പ്രിയദര്‍ശൻ സിനിമയ്‍ക്ക് സംഭവിച്ചതെന്ത്?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!