പൃഥ്വിരാജിന്റെ ആടുജീവിതം നേടിയത്.
പൃഥ്വിരാജ് നായകനായി വേഷമിട്ട് എത്തിയ ചിത്രം ആടുജീവിതം പ്രതീക്ഷികള്‍ക്കപ്പുറത്തെ വിജയമാണ് നേടുന്നത്. പൃഥ്വിരാജിന്റെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് കളക്ഷനാണ് ആടുജീവിതം നേടിയത്. ആടുജീവിതം ആഗോളതലത്തില്‍ റിലീസിന് 16.7 കോടി രൂപയാണ് നേടിയത് എന്ന് ഔദ്യോഗിക കണക്കുകളായി പൃഥ്വിരാജ് പുറത്തുവിട്ടിരുന്നു. ഇതാ പൃഥ്വിരാജിന്റെ ആടുജീവിതം രണ്ടാം ദിവസവും മികച്ച നേട്ടമുണ്ടാക്കി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍.
ഇതിനകം ആഗോളതലത്തില്‍ ആടുജീവിതം 30 കോടി രൂപയില്‍ അധികം നേടി എന്നാണ് റിപ്പോര്‍ട്ട്. 2024ല്‍ പ്രദര്‍ശനത്തിനെത്തിയ തെന്നിന്ത്യൻ ചിത്രങ്ങളുടെ കളക്ഷനില്‍ രണ്ട് എണ്ണം മാത്രമാണ് റിലീസിന് ആടുജീവിതത്തേക്കാള്‍ മുന്നില്‍ ഉള്ളത്. മഹേഷ് ബാബുവിന്റെ ഗുണ്ടുര്‍ കാരത്തിന്റെ കളക്ഷൻ ആഗോളതലത്തില്‍ റിലീസിന് ആകെ 80 കോടി രൂപയില്‍ അധികം ആയിരുന്നു. തേജ സജ്ജയുടെ ഹനുമാൻ 24 കോടി രൂപയില്‍ അധികവും റിലീസിന് ആകെ കളക്ഷൻ നേടി എന്നാണ് റിപ്പോര്‍ട്ട്.
undefined
മലയാളത്തില്‍ നിന്ന് എക്കാലത്തെയും നാലാമത്തെ സിനിമ എന്ന റെക്കോര്‍ഡാണ് പൃഥ്വിരാജിന്റെ ആടുജീവിതം കളക്ഷനില്‍ റിലീസിന് നേടിയിരിക്കുന്നത്. മോഹൻലാലിന്റെ മരക്കാറാണ് മലയാളത്തിനറെ ഓപ്പണിംഗ് കളക്ഷനില്‍ ആഗോളതലത്തില്‍ എക്കാലത്തെയും ഒന്നാം സ്ഥാനത്തുള്ളത്. മരക്കാര്‍ ആഗോളതലത്തില്‍ റിലീസിന് 19.92 കോടി രൂപ നേടി. കുറുപ്പ് ആഗോളതലത്തില്‍ റിലീസിന് 19 കോടി നേടിയപ്പോള്‍ ഒടിയൻ 17.50 കോടി നേടി മൂന്നാമതുണ്ട്.
കേരളത്തില്‍ നിന്ന് മാത്രം 5.83 കോടിയാണ് ആടുജീവിതം നേടിയത്. 2024ലെ മലയാളത്തിന്റെ കേരള റിലീസ് കളക്ഷൻ കണക്കിലെടുത്താൻ നിലവില്‍ മോഹൻലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബനാണ് ഒന്നാമത്. കേരള ബോക്സ് ഓഫീസില്‍ 5.85 കോടി നേടിയാണ് മലൈക്കോട്ടൈ വാലിബൻ ഒന്നാമതെത്തിയത്. കേരളത്തില്‍ നിന്ന് റിലീസിന് 3.35 കോടി നേടിയ മഞ്ഞുമ്മല്‍ ബോയ്‍സ് മൂന്നാം സ്ഥാനത്തേയ്‍ക്ക് പിന്തള്ളപ്പെട്ടുവെന്നുമാണ് റിപ്പോര്‍ട്ട്.
Read More: വൻ സര്‍പ്രൈസ്, വാശിയേറിയ മത്സരം, ഒടുവില്‍ ബിഗ് ബോസിന് പുതിയ ക്യാപ്റ്റൻ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക