ബോക്സ് ഓഫീസിൽ വിസ്‍മയത്തിന്‍റെ 3 ദിനങ്ങൾ! ഇതുവരെ നേടിയത് എത്ര? പ്രഖ്യാപനവുമായി 'പുഷ്‍പ 2' നിര്‍മ്മാതാക്കൾ

By Web Team  |  First Published Dec 8, 2024, 8:14 PM IST

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷനുമായി പുഷ്‍പ 2


ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രമായിരുന്നു പുഷ്പ 2. റിലീസിന് ശേഷം ബോക്സ് ഓഫീസിലും അതേ ഹൈപ്പ് നിലനിര്‍ത്തുകയാണ് ചിത്രം. അഞ്ചാം തീയതി, വ്യാഴാഴ്ചയാണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തിയത്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപണിംഗുമായി ജൈത്രയാത്ര ആരംഭിച്ച ചിത്രം മൂന്ന് ദിനങ്ങള്‍ പിന്നിടുമ്പോഴും ഹൗസ്ഫുള്‍ ഷോകളുമായി രാജ്യമൊട്ടാകെ പ്രേക്ഷകരെ തിയറ്ററുകളിലേക്ക് ആകര്‍ഷിക്കുകയാണ്.

ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം 294 കോടി നേടിയ ചിത്രമാണിത്. രണ്ടാം ദിനമായ വെള്ളിയാഴ്ച 155 കോടിയാണ് ചിത്രം നേടിയത്. ഇപ്പോഴിതാ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ശനിയാഴ്ച നേടിയ കളക്ഷനും പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 172 കോടിയാണ് ചിത്രത്തിന്‍റെ മൂന്നാം ദിനത്തിലെ നേട്ടം. ഇതോടെ ആദ്യ മൂന്ന് ദിനങ്ങളില്‍ നിന്നുള്ള ചിത്രത്തിന്‍റെ ആകെ നേട്ടം 621 കോടിയാണ്! ഇതും ഇന്ത്യന്‍ ബോക്സ് ഓഫീസിലെ റെക്കോര്‍ഡ് ആണ്. 

Latest Videos

ഉത്തരേന്ത്യയില്‍ വന്‍ ജനപ്രീതിയുമായി തുടരുന്ന ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് മാത്രം ഇതിനകം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട്. ഏറ്റവും വേഗത്തില്‍ 200 കോടി ക്ലബ്ബില്‍ എത്തുന്ന ഹിന്ദി ചിത്രം എന്ന റെക്കോര്‍ഡ് ആണ് ഇതിലൂടെ പുഷ്പ 2 ഹിന്ദി പതിപ്പ് നേടിയിരിക്കുന്നത്. ഹിന്ദി ചിത്രങ്ങളുടെ ചരിത്രത്തില്‍ ഒരു ദിവസം ഏറ്റവുമധികം കളക്ഷന്‍ നേടുന്ന ചിത്രമായും പുഷ്പ 2 ഹിന്ദി മാറിയിട്ടുണ്ട്. ശനിയാഴ്ചയാണ് ഹിന്ദി പതിപ്പ് ഏറ്റവുമധികം കളക്ഷന്‍ നേടിയത്. 74 കോടി ആണ് അത്. റിലീസ് ദിനത്തേക്കാള്‍ കളക്ഷനാണ് ഹിന്ദി പതിപ്പ് മൂന്നാം ദിനം നേടിയത്. 72 കോടിയാണ് പുഷ്പ 2 ഹിന്ദി റിലീസ് ദിനത്തില്‍ നേടിയത്. 

ALSO READ : 'സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതല്ല, പക്ഷേ'; ശ്വേത മേനോന്‍ അഭിമുഖം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!