100 ദിവസം, നേടിയത് 600കോടി ​ഗ്രോസ് കളക്ഷൻ; മലയാള സിനിമയ്ക്കിത് സുവർണദിനങ്ങൾ

By Web Team  |  First Published Mar 29, 2024, 10:39 AM IST

ഈ വർഷം തുടക്കം തന്നെ മലയാള സിനിമയ്ക്ക് നല്ല കാലം ആയിരുന്നു.


ലയാള സിനിമ ഇന്ന് ലോകനിലവാരത്തിലേക്ക് ഉയർന്നിരിക്കുകയാണ്. അതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമായിരിക്കുകയാണ് ആടുജീവിതം-ദ ​ഗോട്ട് ലൈഫ്. ഒരുകാലത്ത് കോടി ക്ലബ്ബുകൾ അന്യമായിരുന്ന ഇൻസ്ട്രിയിൽ ഇന്ന് ഒരു മാസം തന്നെ സൂപ്പർ ഹിറ്റ്, ബ്ലോക് ബസ്റ്റർ, മെ​ഗാ ബ്ലോക്ബസ്റ്റർ സിനിമകൾ ലഭിച്ചിരിക്കുകയാണ്. കോടി ക്ലബ്ബുകൾ അന്യം നിന്ന മലയാള സിനിമ ആദ്യമായി 200 കോടി ക്ലബ്ബും തൊട്ടും. 

ഈ വർഷം തുടക്കം തന്നെ മലയാള സിനിമയ്ക്ക് നല്ല കാലം ആയിരുന്നു. പ്രത്യേകിച്ച് ഫെബ്രുവരി. മൂന്ന് സിനിമകളാണ് ഈ മാസം റിലീസ് ചെയ്തത്. പ്രേമലു, ഭ്രമയു​ഗം, മഞ്ഞുമ്മൽ ബോയ്സ്. മൂന്നും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ. ഒപ്പം കളക്ഷനിൽ വൻ കുതിപ്പും. ഭ്രമയു​ഗം 50 കോടി ക്ലബ്ബിൽ കയറിയപ്പോൾ പ്രേമലു 100 കോടി ക്ലബ്ബിലും മഞ്ഞുമ്മൽ ബോയ്സ് 200കോടി ക്ലബ്ബിലും ഇടം പിടിച്ചു. നഷ്ടത്തിന്റെ കണക്ക് മാത്രം പറയുമായിരുന്ന പ്രൊഡ്യൂസർമാർക്കും തിയറ്റർ ഉടമകൾ വലിയ ആശ്വാസം ആയിരുന്നു ഈ സിനിമകൾ സമ്മാനിച്ചത്. ഇതേപറ്റി സംസാരിക്കുകയാണ് നിർമാതാവായ ബി രാകേഷ്. 

Latest Videos

undefined

"100 ദിവസം കൊണ്ട് 600കോടിയിലേറെ ​ഗ്രോസ് കളക്ഷൻ ആണ് മലയാള സിനിമ നേടിയിരിക്കുന്നത്. ഇന്ത്യൻ സിനിമയുടെ കലണ്ടറിൽ മലയാള സിനിമയുടെ വർഷമാണിത് എന്ന് പറയാം. നേര് എന്ന സിനിമ ഡിസംബർ അവസാനം ആണ് റിലീസ് ചെയ്തത്. ആ സിനിമ ഉൾപ്പടെ ആറ് സിനിമകളാണ് തുടർച്ചയായി സൂപ്പർ ഹിറ്റായത്. അതുകൊണ്ടാണ് മലയാള സിനിമയ്ക്ക് വളരെ സന്തോഷമുള്ള വർഷമാണിത് എന്ന് പറയാൻ കാരണം. 100ദിവസം ആകുന്നെ ഉള്ളൂ. എങ്കിലും 600കോടിയോളം ​ഗ്രോസ് കളക്ഷൻ നേടാനായി. വലിയൊരു കാര്യമാണത്. ഇന്നലെ ഇറങ്ങിയ ആടുജീവിതം എന്ന സിനിമ ലോകസിനിമയ്ക്ക് മലയാള സിനിമയുടെ സംഭാവനയാണ്. അത്രമനോഹരമായ സിനിമയാണത്. ഇതുമൊരു  സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരിക്കും എന്നതിൽ ആർക്കും സംശമില്ല", എന്നാണ് രാകേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. 

'പടച്ചോന്റെ കളി'; ടിക്കറ്റ് കണ്ടത് രാത്രി 6ന്, നോമ്പ് മുറിച്ച് വീണ്ടും കടയിലേക്ക്..; 10കോടി വന്ന വഴി

സൗത്ത് ഇന്ത്യയിൽ ഇറങ്ങിയതിൽ ഈ വർഷത്തെ ആദ്യത്തെ ഹിറ്റ് സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. തമിഴ്നാട്ടിലും ആന്ധ്രയിലുമൊക്കെ വച്ച് ആദ്യമായി സൂപ്പർ ഹിറ്റായത് മലയാള സിനിമയാണ്. അത് വളരെ സന്തോഷം തരുന്ന കാര്യവുമാണെന്ന് ബി രാകേഷ് വ്യക്തമാക്കി. 

click me!