ഖാൻ ത്രയങ്ങൾക്കും അക്ഷയ് കുമാറിനും സാധിക്കാത്ത കാര്യം! ഹിന്ദി ബോക്സ് ഓഫീസിൽ വീണ്ടും റെക്കോർഡിട്ട് അല്ലു അർജുൻ

By Web Team  |  First Published Dec 8, 2024, 6:49 PM IST

2021 ല്‍ എത്തി വന്‍ വിജയം നേടിയ പുഷ്‍പയുടെ രണ്ടാം ഭാഗം


പുഷ്പ 2 നോളം പാന്‍ ഇന്ത്യന്‍ തലത്തില്‍ കാത്തിരിപ്പ് ഉയര്‍ത്തിയ ഒരു ചിത്രം അടുത്തിടെയൊന്നും ഉണ്ടായിട്ടില്ല. വമ്പന്‍ പ്രീ റിലീസ് ഹൈപ്പ് എന്നത് സാധ്യതകള്‍ക്കൊപ്പം നിര്‍മ്മാതാക്കളെ സംബന്ധിച്ച് റിസ്‍കുമാണ്. ചിത്രം പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെങ്കില്‍ വന്‍ വീഴ്ച ഉറപ്പാണ് എന്നതാണ് ആ റിസ്ക്. എന്നാല്‍ പുഷ്പ 2 നെ സംബന്ധിച്ച് ആദ്യ ഭാഗത്തിന്‍റെ ആരാധകരില്‍ വലിയൊരു വിഭാഗത്തെയും ചിത്രം തൃപ്തരാക്കി എന്നതാണ് ബോക്സ് ഓഫീസ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഏറ്റവും പുതിയ കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

ചിത്രത്തിന്‍റെ ഹിന്ദി പതിപ്പിന്‍റെ കണക്കുകളാണ് അത്. ബോളിവുഡിനെ ആദ്യ ദിനം മുതല്‍ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് പുഷ്പ 2 ഹിന്ദി പതിപ്പ്. റിലീസ് ദിനത്തിലെ ഇന്ത്യന്‍ കളക്ഷനില്‍ത്തന്നെ ഹിന്ദി പതിപ്പ് റെക്കോര്‍ഡ് ഇട്ടിരുന്നു. 72 കോടിയായിരുന്നു ചിത്രം റിലീസ് ദിനത്തില്‍ നേടിയത്. ഒരു ഹിന്ദി ചിത്രം ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സിംഗിള്‍ ഡേ കളക്ഷനായിരുന്നു ഇത്. ഇപ്പോഴിതാ മൂന്നാം ദിവസം ആ റെക്കോര്‍ഡ് തിരുത്തിയെഴുതിയിരിക്കുകയാണ് പുഷ്പ 2.

Latest Videos

ശനിയാഴ്ച 74 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. രണ്ടാം ദിനമായ വെള്ളിയാഴ്ച ഇത് 59 കോടി ആയിരുന്നു. അങ്ങനെ റിലീസിന് ശേഷമുള്ള ആദ്യ മൂന്ന് ദിനങ്ങളില്‍ത്തന്നെ 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ് പുഷ്പ 2 ഹിന്ദി പതിപ്പ്. ഹിന്ദിയില്‍ ഏറ്റവും വേഗത്തിലുള്ള 200 കോടി ക്ലബ്ബും ഇതോടെ സ്വന്തം പേരില്‍ ആക്കിയിരിക്കുകയാണ് പുഷ്പ 2 ഹിന്ദി. ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ ചിത്രം വലിയ പ്രിയം നേടി എന്നത് ബോക്സ് ഓഫീസില്‍ ഇനിയുമേറെ ദൂരം പുഷ്പ 2 പോകും എന്നതിന്‍റെ തെളിവാണ്. 

ALSO READ : 'സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതല്ല, പക്ഷേ'; ശ്വേത മേനോന്‍ അഭിമുഖം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!