ഓണം റിലീസ് ആയി എത്തിയ ചിത്രം സീസണ്‍ വിന്നര്‍ ആയിരുന്നു
വലിയ പബ്ലിസിറ്റി ബഹളങ്ങളൊന്നുമില്ലാതെ എത്തുന്ന ചില ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ പ്രകമ്പനങ്ങള്‍ തന്നെ സൃഷ്ടിക്കാറുണ്ട്. റിലീസ് ദിനം മുതല്‍ ലഭിക്കുന്ന പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ഇന്ധനമാക്കിയാണ് ഇത്തരം ചിത്രങ്ങള്‍ കുതികുതിക്കുന്നത്. കാണുന്ന പ്രേക്ഷകരില്‍ ബഹുഭൂരിപക്ഷത്തിനും ഇഷ്ടമായ ഒരു ചിത്രം മലയാളത്തില്‍ സമീപകാലത്ത് വന്നത് ആര്‍ഡിഎക്സ് ആണ്. ഓണം റിലീസ് ആയി എത്തിയ ചിത്രം സീസണ്‍ വിന്നറുമായി. ആദ്യദിനം മുതല്‍ കളക്ഷനില്‍ മുന്നേറിയ ചിത്രം ഇപ്പോഴിതാ ബോക്സ് ഓഫീസില്‍ ഒരു നാഴികക്കല്ലും പിന്നിട്ടിരിക്കുകയാണ്.
കേരളത്തില്‍ നിന്ന് മാത്രം ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ്. ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ മലയാളചിത്രമായിരിക്കുകയാണ് ഇതോടെ ആര്‍ഡിഎക്സ്. പുലിമുരുകന്‍, ലൂസിഫര്‍, 2018 എന്നിവ മാത്രമാണ് മലയാളത്തില്‍ നിന്ന് ഇതിന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. എന്നാല്‍ മൂന്ന് ഇതരഭാഷാ ചിത്രങ്ങളും ആര്‍ഡിഎക്സിന് മുന്‍പ് ഈ നേട്ടത്തില്‍ എത്തിയിട്ടുണ്ട്. ബാഹുബലി 2, കെജിഎഫ് 2, ജയിലര്‍ എന്നിവയാണ് അവ. അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 80 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു.
undefined
റോബര്‍ട്ട്, ഡോണി, സോവ്യര്‍ എന്നീ നായക കഥാപാത്രങ്ങളുടെ പേരിന്‍റെ ചുരുക്കെഴുത്താണ് ആര്‍ഡിഎക്സ് എന്ന ടൈറ്റില്‍ ആയി എത്തിയിരിക്കുന്നത്. റോബര്‍ട്ടിനെ ഷെയ്ന്‍ നിഗവും ഡോണിയെ ആന്‍റണി വര്‍ഗീസും സേവ്യറിനെ നീരജ് മാധവും അവതരിപ്പിച്ചിരിക്കുന്നു. ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബ്ബിലെത്തിയ മലയാളം ചിത്രങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് ആര്‍ഡിഎക്സ്. അത് ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള കണക്കാണ്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറില്‍ സോഫിയ പോള്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ചലച്ചിത്ര നിര്‍മ്മാണത്തില്‍ ഒരു പതിറ്റാണ്ട് കൊണ്ട് മികച്ച വിജയങ്ങള്‍ നേടിയ വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് നാല് ചിത്രങ്ങളാണ് ഇന്നലെ ഒരുമിച്ച് പ്രഖ്യാപിച്ചത്.
WATCH >> "ദുല്‍ഖറും ഫഹദും അക്കാര്യത്തില്‍ എന്നെ ഞെട്ടിച്ചു"; കുഞ്ചാക്കോ ബോബൻ അഭിമുഖം: വീഡിയോ