പുഷ്പ 2 വെറും അഞ്ച് ദിവസം കൊണ്ട് 1000 കോടിക്ക് അടുത്ത് എത്തിയിരിക്കുന്നു എന്നാണ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട ഔദ്യോഗിക കണക്ക് പറയുന്നത്.
ഹൈദരാബാദ്: ഇന്ത്യന്‍ ചലച്ചിത്ര ലോകം ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കാത്തിരുന്ന ചിത്രമാണ് പുഷ്പ 2. ഇപ്പോഴിതാ ചിത്രം ഇന്ത്യന്‍ ബോക്സോഫീസില്‍ ചരിത്രം കുറിക്കുകയാണ്. വെറും അഞ്ച് ദിവസത്തില്‍ ചിത്രം 900 കോടി എന്ന കടമ്പയും കടന്നിരിക്കുകയാണ്. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേര്‍സ് ചിത്രത്തിന്‍റെ അഞ്ച് ദിനങ്ങളിലെ ഔദ്യോഗിക കണക്ക് പുറത്തുവിട്ടിരിക്കുകയാണ്.
അഞ്ച് ദിനങ്ങള്‍ കൊണ്ട് ചിത്രം 922 കോടി രൂപയാണ് ആഗോള ബോക്സോഫീസില്‍ നേടിയിരിക്കുന്നത്. ബോളിവുഡില്‍ ഹിന്ദി ചിത്രങ്ങളെ പോലും തകര്‍ക്കുന്ന പ്രകടനമാണ് അല്ലു അര്‍ജുന്‍ ചിത്രം പുറത്തെടുക്കുന്നത്. ഇന്ത്യന്‍ ബോക്സോഫീസ് ട്രാക്കറായ സാക്നില്‍ക്.കോം കണക്ക് പ്രകാരം ഇന്ത്യയില്‍ മാത്രം പുഷ്പ 2 , 593 കോടിയാണ് നെറ്റ് കളക്ഷന്‍ നേടിയിരിക്കുന്നത്.
പ്രിവ്യൂ കളക്ഷന്‍ 10.65 കോടിക്ക് പുറമേ ആദ്യ ദിനത്തില്‍ 164 കോടി, രണ്ടാം ദിനത്തില്‍ 93 കോടി, മൂന്നാം ദിനത്തില്‍ 119 കോടി, നാലാം ദിനത്തില്‍ 141 കോടി എന്നിങ്ങനെയാണ് ഇന്ത്യന്‍ കളക്ഷന്‍. അഞ്ചാം ദിനത്തില്‍ ഇന്ത്യയില്‍ 64.45 കോടി ചിത്രം നേടി. തിങ്കളാഴ്ചയായിട്ടും ഈ കളക്ഷന്‍ ചിത്രം അടുത്ത ദിവസങ്ങളില്‍ തന്നെ 1000 കോടി ക്ലബില്‍ എത്തും എന്ന സൂചനയാണ് നല്‍കുന്നത്.
അഞ്ചാം ദിനമായ ഇന്ന് കൽക്കി 2898 എഡിയുടെ ഹിന്ദി ഫൈനൽ കളക്ഷനും പുഷ്പ 2 മറികടന്നിട്ടുണ്ട്. രാജമൗലി ചിത്രം ആർആർആറിന്റെ ഫൈനൽ ഹിന്ദി ഫൈനൽ കളക്ഷൻ ചിത്രം മറികടന്നു കഴിഞ്ഞു. കോയ്മോയിയുടെ റിപ്പോർട്ട് പ്രകാരം 274.31 കോടിയാണ് ആർആർആറിന്റെ ഫൈനൽ കളക്ഷൻ.
undefined
ദക്ഷിണേന്ത്യന്‍ മാര്‍ക്കറ്റില്‍ ആദ്യദിനത്തിന് ശേഷം പ്രതീക്ഷയ്ക്ക് അനുസരിച്ച് ചിത്രം പെര്‍ഫോമന്‍സ് നടത്തുന്നില്ലെങ്കിലും അതിനെക്കൂടി പരിഹരിക്കുന്ന രീതിയിലാണ് പുഷ്പ 2 നോര്‍ത്ത് ഇന്ത്യയില്‍ കളക്ഷന്‍ നേടുന്നത്.
സുകുമാർ സംവിധാനം ചെയ്ത് മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിച്ച ഈ ചിത്രത്തിൽ അല്ലു അർജുൻ, രശ്മിക മന്ദന്ന, ഫഹദ് ഫാസിൽ എന്നിവർ യഥാക്രമം പുഷ്പ രാജ്, ശ്രീവല്ലി, ഭൻവർ സിംഗ് ഷെകാവത്ത് എന്നിവരെ അവതരിപ്പിച്ചിരിക്കുന്നത്.
'ക്ഷത്രിയരെ അപമാനിച്ചു, ആ വാക്ക് നീക്കിയില്ലെങ്കില്‍ വീട്ടില്‍ കയറി തല്ലും': പുഷ്പ 2വിന് ഭീഷണി
കോടികളിൽ നിന്നും ലക്ഷത്തിലേക്ക് ! കേരളത്തിൽ പുഷ്പ 2ന് അടിപതറുന്നോ ? കണക്കുകൾ പറയുന്നത്