'ഗ്ലാഡിയേറ്റർ 2' അടക്കം വീണു, ലോകസിനിമയിൽ 'പുഷ്‍പ 2'നേക്കാൾ ഈ വാരാന്ത്യം കളക്റ്റ് ചെയ്തത് ഒരേയൊരു ചിത്രം!

By Web Team  |  First Published Dec 9, 2024, 1:56 PM IST

സുകുമാര്‍ സംവിധാനം ചെയ്‍ത ചിത്രത്തില്‍ ഫഹദ് ഫാസിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്


ഇന്ത്യന്‍ സിനിമയില്‍ സമീപ വര്‍ഷങ്ങളിലെതന്നെ ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമാണ് പുഷ്പ 2. പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രങ്ങളുടെ വളര്‍ന്നുകൊണ്ടിരിക്കുന്ന മാര്‍ക്കറ്റ് കൃത്യമായി പ്രതിഫലിപ്പിക്കുന്നതാണ് ചിത്രത്തിന്‍റേതായി ഓരോ ദിവസവും പുറത്തുവരുന്ന ബോക്സ് ഓഫീസ് കണക്കുകള്‍. ഇന്ത്യയില്‍ മാത്രമല്ല, വിദേശ മാര്‍ക്കറ്റുകളിലും ചിത്രത്തിന് റെക്കോര്‍ഡ് കളക്ഷനാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ വാരാന്ത്യത്തില്‍ ലോകസിനിമയില്‍ത്തന്നെ ഏറ്റവുമധികം കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രം പുഷ്പ 2 ആണ്!

പോള്‍ മെസ്കലിനെ നായകനാക്കി വിഖ്യാത സംവിധായകന്‍ റിഡ്‍ലി സ്കോട്ട് ഒരുക്കിയ ഹോളിവുഡ് ചിത്രം ഗ്ലാഡിയേറ്റര്‍ 2 അടക്കം ഈ വാരാന്ത്യ കളക്ഷനില്‍ പുഷ്‍പ 2 ന്‍റെ പിന്നില്‍ ആയിട്ടുണ്ട്. അന്തര്‍ദേശീയ മാധ്യമമായ വെറൈറ്റിയുടെ കണക്ക് അനുസരിച്ച് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് പുഷ്പ ആദ്യ നാല് ദിനങ്ങളില്‍ നേടിയ കളക്ഷന്‍ 92.5 മില്യണ്‍ ഡോളര്‍ ആണ്. അതായത് 784 കോടി രൂപ! 

Latest Videos

ആഗോള ബോക്സ് ഓഫീസില്‍ ഈ വാരാന്ത്യത്തില്‍ നാലാം സ്ഥാനത്തുള്ള ഗ്ലാഡിയേറ്റര്‍ 2 നേടിയിരിക്കുന്നത് 29.4 മില്യണ്‍ ഡോളര്‍ (249 കോടി രൂപ) ആണ്. അതേസമയം നവംബര്‍ 22 ന് യുഎസില്‍ അടക്കം റിലീസ് ചെയ്യപ്പെട്ട ഗ്ലാഡിയേറ്റര്‍ 2 ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതിനകം 368.4 മില്യണ്‍ ഡോളര്‍ നേടിയിട്ടുണ്ട്. മൂന്നാം സ്ഥാനത്തുള്ള യൂണിവേഴ്സലിന്‍റെ ഹോളിവുഡ് ചിത്രം വിക്കഡ് വാരാന്ത്യത്തില്‍ നേടിയിരിക്കുന്നത് 61.7 മില്യണ്‍ ഡോളര്‍ (523 കോടി രൂപ) ആണ്. നവംബര്‍ 22 ന് യുഎസില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതിനകം നേടിയിരിക്കുന്നത് 455.5 മില്യണ്‍ ഡോളര്‍ ആണ്. 

ആഗോള ബോക്സ് ഓഫീസില്‍ ഈ വാരാന്ത്യം പുഷ്പ 2 ന് മുകളില്‍ കളക്റ്റ് ചെയ്ത ഒരേയൊരു ചിത്രം ഡിസ്നിയുടെ മൊവാന 2 ആണ്. 155.7 മില്യണ്‍ ഡോളര്‍ ആണ് ചിത്രം ഈ വാരാന്ത്യത്തില്‍ മാത്രമായി നേടിയിരിക്കുന്നത്. അതായത് 1319 കോടി രൂപ. നവംബര്‍ 27 ന് റിലീസ് ചെയ്യപ്പെട്ട ഈ ചിത്രം ഇതിനകം കളക്ഷനില്‍ 600 മില്യണ്‍ ഡോളര്‍ പിന്നിട്ടിട്ടുണ്ട്. 

ALSO READ : 'സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതല്ല, പക്ഷേ'; ശ്വേത മേനോന്‍ അഭിമുഖം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!