രജനികാന്തിന്റെ 'ജയിലറി'ന്റെ ആദ്യ ദിവസത്തെ കളക്ഷൻ പുറത്ത്.
തമിഴകത്ത് രജനി ഷോയാണ് ഇപ്പോള്‍. 'ജയിലര്‍' ആവേശം നിറയ്‍ക്കുകയാണ് ആരാധകരില്‍. മാസും ക്ലാസുമായ നായകനായിട്ടാണ് രജനികാന്ത് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. മോഹൻലാലും ശിവ രാജ്‍കുമാറും രജനികാന്തിനൊപ്പം ചിത്രത്തില്‍ നിര്‍ണായക അതിഥി വേഷത്തിലും എത്തിയപ്പോള്‍ ബോക്സ് ഓഫീസ് കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തുകയാണ്.
തമിഴ്‍നാട്ടില്‍ റിലീസ് ദിനത്തിലെ 2023ലെ കളക്ഷൻ റെക്കോര്‍ഡ് 'ജയിലറി'ന്റെ പേരില്‍ ആയിരിക്കുകയാണ് എന്നാണ് ട്രേഡ് അനലിസ്റ്റ് മനോബാല ട്വീറ്റ് ചെയ്യുന്നത്. 29.46 കോടി രൂപയാണ് രജനികാന്ത് ചിത്രം നേടിയിരിക്കുന്നത്. അജിത് നായകനായ 'തുനിവ്' 24. 59 കോടി, മണിരത്നത്തിന്റെ 'പൊന്നിയിൻ സെല്‍വൻ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 21 കോടി, 'വാരിസ്'- 19.43 കോടി, 'മാവീരൻ'- 7.61 കോടി, 'മാമന്നൻ'- 7.12 കോടി, 'വാത്തി'- 5.80 കോടി, 'പത്തു തല'- 5.36 കോടി എന്നിങ്ങനെയാണ് റിലീസ് ദിവസം 2023ല്‍ നേടിയത്. കേരളത്തില്‍ വിജയ്‍യുടെ 'വാരിസി'ന്റെ കളക്ഷൻ പഴങ്കഥയാക്കി രജനികാന്തിന്റെ 'ജയിലര്‍' ഒന്നാം സ്ഥാനത്ത് എത്തി എന്നും റിപ്പോര്‍ട്ടുണ്ട്.
Superstar 's takes an earth-shattering opening at the TN Box Office.
The movie has minted ₹ 29.46 cr in the state.
Record Day 1 for any Tamil movie released in 2023. - ₹24.59cr - ₹21.37cr - ₹19.43cr -… pic.twitter.com/5ExrnBGe6J
അടിമുടി രജനികാന്ത് നിറഞ്ഞുനില്‍ക്കുന്ന ചിത്രം കളക്ഷനില്‍ പല റെക്കോര്‍ഡുകളും ഭേദിക്കുമെന്ന വ്യക്തമായ സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. തമിഴകത്തിന്റെ ഇൻഡസ്‍ട്രി ഹിറ്റായി മാറുവാൻ വരെ ചിത്രത്തിന് കഴിഞ്ഞേക്കും എന്ന് നിരൂപകര്‍ വിലയിരുത്തുന്നു. രജനികാന്തിന്റെ ഒരു പാൻ ഇന്ത്യൻ ചിത്രം എന്ന നിലയിലാണ് പ്രേക്ഷകര്‍ ഇപ്പോള്‍ 'ജയിലറി'നെ സ്വീകരിക്കുന്നതും. ഹിന്ദിയില്‍ നിന്ന് ജാക്കി ഷ്രോഫും രജനികാന്ത് ചിത്രത്തില്‍ എത്തിയപ്പോള്‍ തെലുങ്കില്‍ നിന്ന് സുനില്‍ ചിരി നമ്പറുകളുമായി 'ജയിലറി'നെ ആകര്‍ഷകമാക്കിയിരിക്കുന്നു.
രജനികാന്തിനെ നെല്‍സണ്‍ സംവിധാനം ചെയ്‍ത ചിത്രം രാജ്യത്തെമ്പാടും പ്രേക്ഷക പ്രീതി നേടിയിരിക്കുകയാണ്. രമ്യാ കൃഷ്‍ണൻ, വസന്ത രവി, വിനായകൻ, സുനില്‍, കിഷോര്‍, തമന്ന ഭാട്ട്യ, ജി മാരിമുത്ത് തുടങ്ങി ഒട്ടേറെ പ്രമുഖരാണ് 'ജയിലറി'ല്‍ രജനികാന്തിനൊപ്പം അണിനിരന്നിരിക്കുന്നത്. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. അനിരുദ്ധ രവിചന്ദറിന്റെ സംഗീതത്തിലുള്ള ഗാനങ്ങള്‍ ചിത്രത്തിന്റെ റിലീസിന് മുന്നേ ഹിറ്റായിരുന്നു. സണ്‍ പിക്ചേഴ്‍സ് ചിത്രം നിര്‍മിച്ചിരിക്കുന്നു. ഓരോ നാട്ടിലേയും താരങ്ങള്‍ക്ക് രജനികാന്ത് ചിത്രത്തില്‍ അര്‍ഹിക്കുന്ന ഇടം നല്‍കിയിരിക്കുന്നു എന്നതാണ്' ജയിലറി'ന്റെ പ്രധാന ആകര്‍ഷണം. മോഹൻലാലിന്റെയും ശിവ രാജ്‍കുമാറിന്റെയും ആരാധകരെയും ചിത്രം ആവേശത്തിലാക്കിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
Read More: 'സാന്ത്വന'ത്തില്‍ നിന്ന് പടിയിറങ്ങി 'ശിവാഞ്ജലി', സീരിയല്‍ റിവ്യു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക