ധനുഷ് രായൻ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.
കൊച്ചി: ബോക്‌സ് ഓഫീസിൽ മികച്ച വിജയം നേടിയാണ് ധനുഷ് സംവിധാനം ചെയ്ത് പ്രധാന വേഷത്തില്‍ എത്തി'രായന്‍' ആദ്യ ആഴ്ചയിലേക്ക് കടന്നത്. ധനുഷ് അഭിനയിച്ച ചിത്രം അതിൻ്റെ ആദ്യ തിങ്കളാഴ്ച ഏകദേശം 5 കോടി രൂപ കളക്‌റ്റ് ചെയ്‌തു.മൊത്തം അഞ്ച് ദിവസം കൊണ്ട് ആഭ്യന്തരമായി 50 കോടി രൂപ ചിത്രം നേടിയെന്നാണ് ട്രാക്കിംഗ് സൈറ്റ് സാക്‌നിൽക് റിപ്പോർട്ട് ചെയ്യുന്നത്
'ഇന്ത്യൻ 2' പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തത് തമിഴ് വിപണികളിൽ ധനുഷ് ചിത്രത്തിന് വലിയ തോതില്‍ ഗുണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ 2 സിനിമ റിലീസ് ചെയ്യുന്നതിനാല്‍ ആദ്യം പ്രഖ്യാപിച്ച റിലീസ് തീയതി മാറ്റിയ ചിത്രമാണ് രായന്‍. തമിഴ് വിപണിയിൽ നിന്ന് മാത്രം 41.7 കോടി രൂപയാണ് 'രായന്‍' നേടിയത്. അഞ്ച് ദിവസത്തില്‍ തമിഴ് പതിപ്പ് ഇതുവരെ 45.55 കോടി നേടയിട്ടുണ്ട്. ഹിന്ദി തെലുങ്ക് പതിപ്പ് അടക്കം ചിത്രം 53 കോടിയാണ് ഇതുവരെ നേടിയത്.
undefined
ധനുഷ് രായൻ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന് ധനുഷ് തന്നെയാണ്. ഛായാഗ്രാഹണം ഓം പ്രകാശാണ് നിര്‍വഹിച്ചിരിക്കുന്നത്. ധനുഷ് നായകനായ രായന്റെ സംഗീത സംവിധാനം എ ആര്‍ റഹ്‍മാനാണ് നിര്‍വഹിച്ചിരിക്കുന്നത്.
മലയാളത്തില്‍ നിന്ന് അപര്‍ണയ്‍ക്ക് പുറമേ ചിത്രത്തില്‍ നിത്യ മേനൻ, കാളിദാസ് ജയറാം എന്നിവരും എത്തുമ്പോള്‍ ധനുഷ് സംവിധായകനായ രായനില്‍ മറ്റ് പ്രധാന താരങ്ങള്‍ സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, ദുഷ്‍റ വിജയൻ. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവരാണ്.
രായനിലെ ധനുഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രം ഒരു കുക്കാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മുമ്പ് അധോലോക നായകനുമാണ് കഥാപാത്രം എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. എസ് ജെ സൂര്യയാണ് ധനുഷിന്റെ ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത് എന്നതും ആകര്‍ഷണീയമാണ്.
പ്രധാന വില്ലന് പ്രതിഫലം 800 കോടി; നായകനായ കാലത്ത് പോലും കിട്ടാത്ത പ്രതിഫലം ലഭിച്ച് ഈ നടന്‍
Wayanad Landslide Live: ഉള്ളുലഞ്ഞ് നാട്, 191 പേരെ കാണാനില്ല, തെരച്ചിൽ തുടരുന്നു