സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം. ബഹുഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ്
ഭാഷാഭേദമന്യെ ഇന്ത്യന്‍ സിനിമാപ്രേമികളില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രമാണ് പുഷ്പ 2. അല്ലു അര്‍ജുന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയ, 2021 ചിത്രത്തിന്‍റെ സീക്വല്‍. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ആഗോള റിലീസ് ഡിസംബര്‍ 5 ന് ആണ്. ചിത്രം ഇതിനകം സൃഷ്ടിച്ചിരിക്കുന്ന ഹൈപ്പ് എത്രയെന്ന് വെളിവാക്കുന്ന ഒരു അപ്ഡേറ്റ് കൂടി എത്തിയിരിക്കുകയാണ്.
യുഎസില്‍ സംഘടിപ്പിച്ചിരിക്കുന്ന പെയ്ഡ് പ്രീമിയര്‍ ഷോകളില്‍ നിന്ന് നേടിയ അഡ്വാന്‍സ് ബുക്കിംഗ് കളക്ഷന്‍ സംബന്ധിച്ചാണ് അത്. ആമേരിക്കയിലെ എണ്ണൂറിലധികം ലൊക്കേഷനുകളില്‍ ചിത്രത്തിന് പ്രീമിയര്‍ പ്രദര്‍ശനങ്ങള്‍ ഉണ്ട്. റിലീസിന് 21 ദിനങ്ങള്‍ ശേഷിക്കെ 26,000 ടിക്കറ്റുകളാണ് യുഎസ് പ്രീമിയര്‍ ഷോകള്‍ക്കായി ഇതിനകം വിറ്റുപോയിരിക്കുന്നത് എന്നാണ് കണക്കുകള്‍. ഇതില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 7.33 ലക്ഷം ഡോളറും. അതായത് 6.18 കോടി രൂപ. റിലീസിന് മൂന്നാഴ്ചകള്‍ അവശേഷിക്കെ ലഭിക്കുന്ന ഈ മട്ടിലുള്ള പ്രതികരണം ചിത്രം നേടിയിരിക്കുന്ന പ്രീ റിലീസ് ഹൈപ്പ് എത്രയെന്നതിന്‍റെ ഏറ്റവും വലിയ തെളിവാണ്.
undefined
അതേസമയം 2024 ലെ ഇന്ത്യന്‍ റിലീസുകളില്‍ യുഎസ് പ്രീമിയറില്‍ നിന്ന് ഏറ്റവുമധികം കളക്ഷന്‍ നേടിയത് കല്‍ക്കി 2898 എഡി ആയിരുന്നു. 3.9 മില്യണ്‍ ഡോളര്‍ ആയിരുന്നു കല്‍ക്കിയുടെ പ്രീമിയര്‍ നേട്ടം. അതേസമയം യുഎസ് പ്രീമിയറിലെ എക്കാലത്തെയും വലിയ ഇന്ത്യന്‍ ഹിറ്റ് ബാഹുബലി 2 ആണ്. 4.3 മില്യണ്‍ ഡോളര്‍ ആണ് എസ് എസ് രാജമൗലി ചിത്രം യുഎസ് പ്രീമിയറില്‍ നിന്ന് മാത്രം നേടിയത്. അതേസമയം ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന പ്രതിനായക കഥാപാത്രത്തിന് പുഷ്പ 2 ല്‍ കൂടുതല്‍ പ്രാധാന്യം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ALSO READ : സിനിമാ മോഹിയുടെ കഥയുമായി 'ജവാന്‍ വില്ലാസ്'; ടൈറ്റില്‍ ലോഞ്ച് ഒറ്റപ്പാലത്ത്
https://www.youtube.com/watch?v=Ko18SgceYX8